ഒന്നാമൻ ഒട്ടകപ്പക്ഷി
ലോ​ക​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​ക്ഷി എ​ന്ന ബ​ഹു​മ​തി എ​ലി​ഫ​ന്‍റ് ബേ​ർ​ഡി​നാ​ണെ​ങ്കി​ലും ഗി​ന്ന​സ് ബു​ക്കി​ൽ ആ ​പ​ദ​വി ഒ​ട്ട​ക​പ്പ​ക്ഷി​ക്കാ​ണ്. പ​തി​നേ​ഴാം നൂ​റ്റാ​ണ്ടു​വ​രെ മ​ഡഗ​സ്ക​ർ ദ്വീ​പി​ൽ ധാ​രാ​ള​മാ​യി ക​ണ്ടു​വ​ന്നി​രു​ന്ന എ​ലി​ഫ​ന്‍റ് ബേ​ർ​ഡി​ന് വ്യാ​പ​ക​മാ​യ പ​ക്ഷി​വേ​ട്ട​യാ​ൽ പൂ​ർ​ണ​മാ​യ വം​ശ​നാ​ശം സം​ഭ​വി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. പ​ത്ത​ടി ഉ​യ​ര​വും 500 കി​ലോ​ഗ്രാം ഭാ​ര​വു​മു​ണ്ടാ​യി​രു​ന്ന എ​ലി​ഫ​ന്‍റ് ബേ​ർ​ഡ് ഒ​ടു​വി​ൽ പേ​രി​ൽ മാ​ത്രം അ​വ​ശേ​ഷി​ച്ചു.
ആ ​സ്ഥാ​ന​മാ​ണ് ഇ​ന്ന് ഒ​ട്ട​ക​പ്പ​ക്ഷി വ​ഹി​ക്കു​ന്ന​ത്.

ഇ​ന്ന് ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ഒ​ട്ട​ക​പ്പ​ക്ഷി​ക്ക് 9.2 അ​ടി ഉ​യ​ര​വും 156 കി​ലോ​ഗ്രാം ഭാ​ര​വു​മു​ണ്ട്. ബ​ല​മേ​റി​യ കാ​ലു​ക​ൾ​കൊ​ണ്ട് മ​നു​ഷ്യ​നെ​യും സിം​ഹ​ത്തെ​യും കൊ​ല്ലാ​ൻ ഒ​ട്ട​ക​പ്പ​ക്ഷി​ക്ക് ക​ഴി​യും. പ​ര​മാ​വ​ധി ആ​യു​ർ​ദൈ​ർ​ഘ്യം 45 വ​ർ​ഷ​മാ​ണ്. മു​ട്ട​യു​ടെ ഭാ​രം 1600 ഗ്രാം ​മു​ത​ൽ 2300 ഗ്രാം ​വ​രെ (3.5 മു​ത​ൽ 5 പൗ​ണ്ട്) വ​രും. ന​മ്മു​ടെ നാ​ട്ടി​ലെ 24 കോ​ഴി​മു​ട്ട​ക​ളു​ടെ വ​ലി​പ്പം ഒ​ട്ട​ക​പ്പ​ക്ഷി​യു​ടെ ഒ​രു മു​ട്ട​യ്ക്കു​ണ്ടെ​ന്നു സാ​രം.

എ​ലി​ഫ​ന്‍റ് ബേ​ർ​ഡി​ന്‍റെ മു​ട്ട​യ്ക്ക് 13 ഇ​ഞ്ച് നീ​ള​വും 8 ഇ​ഞ്ച് വി​സ്താ​ര​വും 10 കി​ലോ​ഗ്രാം ഭാ​ര​വു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ഴി​മു​ട്ട​യെ​ക്കാ​ൾ 160 മ​ട​ങ്ങ് ഭാ​രം. 120 കി​ലോ​ഗ്രാം ഭാ​ര​വും ചി​റ​കു​ക​ൾ​ക്ക് 3 മീ​റ്റ​ർ വി​സ്താ​ര​വു​മു​ണ്ടാ​യി​രു​ന്ന ടെ​റാ​റ്റോ​ണ്‍ എ​ന്ന ഭീ​മ​ൻ പ​ക്ഷി​യാ​ണ് ഏ​റ്റ​വും ഭാ​ര​മു​ള്ള പ​റ​ക്കു​ന്ന പക്ഷിയാ​യി ക​രു​ത​പ്പെ​ടു​ന്ന​ത്. പ​റ​ക്കാ​ൻ ക​ഴി​യാ​ത്ത ഒ​ട്ട​ക​പ്പ​ക്ഷി​യു​ടെ മു​ട്ട​ത്തോ​ട് ആ​ഫ്രി​ക്ക​ൻ ജ​ന​ത ചാ​യ​പ്പാ​ത്ര​മാ​യി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ഗി​ന്ന​സ് ബു​ക്കി​ൽ നി​ന്നും ഒ​ട്ട​ക​പ്പ​ക്ഷി​യെ ഒൗ​ട്ടാ​ക്കാ​ൻ മ​റ്റേ​തെ​ങ്കി​ലും പ​ക്ഷി​ക്ക് ക​ഴി​യു​മോ എ​ന്ന കാ​ര്യം ക​ണ്ട​റി​യ​ണം.

ജോർജ് മാത്യു പുതുപ്പള്ളി