വിശുദ്ധൻ ചാവറയച്ചൻ
സെബാസ്റ്റ്യൻ പാതാന്പുഴ
പേ​ജ് 244, വി​ല 180
ബുക് മീഡിയ, ചൂണ്ടച്ചേരി, കോട്ടയം.
ചാവറയച്ചന്‍റെ ജീവചരിത്രമാണ് തികച്ചും വായനാക്ഷമതയോടെ അവതരിപ്പിച്ചിരിക്കുന്നത്. ചരിത്രകാരന്മാർ തമസ്കരിച്ചതിന്‍റെ പുനർവായന എന്ന മുഖവുരയോടെയാണ് പുസ്തകം അവതരിപ്പിച്ചിരിക്കുന്നത്. ജനനം മുതൽ നാമകരണംവരെയുള്ള കാര്യങ്ങൾ ആധികാരികതയോടെ ചേർത്തിട്ടുണ്ട്. ചാവറയച്ചന്‍റെ രചനകളെക്കുറിച്ചുള്ള അധ്യായം ശ്രദ്ധേയമാണ്. സിഎംഐ പ്രിയോർ ജനറൽ ഫാ. പോൾ ആച്ചാണ്ടിയുടേതാണ് അവതാരിക.

ത്യാഗമയിയായ ചേച്ചി
പി.ഒ. ലോനൻ കോന്തുരുത്തി
പേ​ജ് 56, വി​ല 50
ഫോൺ: 0484 2664348
പിതാവിന്‍റെ മരണത്തോടെ സാന്പത്തികമായി വിഷമത്തിലായ കുടുംബത്തെ കരകയറ്റാൻ സ്വയം മറന്ന് ജോലി ചെയ്ത ഒരു വനിതയെക്കുറിച്ച് സഹോദരന്‍റെ ഓർമക്കുറിപ്പ്. തേവരയിൽ പഴം പച്ചക്കറി വില്പനയിൽ തുടങ്ങിയ ജീവിതത്തിന്‍റെ ഹൃദയസ്പർശിയായ അവതരണം.

മുണ്ടശേരിയുടെ നിയമസഭാ പ്രസംഗങ്ങൾ
സമാഹരണം: ഡോ. ജോർജ് ഓണക്കൂർ
പേ​ജ് 285 , വി​ല 250
കറന്‍റ് ബുക്സ്, തൃശൂർ.
വിതരണം: കോസ്മോ ബുക്സ്
നിയമസഭകളിൽ മുണ്ടശേരി നടത്തിയ 57 പ്രസംഗങ്ങളുടെ സമാഹാരമാണ് ഉള്ളടക്കം. കൊച്ചി നിയമനിർമാണ സഭയിലും തിരു-കൊച്ചി നിയമനിർമാണ സഭയിലുമായിരുന്നു പ്രസംഗങ്ങൾ. വാർത്തയും ചരിത്രവുമായ വിഷയങ്ങളി ലെ പ്രസംഗങ്ങളാണ് മിക്കതും.

തിരഞ്ഞെടുത്ത പ്രസംഗവിഷയങ്ങൾ
ഇടമറ്റം രത്നപ്പൻ
പേ​ജ് 64, വി​ല 40
ബുക് മീഡിയ, ചൂണ്ടച്ചേരി, കോട്ടയം.
28 വിഷയങ്ങളിലുള്ള മാതൃകാപ്രസംഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. വിദ്യാർഥികൾക്കും പ്രസംഗത്തിൽ താത്പര്യമുള്ളവർക്കും പ്രയോജനപ്രദം. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള മികച്ച ലേഖനങ്ങളായും വായിക്കാം. പ്രസംഗമെന്ന കലയെക്കുറിച്ചുള്ള അധ്യായം തുടക്കക്കാർക്ക് ഏറെ പ്രയോജനപ്രദമാണ്.