മദറിന്റെ നാമകരണം സെപ്റ്റംബർ നാലിന്
മദറിന്റെ നാമകരണം സെപ്റ്റംബർ നാലിന്
<യ>ഫാ. ഐസക് ആരിക്കാപ്പള്ളിൽ സിഎംഐ/ ഫാ. ജോസഫ് സ്രാമ്പിക്കൽ

വത്തിക്കാൻ സിറ്റി: മദർ തെരേസയെ സെപ്റ്റംബർ നാലിനു വത്തിക്കാനിൽ നടക്കുന്ന ചടങ്ങിൽ വിശുദ്ധയായി പ്രഖ്യാപിക്കും. കർദിനാൾ സംഘത്തിന്റെ സാധാരണ സമ്മേളനത്തിൽ (കൺസിസ്റ്ററി) ഫ്രാൻസിസ് മാർപാപ്പയാണ് ഇതറിയിച്ചത്.

കരുണയുടെ വിശുദ്ധവർഷമാചരിക്കുന്ന കത്തോലിക്കാസഭ കാരുണ്യപ്രവൃത്തികൾ ചെയ്യുന്നവർക്കായുള്ള പ്രത്യേകദിനം സെപ്റ്റംബർ നാലിന് ആചരിക്കുകയാണ്. ഓടകളിലും അനാഥാലയങ്ങളിലും ചേരികളിലും കാരുണ്യത്തിന്റെ സന്ദേശവുമായെത്തിയ വിശ്വവ ന്ദ്യയായ മദർ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനം ഈ ദിന ത്തിൽ നടത്തുന്നത് ഉചിതമാകുമെന്ന അഭിപ്രായത്തിലാണ് ആ തീയതി സ്വീകരിച്ചത്. സെപ്റ്റംബർ അഞ്ചിനാണു മദർ ദിവംഗതയായത്. അതിനാൽ വിശുദ്ധപദ പ്രഖ്യാപനത്തിന്റെ പിറ്റേന്ന് തിരുനാൾ ആചരിക്കാം.

1910–ൽ ജനിച്ച് 1997–ൽ അന്തരിച്ച മദറിനെ 2003–ലാണു വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. ആ ചടങ്ങിൽ സംബന്ധിക്കാൻ മൂന്നുലക്ഷത്തിലേറെപ്പേർ വത്തിക്കാനിൽ എത്തിയിരുന്നു.

നാമകരണ ചടങ്ങുകൾക്കുശേ ഷം ഒക്ടോബർ രണ്ടിനു കോൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ കൃതജ്‌ഞതാബലി ഉണ്ടായിരിക്കും.


പോളണ്ടുകാരനും മരിയൻസ് ഓഫ് ദ ഇമാക്കുലേറ്റ് കൺസെപ്ഷൻ സ്‌ഥാപകനുമായ വാഴ്ത്തപ്പെട്ട സ്റ്റനിസ്ലാവുസ് യാൻ പാപ്ഷിൻസ്കി, ലൂഥറൻ സഭയിൽനിന്നു കത്തോലിക്കാസഭയിൽ വന്ന സ്വീഡനിലെ വാഴ്ത്തപ്പെട്ട മരിയ എലിസബത്ത് ഹെസൽബ്ലാഡ് എന്നിവരെ ജൂൺ അഞ്ചിനു നാമകരണം ചെയ്യും. സ്വീഡനിൽനിന്ന് 600 വർഷത്തിനുള്ളിൽ വിശുദ്ധപദത്തിലേറുന്ന ആദ്യവ്യക്‌തിയാണു മരിയ.

കഴുതപ്പുറത്തു സഞ്ചരിച്ച് അജപാലനം നടത്തിയ അർജന്റൈൻ വൈദികൻ ഹൊസെ ഗബ്രിയേൽ ഡെൽ റൊസാരിയോയെയും, മെക്സിക്കോയിൽ 14–ാം വയസിൽ രക്‌തിസാക്ഷിയായ ഹൊസെലൂയിസ് സാഞ്ചെസ് ഡെ ൽ റിയോയെ യും ഒക്ടോ ബ ർ 16–നു വിശുദ്ധരായി പ്രഖ്യാപിക്കും.

സമാധാന ത്തിനുള്ള നൊബേൽ പുരസ്കാര ജേതാവായ മ ദർ തെരേസയുടെ നാമകരണ ചടങ്ങിനു കോൽക്കത്ത ആർച്ച്ബിഷപ് ഡോ. തോമസ് ഡിസൂസയും മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയർ ജനറൽ സിസ്റ്റർ പ്രേമയും അടക്കം വലിയൊരു സംഘം വത്തിക്കാനിലേക്കു പോകും. കൃതജ്‌ഞതാബലിക്കു പുറമേ പൊതുസമൂഹവും സംസ്‌ഥാന നേതാക്കളും പങ്കെടുക്കുന്ന ആഘോഷ ചടങ്ങും കോൽക്കത്തയിൽ ആസൂത്രണം ചെയ്യുന്നുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.