മദർ തെരേസ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു
മദർ തെരേസ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു
കോൽക്കത്ത: മദർ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനത്തിന്റെയും 106–ാം ജന്മദിനാഘോഷത്തിന്റെയും ഭാഗമായി കോൽക്കത്തയിൽ അന്താരാഷ്ട്ര മദർ തെരേസ ഫിലിം ഫെസ്റ്റിവൽ (എംടിഐഎഫ്എഫ്) ആരംഭിച്ചു.

കോൽക്കത്ത അതിരൂപത, മിഷണറീസ് ഓഫ് ചാരിറ്റിസ്, സിംഗ്നിസ് ഇന്ത്യ എന്നിവയുടെ ആഭിമുഖ്യത്തിലാണു നാലാമത് മദർ തെരേസ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. 23 വിദേശ, ഇന്ത്യൻ ചിത്രങ്ങളാണു പ്രദർശനത്തിനുള്ളത്. പെട്രി പ്രൊഡക്ഷന്റെ (1986) മദർ തെരേസ എന്ന ഡോക്യുമെന്ററിയോടെയാണു ഫെസ്റ്റിവൽ ആരംഭിച്ചത്. ലി വാർട്ടണിന്റെ മദർ തെരേസ: ആൻ അൺഎക്സ്പെറ്റഡ് എൻകൗണ്ടർ ആണു ഫെസ്റ്റിവലിന്റെ മുഖ്യ ആകർഷണം. മദർ കോൽക്കത്ത തെരുവിൽനിന്നു ജീവിതത്തിലേക്ക് നടത്തിയ ഗൗതം ലൂയിസിന്റെ ഡോക്യുമെന്ററിയും പ്രദർശിപ്പിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.