Letters
പിഒ​​​​സി​​​​യും 1968ലെ ​​​​ റീ​​​​ജ​​​​ണ​​​​ൽ സെ​​​​മി​​​​നാ​​​​റും
Saturday, February 25, 2017 1:31 PM IST
പാ​​​​സ്റ്റ​​​​ർ ഓ​​​​റി​​​​യ​​​​ന്‍റേ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​ർ ജൂ​​​​ബി​​​​ലി നി​​​​റ​​​​വി​​​​ൽ എ​​​​ന്ന ശീ​​​​ർ​​​​ഷ​​​​ക​​​​ത്തി​​​​ൽ പി​​​​ഒ​​​​സി ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​വ​​​​ർ​​​​ഗീ​​​​സ് വ​​​​ള്ളി​​​​ക്കാ​​​​ട്ട് ഫെ​​​​ബ്രു​​​​വ​​​​രി 18ന് ​​​​ദീ​​​​പി​​​​ക​​​​യി​​​​ൽ എ​​​​ഴു​​​​തി​​​​യ ലേ​​​​ഖ​​​​നം വാ​​​​യി​​​​ച്ചു. പി​​​​ഒ​​​​സി​​​​യു​​​​ടെ ഒ​​​​രു സു​​​​വ​​​​ർ​​​​ണ ച​​​​രി​​​​ത്രം ആ ​​​​ലേ​​​​ഖ​​​​ന​​​​ത്തി​​​​ൽ കാ​​​​ണാ​​​​നി​​​​ട​​​​യാ​​​​യി. സ​​​​ന്തോ​​​​ഷം.

കേര​​​​ള​​​​സ​​​​ഭ​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ പ്രാ​​​​ധാ​​​​ന്യ​​​​മ​​​​ർ​​​​ഹി​​​​ക്കു​​​​ന്ന ഒ​​​​രു മ​​​​ഹാ​​​​സ​​​​മ്മേ​​​​ള​​​​നം 1968 ഡി​​​​സം​​​​ബ​​​​ർ 26 മു​​​​ത​​​​ൽ 31 വ​​​​രെ പി​​​​ഒ​​​​സി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ആ​​​​ലു​​​​വ മം​​​​ഗ​​​​ല​​​​പ്പു​​​​ഴ സെ​​​​മി​​​​നാ​​​​രി​​​​യി​​​​ൽ വ​​​​ച്ച് ന​​​​ട​​​​ത്ത​​​​പ്പെ​​​​ട്ടു. കെ​​​​സി​​​​ബി​​​​സി​​​​യാ​​​​ണ് ആ ​​​​നേ​​​​തൃ​​​​സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ത്താ​​​​ൻ പി​​​​ഒ​​​​സി​​​​യെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ര​​​​ണ്ടാം വ​​​​ത്തി​​​​ക്കാ​​​​ൻ കൗ​​​​ൺ​​​​സി​​​​ലി​​​​ന്‍റെ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ ഭാ​​​​ര​​​​ത​​സ​​​​ഭ​​​​യി​​​​ൽ എ​​​​ങ്ങ​​​​നെ ന​​​​ട​​​​പ്പാ​​​​ക്കാ​​​​മെ​​​​ന്ന​​​​തി​​​​നെ​​​​പ്പ​​​​റ്റി ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​ൻ ബാം​​​​ഗ​​ളൂ​​​​രു​​​​വി​​​​ൽ ന​​​​ട​​​​ന്ന ദേ​​​​ശീ​​​​യ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന് പ്രാ​​​​രം​​​​ഭ​​​​മാ​​​​യി ന​​​​ട​​​​ത്ത​​​​പ്പെ​​​​ട്ട റീ​​​​ജ​​​​ണ​​​​ൽ സെ​​​​മി​​​​നാ​​​​റാ​​​​യി​​​​രു​​​​ന്നു അ​​​​ത്.

