ബെൽവുഡ് മാർത്തോമ്മ ശ്ലീഹാ സീറോ മലബാർ കത്തീഡ്രലിൽ ആദ്യകുർബാന സ്വീകരണവും സ്ഥൈര്യലേപനവും നടത്തി
Thursday, May 24, 2018 12:36 AM IST
ഷിക്കാഗോ: ബെൽവുഡ് മാത്തോമ്മ ശ്ലീഹാ സീറോ മലബാർ കത്തീഡ്രലിൽ ആദ്യകുർബാന സ്വീകരണവും സ്ഥൈര്യലേപന ശുശ്രൂഷയും നടന്നു.

മേയ് 19നു നടന്ന ആഘോഷമായ വിശുദ്ധകുർബാനയിൽ സെന്‍റ് തോമസ് സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാർമികത്വം വഹിച്ച് സന്ദേശം നൽകി. കത്തീഡ്രൽ വികാരി റവ. ഡോ. അഗസ്റ്റിൻ പാലക്കാപറന്പിൽ, സഹ വികാരി റവ. ഡോ. ജെയിംസ് ജോസഫ്, ഫാ. കെവിൻ മുണ്ടക്കൽ, ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. പോൾ ചാലിശേരി, രൂപതാ പ്രൊക്യൂറേറ്റർ ഫാ. ജോർജ് മാളിയേക്കൽ, ഫാ. നിക്കളസ് തുടങ്ങി 13 വൈദികർ സഹകാർമികരായിരുന്നു. സെന്‍റ് തോമസ് സീറോ മലബാർ രൂപതയിൽ നിന്നും മേയ് 5 ന് വൈദിക പട്ടം സ്വീകരിച്ച ഫാ. കെവിനെ അങ്ങാടിയത്ത് പിതാവ് ആദരിച്ചു.

ഈ വർഷം 49 കുട്ടികൾ ആദ്യകുർബാനയും 33 കുട്ടികൾ സ്ഥൈര്യലേപനവും സ്വീകരിച്ചു. മതബോധന സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷീന, സിസ്റ്റർ റൂബി, സിസ്റ്റർ വിനയ തുടങ്ങിയ അധ്യാപകരും ചടങ്ങുകൾ വളരെ ഭംഗിയായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾക്ക് സജി വർഗീസ്, ജോണ്‍ കൂള, ബിജോയ് തോമസ്, ലത കൂള, മെലിസ ബിജോയ്, ജിനേഷ് മാത്യു, സെബാസ്റ്റ്യൻ വാഴേപറന്പിൽ, ഡോ. മനോജ് കോട്ടപ്പുറം, റീത്ത ജോർജ്, ദീപു കരിങ്ങട എന്നിവരും കൈക്കാരൻമാരും ഗായകസംഘവും അല്മായരും മറ്റനേകം വോളന്‍റിയേഴ്സും നേതൃത്വം നൽകി.


ദേവാലയത്തിലെ വിശുദ്ധ കർമങ്ങൾക്കുശേഷം അങ്ങാടിയത്ത് പിതാവ് കമ്യൂണിക്കൻസിനൊപ്പം കേക്കുമുറിക്കുകയും അവരുടെ അനുഗ്രഹീത ദിനത്തിന്‍റെ സന്തോഷത്തിൽ പങ്കുചേരുകയും ചെയ്തു. സ്നേഹവിരുന്നോടെ ആഘോഷപരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: ബ്രിജിറ്റ് ജോർജ്