ബംഗളൂരു: കെഎൻഎസ്എസ് മത്തിക്കരെ കരയോഗം കുടുംബസംഗമം ഈമാസം 17ന് രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ഏഴു വരെ മോഹൻകുമാർ നഗറിലെ ശ്രീവെങ്കിടേശ്വര കല്യാണമണ്ഡപത്തിൽ നടക്കും. സിനിമാ സീരിയൽ താരം പയ്യൻസ് ജയകുമാർ മുഖ്യാതിഥിയായിരിക്കും.
കരയോഗം പ്രസിഡന്റ് എം. വേണുഗോപാൽ അധ്യക്ഷത വഹിക്കും. കെഎൻഎസ്എസ് ചെയർമാൻ രാമചന്ദ്രൻ പലേരി, വൈസ് ചെയർമാൻ അഡ്വ. വിജയകുമാർ, ജനറൽ സെക്രട്ടറി ആർ. മനോഹരകുറുപ്പ്, ട്രഷറർ വി. വിജയൻ, മഹിളാ വിഭാഗം പ്രസിഡന്റ് ആർ. വിജയലക്ഷ്മി, യുവജനവിഭാഗം പ്രസിഡന്റ് നേഹാ രഘുരാജൻ തുടങ്ങിയവർപ്രസംഗിക്കും. തുടർന്ന് വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം നേടിയവർക്ക് പാരിതോഷികം നല്കും.
ചടങ്ങിനോടനുബന്ധിച്ച് സപ്ത കൊച്ചി ബാൻഡ് നയിക്കുന്ന സംഗീതപരിപാടി, കരയോഗം അംഗങ്ങളുടെ കലാ-സാംസ്കാരിക പരിപാടികൾ തുടങ്ങിയവയും അരങ്ങേറും. കുടുംബസംഗമത്തിനു മുന്നോടിയായി ഇന്ന് ജെപി പാർക്ക് മൈതാനിയിൽ കായികമത്സരങ്ങളും ഈമാസം പത്തിന് കരയോഗം കാര്യാലയത്തിൽ ചെസ്, കാരംസ് തുടങ്ങിയ മത്സരങ്ങളും നടക്കും. പരിപാടികൾക്ക് ജനറൽ കൺവീനർ സി. ജയകൃഷ്ണൻ, സ്പോർട്സ് കൺവീനർ സുധീർ മോഹൻ, ശാന്ത മനോഹർ, തങ്കമണി, സംഗീത ശ്രീകുമാർ, ആർ. മോഹൻദാസ് തുടങ്ങിയവർ നേതൃത്വം നല്കുമെന്ന് സെക്രട്ടറി ശ്രീകുമാർ കുറുപ്പ് അറിയിച്ചു.