ട്രംപിനുവേണ്ടി നടത്തിയ പ്രാർഥനയിൽ ഹിന്ദു, മുസ് ലിം, സിക്ക് പുരോഹിതരും
Monday, January 23, 2017 8:11 AM IST
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ നാല്പത്തിയഞ്ചാമത് പ്രസിഡന്‍റായി അധികാരമേറ്റെടുത്ത ട്രംപിനുവേണ്ടി പ്രത്യേകം നടത്തിയ പ്രാർഥനയിൽ മതമൈത്രിയുടെ സന്ദേശവാഹകരായി ഹിന്ദു, മുസ് ലിം, സിക്ക് പ്രതിനിധികൾ പങ്കെടുത്തു.

ജനുവരി 21ന് വാഷിംഗ്ടണ്‍ നാഷണൽ കത്തീഡ്രലിലാണ് രാജ്യത്തിനും പ്രസിഡന്‍റിനുംവേണ്ടി പ്രത്യേക അനുഗ്രഹ പ്രാർഥന നടത്തിയത്. പ്രാർഥനയുടെ ആദ്യ ഭാഗത്തിൽ പുതിയ ഭരണാധികാരിക്കുവേണ്ടി ഹിന്ദു പുരോഹിതൻ നാരായണൻ ചർ ഡിഗലകോട്ട് സംസ്കൃതത്തിലും അമേരിക്കൻ സിക്ക്സ് ഫോർ ട്രംപിന്‍റെ സ്ഥാപകൻ ജെസി സിംഗ് പഞ്ചാബിയിലും പാക്കിസ്ഥാനി അമേരിക്കൻ സാജിത് തരാർ സുറ ഫത്തായിലും പ്രാർഥനകൾ നടത്തി.


റിപ്പോർട്ട്: പി.പി. ചെറിയാൻ