സ്ലൊ​വാ​ക്യ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു
Thursday, May 16, 2024 2:37 PM IST
ബ്രാ​റ്റി​സ്ലാ​വ: വെ​ടി​യേ​റ്റ സ്ലൊ​വാ​ക്യ​ൻ പ്ര​ധാ​ന​മ​ന്ത്രി റോ​ബ​ർ​ട്ട് ഫി​ക്കോ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി സ​ർ​ക്കാ​ർ​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ഫി​ക്കോ​യ്ക്കു​നേ​രേ അ​ക്ര​മി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

ത​ല​സ്ഥാ​ന​മാ​യ ബ്രാ​റ്റി​സ്ലാ​വ​യി​ല്‍​നി​ന്ന് 150 കി​ലോ മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ഹാ​ന്‍​ഡ‌്ളോ​വ​യി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ഫി​ക്കോ​യു​ടെ അ​ടി​വ​യ​റ്റി​ലാ​ണ് വെ​ടി​യേ​റ്റ​ത്.

അ​ക്ര​മി ഫി​ക്കോ​യ്ക്കു​നേ​രേ അ​ഞ്ചു പ്രാ​വ​ശ്യം വെ​ടി​യു​തി​ർ​ത്തു​വെ​ന്ന് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ അ​ക്ര​മി​യെ പോ​ലീ​സ് പി​ടി​കൂ​ടി.