ബം​ഗ​ളൂ​രു​വി​ല്‍ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം; കാ​ർ അ‌ടിച്ച് ത​ക​ർ​ത്തു
Wednesday, May 22, 2024 3:14 PM IST
ബം​ഗ​ളൂ​രു: വാ​ഹ​ന​ത്തി​ന് സൈ​ഡ് ന​ല്‍​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ബം​ഗ​ളൂ​രു​വി​ല്‍ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം. ഐ​ടി ജീ​വ​ന​ക്കാ​ര​നാ​യ അ​ഖി​ല്‍ സാ​ബു​വി​ന്‍റെ കു​ടും​ബ​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച സ​ര്‍​ജാ​പു​ര​യി​ലെ പ്ര​ധാ​ന റോ​ഡി​ല്‍​വ​ച്ചാ​ണ് സം​ഭ​വം. ബൈ​ക്കി​ല്‍ കാ​റി​നെ പി​ന്തു​ട​ര്‍​ന്നെ​ത്തി​യ അ​ക്ര​മി കാ​റി​ന്‍റെ ഗ്ലാ​സ് അ​ടി​ച്ച് ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു.

ചി​ല്ല് ദേ​ഹ​ത്ത് ത​റ​ച്ച് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് വ​യ​സു​ള്ള കു​ഞ്ഞ് അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് പ​രി​ക്കു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ബം​ഗ​ളൂ​രു സ്വ​ദേ​ശി ജ​ഗ​ദീ​ഷി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.