റോം: മെഡിറ്ററേനിയൻ കടലിൽ അഭയാർഥി ബോട്ട് മുങ്ങി 240 പേർ മരിച്ചു. അഞ്ചു പേർ മരിച്ചതായാണ് ഒൗദ്യോഗിക അറിയിപ്പെങ്കിലും 235 പേരെ കാണാതായെന്നും അവരെല്ലാം തന്നെ മരിച്ചുവെന്നും രക്ഷാപ്രവർത്തനം നടത്തിയ പ്രോആക്ടീവ് ഓപ്പണ്‍ ആംസ് വക്താവ് ലോറ ലനുസ അറിയിച്ചു. ലിബിയയിൽ നിന്നു പോയ രണ്ടു ബോട്ടുകളാണ് മുങ്ങിയത്.
വടക്കൻ ആഫ്രിക്കയിൽ നിന്നും പടിഞ്ഞാറൻ മെഡിറ്ററേനിയൻ വഴി യൂറോപ്പിലേക്ക് പുറപ്പെടുന്ന കുടിയേറ്റക്കാരിൽ നിരവധി പേരാണ് മരിക്കുന്നത്. കഴിഞ്ഞ വർഷം കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മുങ്ങിയുള്ള മരണ സംഖ്യ 5000 ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.