ന്യൂഡൽഹി: സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ 63-ാമത് ദേശീയ വാർഷികം ഡൽഹി നവിന്ദാ റിട്രീറ്റ് ഹൗസിൽ നടത്തി.
ഡൽഹി ആർച്ച്ബിഷപ് റവ.ഡോ.അനിൽ കൂട്ടോ ഉദ്ഘാടനം ചെയ്തു. ദേശീയാധ്യക്ഷൻ ഡോ. ജോണ്സണ് വർഗീസ് അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര വൈസ് പ്രസിഡന്റ് പ്രഫ.ജോസഫ് പാണ്ഡ്യൻ, ശ്രീലങ്കൻ നാഷണൽ പ്രസിഡന്റ് വിശാഖ നീൽമിനി വെൽവിറ്റ, ബിഷപ് എമരിറ്റസ് റവ.ഡോ.വിൻസന്റ് കോണ്സാവോ, ഹരീദാബാദ് ബിഷപ് റവ.ഡോ.കുര്യാക്കോസ് ഭരണിക്കുളങ്ങര, ചണ്ഡിഗഡ് ബിഷപ് റവ.ഡോ. ഇഗ്നേഷ്യസ് മസ്കർനാസ്, ദേശീയ ആധ്യാത്മിക ഉപദേഷ്ടാവ് റവ.ഡോ.സ്റ്റാൻലി കുന്നേൽ എന്നിവർ പ്രസംഗിച്ചു.