ബോർഹസ് അവശിഷ്ടങ്ങൾ വിചിത്രജീവികൾ
ബോർഹസ്
അവശിഷ്ടങ്ങൾ വിചിത്രജീവികൾ

രാകേഷ് നാഥ്
പേ​ജ് 70, വി​ല 64
ഉണ്മ പബ്ലിക്കേഷൻസ്, നൂറനാട്, ആലപ്പുഴ
ഫോൺ: 9349490317, 0479 2385585
ബോർഹസ് കവിതകളെക്കുറിച്ചുള്ള പഠനങ്ങൾ. അപാര ധിഷണയും ഭാവനയുമുള്ള ബോർഹസിന്‍റെ കവിതകളെ മാത്രമല്ല, ജീവിതത്തെയും എഴുത്തിനെയും തിരിച്ചറിയാൻ ഈ ലേഖനങ്ങൾ സഹായകമാകും. മഹാകവിയെ ആഴത്തിലറിഞ്ഞ വ്യക്തിക്കു മാത്രം വിശദീകരിക്കാനാവുംവിധമാണ് ഇതിലെ എഴുത്തുകൾ. എഴത്തിന്‍റെ ലാളിത്യത്തെയും സൗന്ദര്യത്തെയും ഒന്നിച്ചുകൊണ്ടുപോകുന്നു.

ജീൻ പോൾ സാർത്ര്
എന്‍റെ കുട്ടിക്കാലം

രാകേഷ് നാഥ്
പേ​ജ് 70, വി​ല 64
ഉണ്മ പബ്ലിക്കേഷൻസ്, നൂറനാട്, ആലപ്പുഴ
ഫോൺ: 9349490317, 0479 2385585
തത്ത്വചിന്തകനായ സാർത്രിന്‍റെ ബാല്യകാല സ്മരണകളുടെ പുനരാഖ്യാനം. പ്രതിഭാശാലിയായ സാഹിത്യകാരൻ തന്‍റെ ബാല്യകാലത്തെക്കുറിച്ചാണെങ്കിലും എഴുതുന്നത് കുട്ടികളെപ്പോലെയല്ല. അങ്ങനെ ഈ ബാല്യകാല സ്മരണകളും ഉജ്വല സൃഷ്ടിയായി മാറിയിരിക്കുന്നു. വായനക്കാർക്ക് വിലപ്പെട്ട പുസ്തകം. ‌

ഏദൻതോട്ടത്തിന്‍റെ വേലി
ജോമോൻ എം. മങ്കുഴിക്കരി
മരുഭൂമിയിലെ ശബ്ദം പബ്ലിക്കേഷൻസ്, കുവൈറ്റ്
പേജ് 152 വില: രേഖപ്പെടുത്തിയിട്ടില്ല
മരുഭൂമിയിലെ ശബ്ദം എന്ന മാസികയുടെ പത്രാധിപരെന്ന നിലയിൽ അതിന്‍റെ മുഖമൊഴിയിലൂടെ പ്രവാസി സമൂഹവുമായി നടത്തിയ സംഭാഷണങ്ങ ളുടെ സമാഹാരം. വ്യത്യസ്ത വിഷയങ്ങളാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഉത്തര അറേബ്യൻ വികാരിയാത്തിന്‍റെ വികാരി ജനറാൾ ഫാ. മാത്യൂസ് കുന്നേൽപ്പുരയിടം ഒസിഡി യുടേതാണ് അവതാരിക. ഫാ. ആൻഡ്രൂ ഫ്രാൻസിസ് ഒഎഫ്എം കപ്പൂച്ചിന്‍റെ ആസ്വാദനക്കുറിപ്പ്. ആയാസരഹിതമായ വായനാനുഭവം, ആഴമേറിയ ചിന്തകളുടെ സരളമായ ആഖ്യാനം.

മണ്ണിലും മനസിലും നൂറുമേനി
ഷാജി അഗസ്റ്റിൻ ഈഴക്കുന്നേൽ
ജീവൻ ബുക്സ് ഭരണങ്ങാനം
പേജ് 230 വില 190
പ്രകൃതിയെയും ജൈവകൃഷിയെയും വിഷയമാക്കിയിരിക്കുന്ന ലേഖനങ്ങൾ. ജൈവകൃഷിയെക്കുറിച്ചു വെറുതെ പറഞ്ഞുപോകുകയല്ല എന്തുകൊണ്ട് അതിനെ അവലംബിക്കണമെന്നു വായനക്കാരനെ ഓർമിപ്പിക്കുകയും ചെയ്യുന്നു. ഫാ. ബോബി ജോസ് കട്ടിക്കാടിന്‍റേതാണ് അവതാരിക.