വഴിയോരത്തെ മരപ്പെയ്ത്തുകൾ
<യ>വഴിയോരത്തെ മരപ്പെയ്ത്തുകൾ
ആന്റണി പാറക്കടവിൽ
പ്രസാധനം: സെന്റ് പോൾസ്, ബ്രോഡ്വേ എറണാകുളം
പേജ് 99, വില: 65

കവിതാസമാനമായ 20 ലേഖനങ്ങളുടെ സമാഹാരം. കാവൽ മാലാഖയോടൊത്തുള്ള യാത്രയും സംഭാഷണവുമെന്ന മട്ടിലാണ് വാക്കുകൾ മുന്നേറുന്നത്. പക്ഷേ, ഉള്ളിലേക്കുള്ള യാത്രയും അവനവനോടുള്ള സംഭാഷണവുമാണ് കേൾക്കാനാകുന്നത്. ആത്മാവുള്ള പുസ്തകം.

<ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഠീ ങലലേ ഠവല അഹാശഴവ്യേ
<ളീിേ ളമരല=്ലൃറമിമ ശ്വെല=2>ജ.ഖ. അയൃമവമാ
പേജ് 143, വില: 160
ഫോൺ: 9447518064

മരണാനന്തരജീവിതത്തിലേക്ക് എത്തിനോക്കാനും തിരിച്ചറിവുകളോടെ ജീവിക്കാനും പ്രേരിപ്പിക്കുന്ന നോവൽ. അപകടത്തെ തുടർന്ന് ആശുപത്രിയിലാകുന്ന കഥാപാത്രത്തിന്റെ അനുഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. വ്യത്യസ്തമായ ഇതിവൃത്തം തന്നെയാണ് നോവലിന്റെ ആകർഷണീയത. ലളിതമായ ഇംഗ്ലീഷും ഭാവനയുള്ള ശൈലിയും വായനക്കാരനെ ആകർഷിക്കാൻ പര്യാപ്തം.


<യ>മുത്തശിമാരുടെ രാത്രി
എംടി
കറന്റ് ബുക്സ് തൃശൂർ
പേജ് 135, വില: 120

എം.ടി.വാസുദേവൻനായരുടെ അനുഭവങ്ങളും മാസ്മരിക ഭാഷയും ഒരിക്കൽകൂടി വായനക്കാരിലേക്ക്. ബാല്യ–കൗമാര കാലങ്ങളിലെ സംഭവങ്ങളാണ് ഇതിലുള്ളത്. പൊന്നാനിയിലെ കൂടല്ലൂരിലുള്ള തറവാട്ടിലേക്ക് വായനക്കാരനെ എത്തിച്ചുകൊണ്ടാണ് കഥയും കാര്യവും പറഞ്ഞുതുടങ്ങുന്നത്. നമ്പൂതിരിയുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ എംടിയ്ക്കൊപ്പം സഞ്ചരിക്കുന്നു. എൻ.പി. വിജയകൃഷ്ണൻ നടത്തിയ അഭിമുഖവും ചേർത്തിരിക്കുന്നു.

<യ>മലയാള ഗസൽ
ജോയ് വാഴയിൽ
കറന്റ് ബുക്സ് തൃശൂർ
പേജ് 71, വില: 60

53 ഗസലുകളാണ് ഈ സമാഹാരത്തിലുള്ളത്. ഗസലുകളുടെ പ്രേമാതുരതയും ഗൃഹാതുരത്വവും ആത്മീയാനുഭൂതിയും പകരുന്ന കവിതകൾ എന്നും പറയാം. ഗസലുകളെ വായനക്കാർക്കു പരിചയപ്പെടുത്തുന്ന കുറിപ്പും ആമുഖത്തിൽ ചേർത്തിരിക്കുന്നത് ഉചിതമായി.

