ചക്രവർത്തി പെൻഗ്വിൻ
ഇ​ന്നു ലോ​ക​ത്തി​ൽ ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും വ​ലി​പ്പ​വും നീ​ള​വും ഭാ​ര​വു​മു​ള്ള പെ​ൻ​ഗ്വി​ൻ "ച​ക്ര​വ​ർ​ത്തി പെ​ൻ​ഗ്വി​ൻ’ Emperor Penguin ആ​ണ്. 4 അ​ടി ഉ​യ​ര​വും 100 പൗ​ണ്ട് ഭാ​ര​വു​മാ​ണ് അ​തി​നു​ള്ള​ത്. അ​ന്‍റാ​ർ​ട്ടി​ക്ക​ൻ സ​മു​ദ്ര​തീ​ര​ങ്ങ​ളി​ലാ​ണു പൊ​തു​വേ അ​തി​നെ ക​ണ്ടു​വ​രു​ന്ന​ത്. പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്തി​യ ഒ​രു പെ​ൻ​ഗ്വി​ന് 122 സെ​ന്‍റി​മീ​റ്റ​ർ (48 ഇ​ഞ്ച്) ഉ​യ​ര​വും 22 മു​ത​ൽ 45 കി​ലോ​ഗ്രാം വ​രെ ഭാ​ര​വും ഉ​ണ്ടാ​യി​രി​ക്കും. പൊ​തു​വേ ആ​ണ്‍ പെ​ൻ​ഗ്വി​നും പെ​ണ്‍ പെ​ൻ​ഗ്വി​നും ഒ​രേ ശ​രീ​ര​ഘ​ട​ന​യും ശ​രീ​ര​ഭാ​ര​വും സ്വ​ഭാ​വ​രീ​തി​ക​ളു​മാ​ണ് ഉ​ണ്ടാ​വു​ക.

37 ദ​ശ​ല​ക്ഷം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു ജീ​വി​ച്ചി​രു​ന്ന പെ​ൻ​ഗ്വി​നു​ക​ളു​ടെ ഫോ​സി​ൽ​സ് ശാ​സ്ത്ര​ലോ​കം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പാ​ദം മു​ത​ൽ ത​ല​യു​ടെ ഉ​ച്ചി (നെ​റു​ക) വ​രെ അ​തി​ന്‍റെ നീ​ളം ആ​റ് അ​ടി എ​ട്ട് ഇ​ഞ്ചും, ഭാ​രം 250 പൗ​ണ്ടും ആ​യി​രു​ന്നു​വെ​ന്നു ഗ​വേ​ഷ​ണം ന​ട​ത്തി​യ ശാ​സ്ത്ര​ജ്ഞ​ൻ ലി​ബ്രോ​ണ്‍ ജ​യിം​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ന്‍റാ​ർ​ട്ടി​ക്ക, ഗാ​ല​പ്പ​ഗോ​സ് ദ്വീ​പു​ക​ൾ, ന്യൂ​സി​ല​ൻ​ഡ്, സൗ​ത്ത് ആഫ്രിക്ക എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പെ​ൻ​ഗ്വി​നു​ക​ളെ ധാ​രാ​ള​മാ​യി ക​ണ്ടു​വ​രു​ന്ന​ത്. പെ​ണ്‍​പെ​ൻ​ഗ്വി​ൻ ര​ണ്ടു മു​ട്ട ഇ​ടും. മാ​താ​പി​താ​ക്ക​ൾ കാ​ലു​ക​ൾ​ക്കി​ട​യി​ൽ മു​ട്ട​ക​ൾ ചേ​ർ​ത്തു​വ​ച്ച് അ​തി​ന്‍റെ മു​ക​ളി​ൽ അ​ട​യി​രു​ന്നാ​ണു മു​ട്ട​ക​ൾ വി​രി​യി​ക്കു​ക. ഇ​ര​തേ​ടാ​ൻ പോ​കു​ന്ന​ത് അ​മ്മ പെ​ൻ​ഗ്വി​നാ​ണ്. ആ ​സ​മ​യം ആ​ണ്‍ പെ​ൻഗ്വി​നു​ക​ൾ മു​ട്ട​ക​ൾ​ക്കു മു​ക​ളി​ൽ കാ​വ​ലി​ക്കും.

പെ​ൻ​ഗ്വി​നു​ക​ളു​ടെ മു​ഖ്യ​ഭ​ക്ഷ​ണം ചെ​റു​മീ​നു​ക​ളാ​ണ്. ശീ​ത​ര​ക്തം പേ​റു​ന്നു​ണ്ടെ​ങ്കി​ലും പെ​ൻ​ഗ്വി​ൻ ഒ​രു സ​സ്ത​ന ജീ​വി​യ​ല്ല. വെ​ള്ള​യും ക​റു​പ്പും നി​റ​മു​ള്ള പ​റ​ക്കാ​ൻ ക​ഴി​യാ​ത്ത ക​ട​ൽ​പ്പ​ക്ഷി​യാ​ണ് പെ​ൻ​ഗ്വി​ൻ. ക​ഴു​ക​നെ​പ്പോ​ലെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ഒ​രു ഇ​ണ​യു​ടെ കൂ​ടെ മാ​ത്രം ജീ​വി​ക്കു​ന്ന സ്വ​ഭാ​വ​മാ​ണ് പെ​ൻ​ഗ്വി​നു​ള്ള​ത്. "കിം​ഗ് പെ​ൻ​ഗ്വി​ൻ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഒ​രു വി​ഭാ​ഗ​വും ഇ​വ​ർ​ക്കി​ട​യി​ലു​ണ്ട്. മൂ​ന്ന് അ​ടി ഉ​യ​ര​വും 35 പൗ​ണ്ട് ഭാ​ര​വു​മാ​ണ് അ​വ​യ്ക്കു​ണ്ടാ​വു​ക. മ​ണി​ക്കൂ​റി​ൽ 15നും 24​നും ഇ​ട​യി​ൽ കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തിൽ വെ​ള്ള​ത്തി​ൽ നീ​ന്താ​ൻ പെ​ൻ​ഗ്വി​നു ക​ഴി​യും.