സിംഹമത്സ്യം
തിമിംഗലത്തെപ്പോലെതന്നെ ഗിന്നസ് ലോകത്തെ മറ്റൊരു വിസ്മയ കഥാപാത്രമാണ് സിംഹമത്സ്യം. ജലേൃീശെ അിലേിിമമേ എന്ന ശാസ്ത്രനാമമുള്ള ഇതിനെ ഫാഹൽ സമുദ്രത്തിലും ജപ്പാനിലെ ചുമ്പൻജി തടാകത്തിലും മറ്റും കണ്ടുവരുന്നു. ഉരുക്കിന്റെ ബലവും മൂർച്ചയുമുള്ള ആന്റിനകൾ എത്ര വലുതാക്കി ഉപയോഗിക്കാനും സിംഹമത്സ്യത്തിനു ശക്‌തിയുണ്ട്. ദൂരെനിൽക്കുന്ന മത്സ്യങ്ങളെയും ഇരകളെയും കുടക്കമ്പിയിൽ കോർത്തെടുക്കുന്ന മാതിരി ഇതു വേട്ടയാടി ഭക്ഷിക്കുന്നു. ആന്റിനകളിൽനിന്നു പുറപ്പെടുവിക്കുന്ന അതിശക്‌തമായ വിഷം ശത്രുവിന്റെ ആക്രമണങ്ങളിൽനിന്നു സിംഹമത്സ്യത്തെ രക്ഷിക്കുന്നു.

ഇരകളെയും ശത്രുക്കളെയും സിംഹതുല്യശക്‌തിയോടുകൂടി ആക്രമിക്കാൻ സാധിക്കുന്നതുകൊണ്ടാണ് ഇതിന് സിംഹമത്സ്യം എന്ന പേരുവന്നത്. അതുകൊണ്ടുതന്നെ കൂട്ടമായും വളരെയേറെ ശ്രദ്ധയോടുംകൂടി മാത്രമേ മത്സ്യബന്ധനക്കാർ ഇവയെ സമീപിക്കാറുള്ളൂ. മൃഗങ്ങൾ പുറപ്പെടുവിക്കുന്നതുപോലുള്ള ഒരുതരം ഗർജനവും ഇവയ്ക്കുണ്ട്.

രുചികരമായ മാംസമാണ് സിംഹമത്സ്യത്തിന്റേത്. ഇതിന്റെ ശരീരം മുഴുവൻ കൊഴുത്ത ദ്രാവകം പുരട്ടിയതുപോലെയാണു കാണപ്പെടുക. വഞ്ചി മറിച്ചിട്ട് മത്സ്യബന്ധനക്കാരെ ശരീരത്തിലെ ആന്റിനകൾകൊണ്ടു കുത്തി മുറിവേൽപ്പിച്ചു ബോധരഹിതമാക്കുകയാണ് പ്രതിരോധരീതി. അപകടത്തിൽപ്പെട്ടെന്ന ബോധ്യമായാൽ സമുദ്രാന്തർഭാഗത്തുള്ള സുരക്ഷിതമായ ഗുഹാമുഖങ്ങളിലേക്കു ശരവേഗത്തിൽ പാഞ്ഞുകയറി ഒളിക്കുകയും ചെയ്യും.

രക്‌തവും മാംസവും ഭക്ഷിക്കുന്ന ലയൺ ഫിഷ് മിക്കവാറും കൂട്ടത്തോടെയാണ് ഇരയെ നേരിടുന്നത്. ചെറിയ കൂർത്ത പല്ലുകളുള്ള ഇവ മിനിട്ടുകൾക്കകം മനുഷ്യന്റെയും മൃഗത്തിന്റെയും മാംസവും രക്‌തവും ഭക്ഷിച്ച് അസ്‌ഥിപഞ്ജരം ശേഷിപ്പിച്ചുകളയും. അമ്പെയ്തും വെടിവച്ചും ചൂണ്ടയിട്ടുമാണ് ഇവയെ ജപ്പാൻകാർ പിടിക്കുക. ജപ്പാൻ തടാകങ്ങളിലെയും ഫാഹൽ സമുദ്രത്തിലെയും വാസം തികച്ചും സുഖപ്രദമായി സിംഹമത്സ്യം കരുതുന്നു. വല്ലപ്പോഴും വരുന്ന മത്സ്യബന്ധനക്കാർ മാത്രമാണ് ഇവയ്ക്കൊരു ഭീഷണി. ലോകത്തെ ഏതെല്ലാം തടാകങ്ങളിലും സമുദ്രങ്ങളിലും സിംഹമത്സ്യം വസിക്കുന്നുണ്ട് എന്നു കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇക്കാര്യത്തിൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്‌ഞർ.

ജോർജ് മാത്യു പുതുപ്പള്ളി