ഓർമയുടെ വിസ്മയ തീരങ്ങളിൽ
<യ>ഓർമയുടെ വിസ്മയ തീരങ്ങളിൽ <യൃ>സി.എസ്. വർഗിസ് കോടുകുളഞ്ഞി<യൃ>അവന്തി പബ്ലിക്കേഷൻസ്, കോട്ടയം<യൃ>പേജ് 195, വില: 150<യൃ>ടെക്നിക്കൽ സ്കൂളിൽ അധ്യാപകനായും എച്ച്.എം.റ്റിയിൽ എൻജിനിയറായും സേവനമനുഷ്ഠിച്ചിട്ടുള്ള ഗ്രന്ഥകാരന്റെ ഒർമക്കുറിപ്പുകൾ. ആത്മകഥയെന്നു പറയാവുന്ന പുസ്തകം പരമാവധി ലളിതമായ ഭാഷയിലാണ് എഴുതിയിട്ടള്ളത്. ബാല്യകാലത്തേതുൾപ്പെടെ പല സംഭവങ്ങളും വായനക്കാർക്കും ഗൃഹാതുരത്വമായി മാറുന്നവയാണ്. യു.സി. കോളജ് റിട്ടയേഡ് പ്രഫസർ മാത്യു സി. ഏബ്രഹാമിന്റേതാണ് അവതാരിക. <യൃ><യൃ><യ>ചില കുടുംബ വിശേഷങ്ങൾ <യൃ>ജയ്മോൻ കുമരകം<യൃ>മീഡിയ ഹൗസ് കോഴിക്കോട്<യൃ>ഫോൺ: 9746077500, 9746440800<യൃ>പേജ് 143, വില: 130<യൃ>കുടുംബജീവിതം ആനന്ദകരമായി മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കുന്ന ചിന്താശകലങ്ങൾ. മൂല്യങ്ങളെ മുറുകെ പിടിച്ച് മാതൃകാപരമായ ജീവിതത്തിന് സഹായിക്കുന്നതു പലപ്പോഴും കൊച്ചുകൊച്ചുകാര്യങ്ങളെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുമ്പോഴാണ്. അത്തരം നുറുങ്ങു സംഭവങ്ങളും അവയെ കൈകാര്യം ചെയ്യേണ്ട രീതിയുമാണ് ഇതിൽ പ്രതിപാദിച്ചിട്ടുള്ളത്. 26 അധ്യായങ്ങളിലായി ചിത്രങ്ങൾ സഹിതമുള്ള വിവരണം അത്യന്തം രസകരമാണ്. നിരവധി ആനുകാലിക സംഭവങ്ങളും കഥകളും കോർത്തിണക്കിയിട്ടുള്ളത് ഉചിതമായി. <യൃ><യൃ><യ>ഭാരതീയ ഭാഷകളിലെ 24 സ്ത്രീകഥകൾ<യൃ>എഡിറ്റർ: ഡോ. എം.കെ. പ്രീത<യൃ>ജനറൽ എഡിറ്റർ: ഡോ. ആർസു<യൃ>മീഡിയ ഹൗസ് കോഴിക്കോട്<യൃ>പേജ് 168, വില: 150<യൃ>ഇന്ത്യയിലെ വിവിധ ഭാഷകളിൽനിന്നുള്ള 24 കഥകളാണ് ഇ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മലയാളികളായ വായനക്കാർക്ക് കഥകളിലൂടെ ഒരു ഇന്ത്യാപര്യടനം നടത്താനുള്ള അവസരമാണിത്. സ്ത്രീകളുടെ എഴുത്താണെങ്കിലും പ്രമേയങ്ങൾ സ്ത്രീകളെക്കുറിച്ചു മാത്രമല്ല. എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്. ഏതു സംസ്‌ഥാനത്തെ മനുഷ്യരാണെങ്കിലും ഏതു ഭാഷ പറയുന്നവരാണെങ്കിലും മനുഷ്യരുടെ വികാരവിചാരങ്ങൾ ഒന്നാണെന്നും മനുഷ്യർ ഒന്നാണെന്നുംകൂടി ഓർമിപ്പിക്കുന്നവയാണ് ഈ കഥകളെല്ലാം. <യൃ><യൃ><യ>മനസ്, പുറന്തോടു മാറ്റിയാൽ<യൃ>ഡോ. ഷാലു കോയിക്കര<യൃ>മീഡിയ ഹൗസ് കോഴിക്കോട്<യൃ>പേജ് 168, വില: 150<യൃ>മനുഷ്യന്റെ പെരുമാറ്റങ്ങളെയും സ്വഭാവസവിശേഷതകളെയും മനഃശാസ്ത്രപരമായി വിലയിരുത്തുന്നു. കേസ് സ്റ്റഡികളിലൂടെ പ്രശ്നങ്ങളെ വിശകലനം ചെയ്യുകയും അതിന്റെ നിഗൂഢതകളെ അനാവരണം ചെയ്യുകയുമാണ് ഇവിടെ. പല പ്രശ്നങ്ങളുടെയും കാരണം മനസിലാക്കിയാൽ പരിഹാരം എളുപ്പമാകുന്നുവെന്ന അടിസ്‌ഥാനത്തിലാണ് ലേഖനങ്ങൾ തയാറാക്കിയിട്ടുള്ളത്. <യൃ><യൃ><യ>മാനസാന്തരങ്ങൾ<യൃ>എഡി: ഫാ. ജോബി കാച്ചപ്പിള്ളി വി.