അൾസൂർ ഇടവകയിൽ ഏകദിന ധ്യാനം
ബംഗളൂരു: അൾസൂർ ലൂർദ് മാതാ ഇടവകയിൽ അന്പതുനോന്പാചരണത്തോടനുബന്ധിച്ച് ഏകദിനധ്യാനം നടത്തുന്നു. 26ന് രാവിലെ 10.15നുള്ള ദിവ്യബലിയോടെ ധ്യാനത്തിനു തുടക്കമാകും. സെന്‍റ് സെബാസ്റ്റ്യൻ അസോസിയേഷന്‍റെ നേതൃത്വത്തിൽ നടക്കുന്ന ധ്യാനം നയിക്കുന്നത് ലോഗോസ് ധ്യാനകേന്ദ്രത്തിലെ വൈദികരാണ്. ധ്യാനത്തിനു ശേഷം കുരിശിന്‍റെ വഴിയും നടക്കും.