അഞ്ചടി നീളം, ആടുകൾക്കു പേടിസ്വപ്നം; ബ്രിട്ടന്‍റെ ചരിത്രത്തിലെ 'ഭീമന്‍ കുറുക്കന്‍'
സു​ഹൃ​ത്താ​യ ക​ർ​ഷ​ക​ന്‍റെ ആ​ടു​ക​ളെ ഏ​തോ അ​ജ്ഞാ​ത ജീ​വി തു​ട​ർ​ച്ച​യാ​യി കൊ​ന്നു​തി​ന്നു​ന്നു എ​ന്ന വാ​ർ​ത്ത കേ​ട്ടാ​ണു മി​ക​ച്ച ഫോ​ക്സ് ഷൂ​ട്ട​റാ​യ അ​ല​ൻ യു​കെ​യി​ൽ എ​ത്തി​യ​ത്. വ​ട​ക്കുകി​ഴ​ക്ക​ൻ സ്കോ​ട് ല​ൻ​ഡി​ലെ മൊ​റെ​യി​ൽ​നി​ന്നാ​ണ് അ​ല​ൻ ഹെ​പ് വ​ർ​ത്ത് എ​ന്ന ഷാ​ർ​പ് ഷൂ​ട്ട​ർ സ്നേ​ഹി​ത​ന്‍റെ അ​ബ​ർ​ഡീ​ൻ ഷൈ​റി​ലെ കൃ​ഷി​യി​ട​ത്തി​ൽ ചെ​ന്ന​ത്. സ്നേ​ഹ​ിത​നോ​ടും ചെ​റി​യ മ​ക​നോ​ടു​മൊ​പ്പം രാ​ത്രി ആ​ട്ടി​ൻ​കൂ​ടി​ന് സ​മീ​പം പ​തു​ങ്ങി നി​ൽ​ക്കു​ന്പോ​ൾ അ​ല്പ​മ​ക​ലെ ഒ​രു ഭീ​ക​ര​ജീ​വി​യു​ടെ ക​ണ്ണു​ക​ൾ തി​ള​ങ്ങു​ന്ന​തു ക​ണ്ട് മൂ​വ​രും ഭ​യ​പ്പെ​ട്ടു​പോ​യി. ചെ​റി​യ മ​ക​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട് അ​വ​ർ​ക്കു​നേ​രേ തി​രി​ഞ്ഞ ഭീ​ക​ര​ജീ​വി​യെ നി​മി​ഷ​നേ​ര​ത്തി​നു​ള്ളി​ൽ അ​ല​ൻ ഹെ​പ് വ​ർ​ത്ത് വെ​ടി​വ​ച്ചു​വീ​ഴ്ത്തി.

വെ​ടി​യേ​റ്റു പി​ട​യു​ന്ന ഭീ​ക​ര​ജീ​വി​യെ ക​ണ്ട് മൂ​വ​രും ഞെ​ട്ടി. അ​തൊ​രു വ​ലി​യ കു​റു​ക്ക​നാ​യി​രു​ന്നു. പൂ​ർ​ണ​വ​ള​ർ​ച്ച​യെ​ത്തി​യ ഒ​രു ക​ല​മാ​ന്‍റെ ശ​രീ​ര​ഭാ​ര​വും നീ​ള​വും അ​തി​നു​ണ്ടാ​യി​രു​ന്നു. അ​ല​ൻ അ​തി​നെ നീ​ള​മു​ള്ള ഏ​ണി​യി​ൽ വ​ച്ചു​കെ​ട്ടി നീ​ളം അ​ള​ന്നു​നോ​ക്കി. കൃ​ത്യം അ​ഞ്ച് അ​ടി. ബ്രി​ട്ട​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​പ്പ​മു​ള്ള കു​റു​ക്ക​നാ​യി​രു​ന്നു അ​ത്.
“ ത​ന്‍റെ നാ​യാ​ട്ടു​ജീ​വി​ത​ത്തി​ൽ ഇ​ത്ര​യും ഭാ​ര​വും വ​ലി​പ്പ​വു​മു​ള്ള ഒ​രു കു​റു​ക്ക​നെ അ​തി​നു മു​ന്പോ അ​തി​നു ശേ​ഷ​മോ ക​ണ്ടി​ട്ടി​ല്ലെ​ന്ന്’ അ​ല​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. “ച​ത്തു​പോ​യ​തു​കൊ​ണ്ട് അ​ല്പം നി​രാ​ശ​തോ​ന്നി​യെ​ങ്കി​ലും ലോ​ക​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കു​റു​ക്ക​നെ പി​ടി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ഒ​രു വ​ലി​യ ഭാ​ഗ്യ​മാ​യി ക​രു​ത​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​നു​ഷ്യ​രോ​ട് ഇ​ണ​ങ്ങു​ന്ന ച​രി​ത്ര​വും കു​റു​ക്ക​നു​ണ്ട്. നി​ര​വ​ധി കു​റു​ക്ക​ന്മാ​രെ, നാ​യ​യെ വ​ള​ർ​ത്തു​ന്ന​തു​പോ​ലെ ബ്രി​ട്ട​നി​ലെ പ​ല വീ​ടു​ക​ളി​ലും ഇ​ന്നും വ​ള​ർ​ത്തു​ന്നു​ണ്ട്. ​ചെ​ന്നാ​യ വ​ള​ർ​ത്തി​യ കു​ട്ടി’​യു​ടെ ക​ഥ നാം ​വാ​യി​ച്ചി​ട്ടു​ണ്ട​ല്ലോ. യു​കെ​യി​ലെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡ​യ​റ​ക്ട​റാ​യ ഡെ​റ​ക് യാ​ൽ​ഡ​ൻ പ​റ​യു​ന്ന​ത് മ​നു​ഷ്യ​രെ സ​ന്ദ​ർ​ശി​ക്കാ​നാ​യി നി​ര​വ​ധി കു​റു​ക്ക​ന്മാ​ർ ഇ​പ്പോ​ൾ ല​ണ്ട​നി​ലെ ന​ഗ​ര​ങ്ങ​ളി​ലും പ​ട്ട​ണ​ങ്ങ​ളി​ലും ഭ​യം​കൂ​ടാ​തെ ക​ട​ന്നു​വ​രു​ന്നു​ണ്ട്’ എ​ന്നാ​ണ്.

റ​വ. ജോ​ർ​ജ് മാ​ത്യു പു​തു​പ്പ​ള്ളി