സി.<യൃ>മീഡിയ ഹൗസ് കോഴിക്കോട്<യൃ>പേജ് 192, വില: 160<യൃ>ക്രിസ്തുവിനെ അടുത്തറിഞ്ഞ മറ്റു മതസ്‌ഥരുടെ സാക്ഷ്യങ്ങളാണ് ഇതിലുള്ളത്. 34 അധ്യായങ്ങളിലായി വ്യത്യസ്ത മതവിഭാഗങ്ങളിൽപെട്ട അത്രയും വ്യക്‌തികളുടെ അനുഭവങ്ങൾ അവരുടെതന്നെ വാക്കുകളിലൂടെ പങ്കുവയ്ക്കുന്നു. ആർച്ബിഷപ് കുര്യാക്കോസ് ഭരണിക്കുളങ്ങരയുടേതാണ് അവതാരിക. ഫാ. മാത്യു നായിക്കം പറമ്പിൽ ആശംസ എഴുതിയിരിക്കുന്നു. <യൃ><യൃ><യ>വിശ്വാസത്തിന്റെ വേരുകൾ<യൃ>മൈക്കിൾ കാരിമറ്റം<യൃ>മീഡിയ ഹൗസ് കോഴിക്കോട്<യൃ>പേജ് 255, വില: 225<യൃ>കത്തോലിക്കാ വിശ്വാസത്തന്റെ അടിസ്‌ഥാനങ്ങളായ ദൈവവചനം, ത്രിത്വൈകദൈവം, തിരുസഭ, നിത്യജീവിതം എന്നിവയെ വിശദീകരിക്കുന്ന പുസ്തകം. ദൈവശാസ്ത്രമാണെങ്കിലും അതീവ ലളിതമാക്കാൻ സാധിച്ചിരിക്കുന്നത് ശ്ലാഘനീയം. കത്തോലിക്കാ വിശ്വാസത്തെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് വിലപ്പെട്ടത്. <യൃ><യൃ><യ>വീട്ടിലേക്കുള്ള വഴിയിൽ<യൃ>പോൾ കൊട്ടാരം കപ്പുച്ചിൻ<യൃ>മീഡിയ ഹൗസ് കോഴിക്കോട്<യൃ>പേജ് 142, വില: 120<യൃ>മണ്ണിന്റെ മണമുള്ളതും അത്മീയതയെ തൊട്ടുണർത്തുന്നതുമായ ലേഖനങ്ങളുടെ സമാഹാരം. ഒരു സംഭവത്തെയോ കഥയെയോ ഉപയോഗിച്ച് വായനക്കാരനെ ഒരു ചിന്തയിലേക്കു കൂട്ടിക്കൊണ്ടുപോകുകയാണ് ഗ്രന്ഥകാരൻ. ഒരു ആത്മീയ യാത്രയുടെ അനുഭവം. മണ്ണിൽ തൊടാത്ത ആത്മീയത, പറയാതെ അറിയുന്നവർ, എന്നിലേക്കൊരെത്തിനോട്ടം, കഴുതപ്പുറത്തൊരു ഘോഷയാത്ര, ദൈവത്തിനുമാത്രം സ്വന്തം തുടങ്ങി 25 ലേഖനങ്ങൾ. നന്മയുടെ പ്രകാശം പരത്തുന്നവ. <യൃ><യൃ><യ>പുറപ്പാടിൽ പരാജിതർ<യൃ>ഫാ. മാത്യു പനച്ചിപ്പുറം<യൃ>മീഡിയ ഹൗസ് കോഴിക്കോട്<യൃ>പേജ് 87, വില: 70<യൃ>തിരുവിതാംകൂറിൽനിന്നു മലബാറിലേക്കുള്ള കുടിയേറ്റത്തെക്കുറിച്ചുള്ള ഗ്രന്ഥകാരന്റെ സ്മരണകൾ. കുടിയേറ്റമണ്ണിൽ ഏറെക്കാലം സേവനമനുഷ്ഠിച്ച ഗ്രന്ഥകാരൻ സാക്ഷ്യം വഹിച്ചിട്ടുള്ളതും സ്വന്തം അനുഭവങ്ങളുമാണ് അതീവഹൃദ്യമായി എഴുതിയിട്ടുള്ളത്. കുടിയേറ്റക്കാരുടെ വേദനകൾ വായനക്കാരെ അനുഭവിപ്പിക്കുന്നതിൽ വിജയിച്ചിരിക്കുന്നു.