ഫോമാ മിഡ് അറ്റ്ലാന്‍റിക് റീജണ്‍ ഷിക്കാഗോ കണ്‍വൻഷൻ: റീജണൽ കിക്ക്ഓഫ് 22ന്
Saturday, October 21, 2017 8:43 AM IST
ഫിലാഡൽഫിയ: ഫോമ മിഡ് അറ്റ്ലാന്‍റിക് റീജണിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന 2018 ഷിക്കാഗോ ഫോമ ദേശീയ കണ്‍വൻഷന്‍റെ റീജണൽ കിക്ക്ഓഫിന്േ‍റയും, 61-ാമത് കേരളപ്പിറവി ദിനാഘോഷത്തിന്േ‍റയും ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഒക്ടോബർ 22ന് (ഞായർ) വൈകുന്നേരം നാലു മുതൽ അസൻഷൻ മാർത്തോമ്മ പള്ളി ഓഡിറ്റോറിയത്തിൽ (10197 നോർത്ത് ഈസ്റ്റ് അവന്യൂ, ഫിലാഡൽഫിയ, പി.എ 19116) നടക്കുന്ന പരിപാടിയിൽ ഫോമയുടെ ദേശീയ നേതാക്കളായ ബെന്നി വാച്ചാച്ചിറ, ജിബി തോമസ് എന്നിവരും റീജണ്‍ ഭാരവാഹികളും പങ്കെടുക്കും.

പൊതു സമ്മേളനത്തിനുശേഷം സംഗീത നൃത്ത ഹാസ്യ കലാവിരുന്നും തുടർന്നു ഡിന്നറും അരങ്ങേറും. പ്രവേശനം സൗജന്യമാണെന്ന് റീജണൽ വൈസ് പ്രസിഡന്‍റ് സാബു സ്കറിയയും സെക്രട്ടറി ജോജോ കോട്ടൂരും അറിയിച്ചു.


വിവരങ്ങൾക്ക്: സാബു സ്കറിയ (റീജണൽ വൈസ് പ്രസിഡന്‍റ്) 267 980 7923, ജോജോ കോട്ടൂർ (സെക്രട്ടറി) 610 308 9829, ബോബി തോമസ് (ട്രഷറർ) 862 812 0606.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം