ആ​റ്റു​കാ​ൽ പൊ​ങ്കാ​ല; ബം​ഗ​ളൂ​രു - കൊ​ച്ചു​വേ​ളി റൂ​ട്ടി​ൽ സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ
Thursday, February 22, 2024 12:41 PM IST
ബം​ഗ​ളൂ​രു: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല പ്ര​മാ​ണി​ച്ച് ബം​ഗ​ളൂ​രു - കൊ​ച്ചു​വേ​ളി റൂ​ട്ടി​ൽ റെ​യി​ൽ​വേ ര​ണ്ട് വീ​തം സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തും. ട്രെ​യി​ൻ ന​മ്പ​ർ 06501 ബം​ഗ​ളൂ​രു - കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ 22, 24 തീ​യ​തി​ക​ളി​ൽ രാ​ത്രി 11.55 ന് ​ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​ത്രി 7.10 ന് ​കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തും.

ട്ര​യി​ൻ ന​മ്പ​ർ 06502 കൊ​ച്ചു​വേ​ളി - ബം​ഗ​ളൂ​രു എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ 23, 25 തീ​യ​തി​ക​ളി​ൽ രാ​ത്രി പ​ത്തി​ന് കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം വൈ​കു​ന്നേ​രം 4.30ന് ​ബം​ഗ​ളു​രു​വി​ൽ എ​ത്തും.

വൈ​റ്റ് ഫീ​ൽ​ഡ്, ബം​ഗാ​ര​പ്പെ​ട്ട്, കു​പ്പം, സേ​ലം, ഈ​റോ​ഡ്, തി​രു​പ്പൂ​ർ, കോ​യ​മ്പ​ത്തൂ​ർ, പാ​ല​ക്കാ​ട്, ഒ​റ്റ​പ്പാ​ലം, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, തി​രു​വ​ല്ല, ചെ​രു​ന്നൂ​ർ, കാ​യം​കു​ളം, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ട് റൂ​ട്ടു​ക​ളി​ലും സ്‌​റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ഏ​സി ടൂ​ട​യ​ർ-​ഒ​ന്ന്, ഏ​സി ത്രീ ​ട​യ​ർ -13, ജ​ന​റ​ൽ സെ​ക്ക​ൻ​ഡ് ക്ലാ​സ്-​ര​ണ്ട്, സ്ലീ​പ്പ​ർ-​ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ച്ച് പൊ​സി​ഷ​ൻ. ടി​ക്ക​റ്റ് ബു​ക്കിം​ഗ് ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.