മെ​​​​ത്രാ​​​​ന്മാ​​​​രും മേ​​​​ജ​​​​ർ സു​​​​പ്പീ​​​​രി​​​​യ​​​​ർ​​​​മാ​​​​രും അ​​​​ല്മാ​​​​യ പ്ര​​​​മു​​​​ഖ​​​​രു​​​​മ​​​​ട​​​​ക്കം 266 പേ​​​​ർ ആ​​​​ലു​​​​വ​​യി​​​​ൽ ചേ​​​​ർ​​​​ന്ന ​​റീ​​​​ജ​​​​ണ​​​​ൽ സെ​​​​മി​​​​നാ​​​​റി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. 13 വി​​​​ഷ​​​​യ​​​​ങ്ങ​​​​ളെ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് നേ​​​​ര​​​​ത്തെ ത​​​​ന്നെ വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി ത​​​​യാ​​​​റാ​​​​ക്കി​​​​യ പ്ര​​​​ബ​​​​ന്ധ​​​​ങ്ങ​​​​ളു​​​​ടെ കൂ​​​​ടി അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​യി​​​​രു​​​​ന്നു ച​​​​ർ​​​​ച്ച ന​​​​ട​​​​ന്ന​​​​ത്.

സ്ഥാ​​​​പ​​​​ക ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ഫാ. ​​​​ജോ​​​​സ​​​​ഫ് ക​​​​ണ്ണാ​​​​ത്തി​​​​ന്‍റെ നേ​​​​തൃ​​​​വാ​​​​സ​​​​ന​​​​യും സം​​​​ഘ​​​​ട​​​​നാ ക​​​​ഴി​​​​വും ഭാ​​​​ര​​​​ത​​​​സ​​​​ഭ​​​​യു​​​​ടെ ത​​​​ന്നെ അ​​​​ഭി​​​​ന​​​​ന്ദ​​​​ന​​ത്തി​​നു വി​​​​ധേ​​​​യ​​​​മാ​​​​യി. റീ​​​​ജ​​​​ണ​​​​ൽ സെ​​​​മി​​​​നാ​​​​ർ കൈ​​​​ക്കൊ​​​​ണ്ട സു​​​​പ്ര​​​​ധാ​​​​ന തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ പ​​​​ല​​​​തും കേ​​​​ര​​​​ള സ​​​​ഭ പ്രാ​​​​വ​​​​ർ​​​​ത്തി​​​​ക​​​​മാ​​​​ക്കു​​​​ക​​​​യു​​​​ണ്ടാ​​​​യി. റീ​​​​ജ​​​​ണ​​​​ൽ സെ​​​​മി​​​​നാ​​​​ർ ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന്‍റെ സു​​​​വ​​​​ർ​​​​ണ ജൂ​​​​ബി​​​​ലി​​​​യാ​​​​ണ് 2018. ആ ​​​​റീ​​​​ജ​​​​ണ​​​​ൽ സെ​​​​മി​​​​നാ​​​​റി​​​​നെ​​​​പ്പ​​​​റ്റി​​​​യും അ​​​​തി​​​​ന്‍റെ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളെ​​​​പ്പ​​​​റ്റി​​​​യും സ​​​​മ​​​​ഗ്ര​​​​മാ​​​​യ ഒ​​​​രു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ ന​​​​ട​​​​ത്താ​​​​ൻ ജൂ​​​​ബി​​​​ലി​​​​യി​​​​ൽ പി​​​​ഒ​​​​സി ത​​​​യാ​​​​റാ​​​​കു​​​​മെ​​​​ന്നു ക​​രു​​തു​​ന്നു.

അ​​ന്ന​​ത്തെ റീ​​​​ജ​​​​ണ​​​​ൽ സെ​​​​മി​​​​നാ​​​​റി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത ഒ​​​​രാ​​​​ളാ​​​​ണു ലേ​​​​ഖ​​​​ക​​​​ൻ. ​​സെ​​​​മി​​​​നാ​​​​റി​​​​നെ​​​​പ്പ​​​​റ്റി ഒ​​​​രു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ ന​​​​ട​​​​ത്തു​​​​വാ​​​​ൻ പി​​​​ഒ​​​​സി വേ​​​​ണ്ട ശ്ര​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്ത​​​​ണം.

ജോ​​​​ൺ ക​​​​ച്ചി​​​​റ​​​​മ​​​​റ്റം.