വി​ദേ​ശ​ത്തു​ള്ള കു​ട്ടി​ക​ൾ​ക്ക് ജ​ർ​മ​നി ന​ൽ​കു​ന്ന​ത് 350 മി​ല്യ​ൻ യൂ​റോ​യു​ടെ ആ​നു​കൂ​ല്യം
Thursday, March 22, 2018 11:50 PM IST
ബ​ർ​ലി​ൻ: രാ​ജ്യ​ത്തി​നു പു​റ​ത്തു ജീ​വി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി ജ​ർ​മ​നി ന​ൽ​കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ 350 മി​ല്യ​ൻ യൂ​റോ​യു​ടേ​തെ​ന്ന് സ​ർ​ക്കാ​ർ ക​ണ​ക്ക്. 2007ലേ​തി​നെ അ​പേ​ക്ഷി​ച്ച് പ​ത്ത് മ​ട​ങ്ങ് വ​ർ​ധ​ന​യാ​ണി​ത്.

എ​എ​ഫ്ഡി എം​പി ഉ​യ​ർ​ത്തി​യ ചോ​ദ്യ​ത്തി​ന് പാ​ർ​ല​മെ​ന്‍റി​ൽ ല​ഭി​ച്ച മ​റു​പ​ടി​യി​ലാ​ണ് ഇ​തു വ്യ​ക്ത​മാ​ക്കു​ന്ന​ത്. ജ​ർ​മ​നി​ക്കു പു​റ​ത്തു ജീ​വി​ക്കു​ന്ന 214,499 കു​ട്ടി​ക​ൾ​ക്കാ​ണ് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പോ​ള​ണ്ടി​ലാ​ണ്, 1,03,000. ര​ണ്ടാം സ്ഥാ​ന​ത്ത് റൊ​മാ​നി​യ​യും ക്രൊ​യേ​ഷ്യ​യും (17,000). 2007ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് വി​ദേ​ശ​ത്തു ജീ​വി​ക്കു​ന്ന 61,615 കു​ട്ടി​ക​ൾ​ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ ആ​നു​കൂ​ല്യം ല​ഭി​ച്ച​തെ​ന്നും വ്യ​ക്ത​മാ​കു​ന്നു.


റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