<യ>ഞാൻ എന്ന രണ്ട്
പി.നാരായണക്കുറുപ്പ്
പ്രഭാത് ബുക് ഹൗസ് തിരുവനന്തപുരം
പേജ് 128, വില: 100

വിവിധ വിഷയങ്ങളെ അധികരിച്ചുള്ള 57 കവിതകളുടെ സമാഹാരം. ആഴത്തിലുള്ള ചിന്തകളെയും കാഴ്ചപ്പാടുകളെയും കവിതകളിലൂടെ ആവിഷ്കരിക്കുന്നു. വിഷയങ്ങളിലും അവതരണത്തിലും വ്യത്യസ്തത പുലർത്തുന്നു. ഡോ. അമ്പലപ്പുഴ ഗോപകുമാറിന്റെ അവതാരിക.

<യ>പണിയാം കരുണയുടെ കളിവീടുകൾ
സി. മേരി ജയിൻ എസ്.ഡി.
മെരിറ്റ് ബുക്സ് എറണാകുളം
ഫോൺ: 9847034566, 9496076638
പേജ് 88, വില: 60

കരുണയുടെ വാതായനങ്ങൾ തുറന്നിടാനും കാഴ്ചകൾ കാണാനും വായനക്കാരെ ഓർമിപ്പിക്കുന്ന ലേഖനസമാഹാരം. ക്രിസ്തുകേന്ദ്രീകൃതമായ കാരുണ്യ ചിന്തകളാണ് ഇതിലുള്ളത്. എല്ലാത്തിനും സമൂഹത്തിന്റെയും കുടുംബത്തിന്റെയും സാഹോദര്യത്തിന്റെയും പശ്ചാത്തലവുമുണ്ട്. പെരുമ്പടവം ശ്രീധരന്റേതാണ് അവതാരിക.

<ളീിേ ളമരല=്ലൃറമിമ ശ്വെല=2>366 ഒീഹ്യ ഖീഹഹ്യ ഖീസലെ
വിൽഫ്രഡ് കപ്പൂച്ചിൻ
മീഡിയഹൗസ്, ഡൽഹി
വില: 80 രൂപ, പേജ്: 228
<ളീിേ ളമരല=്ലൃറമിമ ശ്വെല=2>കടആച 9789374956519

രണ്ടു വ്യക്‌തികൾക്കിടയിലെ ദൂരം ഇല്ലാതാക്കുന്നതാണു നർമം എന്നു പറയാറുണ്ട്. 366 നർമോക്‌തികൾ ഇവിടെ സമാഹരിച്ചിരിക്കുന്നു. സാമൂഹ്യ സമ്പർക്ക മാധ്യമരംഗത്തു ദീർഘകാലം പ്രവർത്തിച്ചിട്ടുള്ളയാളാണു ഗ്രന്ഥകാരൻ.

<ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഉമറ! ണവലി അൃല ഥീൗ ഇീാശിഴ ഒീാല?
ഫാ. ജെൻസൻ ലാ സാലെറ്റ്
മീഡിയഹൗസ്, ഡൽഹി
വില: 195 രൂപ, പേജ്: 168

<ളീിേ ളമരല=്ലൃറമിമ ശ്വെല=2>കടആച 9789374956472

പിതാക്കന്മാർ വീട്ടിലില്ലാത്ത സാഹചര്യം ഇന്ന് അസാധാരണമല്ല; പലേടത്തും സാധാരണമായിരിക്കുന്നു. കുടുംബം പോറ്റാൻവേണ്ടി അവർക്ക് കുടുംബത്തിൽനിന്നു വിട്ടുനിൽക്കേണ്ടിവരുന്നു. ഈ അകൽച്ചയുടെ വ്യക്‌തിപരവും സാമൂഹ്യവും ധാർമികവുമായ വശങ്ങൾ ഇവിടെ പഠിക്കുന്നു. വിശദമായ സർവേയുടെ കൂടി അടിസ്‌ഥാനത്തിലാണ് പഠനം. കുടുംബത്തെ സംബന്ധിച്ച ഏറ്റവും പുതിയ സഭാപ്രബോധനങ്ങളു ഇതിലുണ്ട്.