വാർഷിക ധ്യാനവും നാൽപ്പതു മണിക്കൂർ ആരാധനയും
Tuesday, March 28, 2017 2:32 AM IST
മയാമി: നോന്പുകാലം ഓരോ ക്രൈസ്തവന്േ‍റയും ജീവിത പരിവർത്തനത്തിനും, അനുതാപത്തിനുമുള്ള സമയമാണ്. ഈസ്റ്ററിന്‍റെ ഒരുക്കത്തിനായി ആത്മീയമായി നവീകരിക്കപ്പെടുന്നതിനായി കോറൽസ്പ്രിംഗ് ഒൗവർ ലേഡി ഓഫ് ഹെൽത്ത് ഫൊറോനാ ദേവാലയത്തിൽ സുപ്രസിദ്ധ ബൈബിൾ പണ്ഡിതൻ റവ.ഡോ. ജോസഫ് പാംപ്ലാനി മാർച്ച് 31, ഏപ്രിൽ 1,2 തീയതികളിൽ വാർഷിക ധ്യാനം നയിക്കുന്നു.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനു വിശുദ്ധ കുർബാനയോടെ ആരംഭിച്ച് ഒന്പതിനു സമാപിക്കും. ഏപ്രിൽ ഒന്നിനു ശനിയാഴ്ച രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചു വരേയും, ഞായറാഴ്ച രാവിലെ 8.30-നു ആരംഭിച്ച് വൈകുന്നേരംഅഞ്ചിനു ധ്യാനം സമാപിക്കും.

ഏപ്രിൽ 6,7 തീയതികളിൽ ആരോഗ്യമാതാ ദേവാലയത്തിൽ ആദ്യമായി നാൽപ്പതു മണിക്കൂർ ആരാധന നടത്തപ്പെടുന്നു. ഏപ്രിൽ ആറാം തീയതി വ്യാഴാഴ്ച രാവിലെ ആറിനു ആരംഭിക്കുന്ന ആരാധന ഇടമുറിയാതെ വെള്ളിയാഴ്ച വൈകുന്നേരം ഒന്പതിനു സമാപിക്കും.

വ്യാഴാഴ്ച വൈകിട്ട് ഏഴിനു ദേവാലയത്തിൽ ഭക്തിനിർഭരമായ ദിവ്യകാരുണ്യ പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്. ഇടവകയിലെ വാർഡ് തലത്തിലും, ഭക്തസംഘടനകളുടെ നേതൃത്വത്തിലും നാൽപ്പത് മണിക്കൂർ ആരാധന ഇടമുറിയാതെ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നതായി ഫൊറോനാ വികാരി ഫാ. തോമസ് കടുകപ്പള്ളിയും പാരീഷ് കൗണ്‍സിൽ പ്രതിനിധികളും അറിയിച്ചു.


ഏപ്രിൽ ഏഴാംതീയതി വെള്ളിയാഴ്ച വൈകുന്നേരം പള്ളി അങ്കണത്തിൽ പാരീഷ് യൂത്ത് കമ്മിറ്റി ഒരുക്കുന്ന കുരിശിന്‍റെ വഴി യേശുവിന്‍റെ പീഢാനുഭവ രംഗങ്ങൾ ദൃശ്യാവിഷ്കാരത്തിലൂടെ അവതരിപ്പിക്കപ്പെടുന്നു. ധ്യാനത്തിലും ആരാധനയിലേക്കും ഏവരേയും ക്ഷണിക്കുന്നതായി വികാരി ഫാ. തോമസ് കടടുകപ്പള്ളി അറിയിക്കുന്നു. ഫോണ്‍: 908 235 8449.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം