ബ്രെ​ക്സി​റ്റ്: പി​ന്തു​ണ​യി​ല്ലെ​ന്ന് തു​റ​ന്നു സ​മ്മ​തി​ച്ച് തെ​രേ​സ മേ​യ്
Tuesday, March 26, 2019 11:58 PM IST
ല​ണ്ട​ൻ: ബ്രെ​ക്സി​റ്റ് വി​ഷ​യ​ത്തി​ൽ ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​രി​ന് ആ​വ​ശ്യ​മാ​യ പി​ന്തു​ണ​യി​ല്ലെ​ന്ന് തു​റ​ന്നു സ​മ്മ​തി​ച്ച് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്. മൂ​ന്നാം ത​വ​ണ​യും പി​ൻ​മാ​റ്റ ക​രാ​ർ പാ​ർ​ല​മെ​ന്‍റി​ൽ വ​യ്ക്കു​ന്ന​തി​നു​ള്ള വൈ​മ​ന​സ്യ​മാ​ണ് മേ​യ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. പി​ന്തു​ണ കി​ട്ടാ​തെ പാ​ർ​ല​മെ​ന്‍റി​ൽ ഇ​നി ക​രാ​ർ വ​യ്ക്കി​ല്ലെ​ന്ന സൂ​ച​ന​യും ന​ൽ​കി.

ബ്രെ​ക്സി​റ്റി​നെ തു​ട​ർ​ന്ന് ബ്രി​ട്ട​നി​ലു​ണ്ടാ​യ രാ​ഷ്ട്രീ​യ അ​നി​ശ്ചി​താ​വ​സ്ഥ തു​ട​രു​ക​യാ​ണ്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ രാ​ജി​ക്കാ​യു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മേ​യു​ടെ പ്ര​സ്താ​വ​ന. ഇ​തി​ന് പി​ന്നാ​ലെ പാ​ർ​ല​മെ​ന്‍റി​ൽ തു​ട​ർ ച​ർ​ച്ച​ക​ൾ ന​ട​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.


പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ബ്രെ​ക്സി​റ്റ് ക​രാ​റിെ​ൻ​റ ബ​ദ​ലു​ക​ൾ​ക്കാ​യി എം​പി​മാ​രു​ടെ വോ​ട്ടിം​ഗും ഉ​ണ്ടാ​യേ​ക്കും. വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​ലെ പാ​ർ​ട്ടി​യാ​യ ഡി​യു​പി, ത​ങ്ങ​ളു​ടെ നി​ല​പാ​ടി​ൽ ഒ​രു​മാ​റ്റ​വും ഇ​ല്ലെ​ന്നും ബ്രെ​ക്സി​റ്റി​നെ പി​ന്തു​ണ​ക്കി​ല്ലെ​ന്നും ആ​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