സാത്താൻപൂജ കെണികളും തന്ത്രങ്ങളും
സാത്താൻപൂജ
കെണികളും തന്ത്രങ്ങളും
(ഒരു പത്രപ്രവർത്തകന്‍റെ അന്വേഷണങ്ങൾ )

ജോൺസൺ പൂവന്തുരുത്ത്
പേ​ജ് 128, വി​ല 100 രൂ​പ
മീഡിയ ഹൗസ്, കോഴിക്കോട്
ഫോൺ:09555642600, 07599485900
Available at: www.amazon.in
ആധുനിക യുവത്വത്തെ വഴിതെറ്റിക്കാൻ തന്ത്രപരവും ആകർഷണീയവുമായ മാർഗങ്ങൾ അവലംബിക്കുന്ന സാത്താൻ പൂജയ്ക്കെതിരേയുള്ള പുസ്തകം.സാത്താൻ പൂജയുടെ കെണികൾ ഇപ്പോൾ കേരളത്തിലും സജീവമായതിനാൽ പുസ്തകത്തിന് അതീവ പ്രാധാന്യമുണ്ട്. ഉചിതമായ ചിത്രങ്ങളും ഉൾപ്പെടുത്തിയിരിക്കുന്ന പുസ്തകത്തിന്‍റെ നാലാമതു പതിപ്പാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

വചനവിചാരം
എം.സി. കുര്യൻ
പേ​ജ്156, വി​ല 125 രൂ​പ
ശാലോം പബ്ലിക്കേഷൻസ്, കോട്ടയം
ഫോൺ: 0481 2303566, 9349503660

ക്രൈസ്തവ ആത്മീയ ജീവിതത്തിനു വഴികാട്ടിയാകുന്ന ലേഖനങ്ങളുടെ സമാഹാരം. ജീവിതഗന്ധിയായ സംഭവങ്ങളും ബൈബിൾ ചിന്തകളും കോർത്തിണക്കിയിരിക്കുന്നു.

ക്രൂശിതന്‍റെ ഡയറി
ദീദിമസ്
പേജ്: 184, വില: 150
ജീവൻ ബുക്സ്, ഭരണങ്ങാനം
ഫോൺ: 04822 237474
110 ധ്യാനാത്മക കവിതകൾ. ക്രിസ്തുവിന്‍റെ ജീവിതത്തെ വായനക്കാരന്‍റെ ചിന്തകളിലേക്കു സന്നിവേശിപ്പിക്കുന്ന കാവ്യാത്മകമായ ചിന്തകൾ. ബൈബിളിന്‍റെ അടിത്തറയിൽനിന്നുകൊണ്ടാണ് എഴുത്ത്. ക്രിസ്തുവിന്‍റെ കരുണയും സ്നേഹവുമാണ് ഗ്രന്ഥകാരൻ ചൂണ്ടിക്കാണിക്കുന്നത്. ഈ നോന്പുകാലത്ത് ഏകാന്തമായ ധ്യാനത്തിന് ഇതു സഹായിക്കും.

നോന്പുകാല ധ്യാനങ്ങൾ
വി. തോമസ് അക്വീനാസ്
പരിഭാഷ: ഫാ. ആന്‍റണി
ഞള്ളംപുഴ സിഎംഐ
പേജ്: 104, വില: 90
ജീവൻ ബുക്സ്, ഭരണങ്ങാനം
ഫോൺ: 04822 237474
വി. തോമസ് അക്വീനാസിന്‍റെ ആത്മീയ ചിന്തകളിൽനിന്നും തെരഞ്ഞെടുത്ത ധ്യാനസമാഹാരം. നോന്പുകാലത്തെയും ധ്യാനത്തെയും വിശദമാക്കുന്ന വിജ്ഞാനപ്രദമായ ലേഖനങ്ങൾ.‌

അഭയം
സി.ഡി. ഗബ്രിയേൽ
പേ​ജ് 44, വി​ല 60 രൂ​പ
ബുദ്ധ ബുക്സ്, തിരുവനന്തപുരം
ഫോൺ: 9645274029
കുടുംബത്തോടും സമൂഹത്തോടും പ്രതിബദ്ധത പുലർത്തുന്ന നാടകം. അഞ്ച് രംഗങ്ങളിലായി അവതരിപ്പിക്കുന്ന നാടകം വേദിയിൽ ഏറെ വിജയസാധ്യതയുള്ളതാണ്. ചടുലമായ ഭാഷയും വൈകാരിക മുഹൂർത്തങ്ങളും കാണികളെ പിടിച്ചിരുത്തും. ഡോ. രാജാ വാര്യരുടേതാണ് അവതാരിക.

ശ്രീപാദം ഈശ്വരൻ നന്പൂതിരിയുടെ നാടകങ്ങൾ
പേ​ജ് 56, വി​ല 60
വോയ്സ് ബുക്സ്, മഞ്ചേരി
ഫോൺ: 0483 2766765, 9388766765
രണ്ടു ലഘുനാടകങ്ങളാണ് ഇതിലുള്ളത്. ഗ്രന്ഥകാരന്‍റെ 48-ാമതു പുസ്തകം. വേദിയിൽ അവതരിപ്പിക്കാനും വായിച്ചുരസിക്കാനും പറ്റിയത്. കുടുംബ പശ്ചാത്തലത്തിലുള്ള കഥയിൽ വ്യക്തിയെയും സമൂഹത്തെയും വിമർശിക്കുകയും മാറ്റങ്ങൾക്കു പ്രേരിപ്പിക്കുകയും ചെയ്യുന്നു. ലളിതമായ ഭാഷ നാടകത്തെ വായനക്കാർക്കു പ്രിയപ്പെട്ടതാക്കും.

നിണവഴികളിലൂടെ
നോന്പുകാല ചിന്തകൾ

മാർ. റാഫേൽ തട്ടിൽ
പേജ്: 122, വില: 90
ജീവൻ ബുക്സ്, ഭരണങ്ങാനം
ഫോൺ: 04822 237474
50 ചെറു ലേഖനങ്ങളുടെ സമാഹാരം . ഈ പുസ്തകത്തിലെ ക്രിസ്തുവിചാരം വായനക്കാരന്‍റെ ഉള്ളിലെ നന്മതിന്മകളെ തിരിച്ചറിയാൻ സഹായിക്കും. മരുഭൂമിയിലും സമതലങ്ങളിലും കുരിശിന്‍റെ വഴിയിലുമൊക്കെ ക്രിസ്തുവിനൊപ്പം നടക്കുന്നതിന്‍റെ ഉത്തരവാദിത്വവും പരമമായ ആനന്ദവും അനുഭവിക്കാനാകും. ലളിതമായ ഭാഷ.

യേശുവിന്‍റെ പീഡാസഹനവും
കുരിശിലെ ഏഴു മൊഴികളും

വി. അൽഫോൻസ് ലിഗോരി
പരിഭാഷ: ജ്ഞാനദാസ്
പേജ്: 64, വില: 50
ജീവൻ ബുക്സ്, ഭരണങ്ങാനം
ഫോൺ: 04822 237474
കുരിശിനെ കേന്ദ്രബിന്ദുവാക്കിയാണ് ഈ ധ്യാനചിന്തകൾ. ലോകത്തെ മാറ്റിമറിച്ച ക്രിസ്തുവിന്‍റെ കുരിശുമരണവും അവസാനത്തെ ഏഴു മൊഴികളും ജീവിതങ്ങളെ പരിവർത്തനത്തിനു പ്രേരിപ്പിക്കുകതന്നെ ചെയ്യും.