മാഞ്ചസ്റ്റർ നൈറ്റ് വിജിൽ ഓഗസ്റ്റ് 19ന്
Thursday, August 18, 2016 7:03 AM IST
ലണ്ടൻ: മാഞ്ചസ്റ്ററിൽ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ചകളിൽ നടത്തിവരുന്ന മാഞ്ചസ്റ്റർ നൈറ്റ് വിജിൽ ഓഗസ്റ്റ് 19നു (വെള്ളി) രാത്രി ഒമ്പതു മുതൽ പുലർച്ചെ രണ്ടു വരെ മാഞ്ചസ്റ്റർ ലോംഗ്സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തിൽ നടക്കുമെന്നു ജീസസ് യൂത്ത് ഭാരവാഹികൾ അറിയിച്ചു.

ശുശ്രൂഷകൾക്ക് പ്രശസ്ത വചന പ്രഘോഷകനായ ഫാ. ആന്റണി ലാസർ ഒഎഫ്എം നേതൃത്വം നൽകും. ജപമാല, വിശുദ്ധ കുർബാന, ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകൾ, വചനാഗ്നി ചൊരിയുന്ന പ്രഭാഷണങ്ങൾ, ഹൃദയത്തെ തൊട്ടുണർത്തുന്ന ഗാനങ്ങൾ, കുമ്പസാരം, ആന്തരിക ശുദ്ധി പകരുന്ന ആരാധന തുടങ്ങിയവ നൈറ്റ് വിജിലിന്റെ ഭാഗമായിരിക്കും.


വിവരങ്ങൾക്ക്: ജയ്സൺ മേച്ചേരിൽ 07915652674, ജോബി വർഗീസ് 07825871317

വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ടേ. ഖീലെുവ ഇവൗൃരവ, ജീൃഹേമിറ ഇൃലരെലിേ, ങമിരവലെലേൃ, ങ13 0ആഡ.

<ആ>റിപ്പോർട്ട്: അലക്സ് വർഗീസ്