പാ​ത്രി​യ​ര്‍​ക്കീ​സ് ബാ​വ ബം​ഗ​ളൂ​രു​വി​ലെ​ത്തി
Friday, January 26, 2024 10:15 AM IST
ബം​​​ഗ​​​ളൂ​​​രു: ആ​​​ക​​​മാ​​​ന സു​​​റി​​​യാ​​​നി ഓ​​​ര്‍​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​​യു​​​ടെ പ​​​ര​​​മാ​​​ധ്യ​​​ക്ഷ​​​ന്‍ ഇ​​​ഗ്‌​​നാ​​ത്തി​​​യോ​​​സ് അ​​​ഫ്രേം ദ്വി​​​തീ​​​യ​​​ന്‍ പാ​​​ത്രി​​​യ​​​ര്‍​ക്കീ​​​സ് ബാ​​​വ​​​യു​​​ടെ ഭാ​​​ര​​​ത​​​ത്തി​​​ലെ നാ​​​ലാം ശ്ലൈ​​​ഹി​​​ക സ​​​ന്ദ​​​ര്‍​ശ​​​നം ആ​​​രം​​​ഭി​​​ച്ചു.

രാ​​​വി​​​ലെ 8.30ന് ​​​ബം​​​ഗ​​​ളൂ​​​രു കെം​​​പ​​​ഗൗ​​​ഡ അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ എ​​​ത്തി​​​ച്ചേ​​​ര്‍​ന്ന ബാ​​​വ​​​യെ​​​യും സം​​​ഘ​​​ത്തെ​​​യും മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​രാ​​​യ ജോ​​​സ​​​ഫ് മാ​​​ര്‍ ഗ്രി​​​ഗോ​​​റി​​​യോ​​​സ്, ഐ​​​സ​​​ക് മാ​​​ർ ഒ​​​സ്താ​​​ത്തി​​​യോ​​​സ്, കു​​​ര്യാ​​​ക്കോ​​​സ് മാ​​​ർ ദി​​​യ​​​സ്കോ​​​റോ​​​സ്, മാ​​​ത്യൂ​​​സ് മാ​​​ർ തി​​​മോ​​​ത്തി​​​യോ​​​സ്, ഗീ​​​വ​​​ര്‍​ഗീ​​​സ് മാ​​​ർ സ്തേ​​​ഫാ​​​നോ​​​സ്, മു​​​ന്‍ എം​​​എ​​​ല്‍​എ സാ​​​ജു പോ​​​ള്‍, ത​​​മ്പു ജോ​​​ര്‍​ജ് തു​​​ക​​​ല​​​ന്‍, ജേ​​​ക്ക​​​ബ് സി. ​​​മാ​​​ത്യു, വൈ​​​ദി​​​കശ്രേ​​​ഷ്ഠ​​​ര്‍, വി​​​ശ്വാ​​​സിസ​​​മൂ​​​ഹം എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്നു സ്വീ​​​ക​​​രി​​​ച്ചു.

ഇ​​ന്ന് ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ വി​​​വി​​​ധ ച​​​ട​​​ങ്ങു​​​ക​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ബാ​​​വ ശനിയാഴ്ച ​മൈ​​​സൂ​​​രു​​വി​​ലേ​​ക്കു പോകും. തു​​​ട​​​ര്‍​ന്ന് വ​​​യ​​​നാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, തൃ​​​ശൂ​​​ര്‍ ഭ​​​ദ്രാ​​​സ​​​ന​​​ങ്ങ​​​ളി​​​ലെ സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​നു ശേ​​​ഷം ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നി​​​ന് സ​​​ഭാ ആ​​​സ്ഥാ​​​ന​​​മാ​​​യ പു​​​ത്ത​​​ന്‍​കു​​​രി​​​ശ് പാ​​​ത്രി​​​യാര്‍​ക്കാ സെ​​​ന്‍റ​​​റി​​​ൽ എ​​​ത്തി​​​ച്ചേ​​​രും.

നാ​​​ലി​​​നു വൈ​​​കു​​ന്നേ​​രം നാ​​​ലി​​​ന് പാ​​​ത്രി​​​യാര്‍​ക്കാ സെ​​​ന്‍റ​​​ര്‍ മൈ​​​താ​​​നി​​​യി​​​ല്‍ ശ്രേ​​​ഷ്ഠ കാ​​​തോ​​​ലി​​​ക്ക ബാ​​​വ​​​യു​​​ടെ മ​​​ഹാ​​​പൗ​​​രോ​​​ഹി​​​ത്യ സു​​​വ​​​ര്‍​ണ​​​ജൂ​​​ബി​​​ലി സ​​​മാ​​​പ​​​ന​​​വും പാ​​​ത്രി​​​യാ​​​ര്‍​ക്കാ​​​ ദി​​​നാ​​​ഘോ​​​ഷ​​​വും ന​​​ട​​​ക്കും.

തു​​​ട​​​ര്‍​ന്ന് പെ​​​രു​​​മ്പാ​​​വൂ​​​ര്‍, പെ​​​രു​​​മ്പി​​​ള്ളി, മ​​​ഞ്ഞ​​​നി​​​ക്ക​​​ര, തൂ​​​ത്തൂ​​​ട്ടി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ല്‍ സം​​​ബ​​​ന്ധി​​​ക്കു​​​ന്ന ബാ​​​വ 11ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്‌​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ല്‍ വി​​ശു​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​ര്‍​പ്പി​​​ക്കും.

തു​​​ട​​​ർ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലും മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ്വീ​​​ക​​​ര​​​ണ​​​ത്തി​​​ലും പ​​​ങ്കെ​​​ടു​​​ത്ത ശേ​​​ഷം ബെ​​​യ്റൂ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങും.