സ്ലോവാ​ക്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രിക്ക് നേരെ വധശ്രമം; അക്രമി പിടിയിൽ
Thursday, May 16, 2024 8:15 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബ്രാ​റ്റി​സ്ലാ​വ: സ്ലോവാ​ക്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി നേ​രെ നാ​ട​കീ​യ​മാ​യ വ​ധ​ശ്ര​മം. ത​ല​യ്ക്ക് വെ​ടി​യേ​റ്റ റോ​ബ​ര്‍​ട്ട് ഫി​ക്കോയു​ടെ(59) ആരോഗ്യസ്ഥിതി ഗുരുതരമായി തുടരകയാണെന്ന് സ​ര്‍​ക്കാ​ര്‍ അറിയിച്ചു.

ത​ല​സ്ഥാ​ന​മാ​യ ബ്രാ​റ്റി​സ്ലാവ​യി​ല്‍ നി​ന്ന് 150 കി​ലോ​മീ​റ്റ​ര്‍ വ​ട​ക്കു​കി​ഴ​ക്കാ​യി ഹാ​ന്‍​ഡ്‌ലോവ പ​ട്ട​ണ​ത്തി​ലാ​ണ് ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. ഹൗ​സ് ഓ​ഫ് ക​ള്‍​ച്ച​റി​ലെ സ​ര്‍​ക്കാ​ര്‍ യോ​ഗ​ത്തി​ല്‍ ഫി​ക്കോ പ​ങ്കെ​ടു​ക്കു​ക​യും തു​ട​ര്‍​ന്ന് കെ​ട്ടി​ട​ത്തി​ന് മു​ന്നി​ല്‍ പി​ന്തു​ണ​ക്കാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് വെ​ടി​യു​തി​ര്‍​ത്ത​താ​യി പ​റ​യ​പ്പെ​ടു​ന്നു. തു​ട​ര്‍​ന്ന് അം​ഗ​ര​ക്ഷ​ക​ര്‍ പ്ര​ധാ​ന​മ​ന്ത്രി​യെ ഉടൻ തന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. സ്ലോവാ​ക്യ​യു​ടെ ഗ​വ​ണ്‍​മെ​ന്‍റിന്‍റെ ത​ല​വ​നാ​ണ് റോ​ബ​ര്‍​ട്ട് ഫി​ക്കോ, ഇ​ട​തു​പ​ക്ഷ ജ​ന​കീ​യ​വാ​ദി​യാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.


ഫി​ക്കോ​യ​യ്ക്ക് ഹ​സ്ത​ദാ​നം ന​ട​ത്താ​ന്‍ ഒ​രാ​ള്‍ മു​തി​രു​ക​യും പെ​ട്ടെ​ന്ന് വെ​ടി​യു​തി​ര്‍​ത്തു​വെ​ന്നു​മാ​ണ് ദൃ​ക്സാ​ക്ഷി പറയുന്നത്. ഒ​ന്നി​ല​ധി​കം വെ​ടി​യു​തി​ര്‍​ത്ത​താ​യി​ട്ടാ​ണ് ദൃ​ക്സാ​ക്ഷി​ക​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ത​ല്‍​ക്ഷ​ണം ത​ന്നെ ഫി​ക്കോ നി​ല​ത്തു വീ​ണു.

ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഒ​രു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പ​റ​യ​പ്പെ​ടു​ന്നു. കു​റ്റ​വാ​ളി​യു​ടെ ഉ​ദ്ദേ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഇ​തു​വ​രെ ഒ​ന്നും വ്യ​ക്ത​ത​യി​ല്ല. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ മേ​ധാ​വി ഉ​ര്‍​സു​ല വോ​ണ്‍ ഡെ​ര്‍ ലെ​യ്നും ചാ​ന്‍​സ​ല​ര്‍ ഒ​ലാ​ഫ് ഷോ​ള്‍​സും ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ചു.