ഹൃ​ദ​യ​ബ​ന്ധ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഹ്ര​സ്വ​ചി​ത്രം; ഉ​ൾ​ക്കാ​ഴ്ച പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടു​ന്നു
Friday, April 19, 2024 9:30 AM IST
ഫ്ര​ണ്ട്സ് മീ​ഡി​യ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ രാ​ജേ​ഷ് കോ​ട്ട​പ്പ​ടി ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഷോ​ർ​ട്ട് മൂ​വി​യാ​ണ് ഉ​ൾ​കാ​ഴ്ച്ച. അ​ന്താ​രാ​ഷ്ട്ര ഫി​ലിം ഫെ​സ്റ്റി​വ​ൽ ല​ക്ഷ്യ​മാ​ക്കി ഒ​രു​ക്കി​യി​രി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ഒ​ര​ച്ഛ​നും മ​ക​ളും ത​മ്മി​ലു​ള്ള ഊ​ഷ്മ​ള സ്നേ​ഹ​ത്തി​ന്‍റെ തീ​വ്ര​ത വ​ര​ച്ചു കാ​ട്ടു​ന്നു.

ആ​രോ​രു​മി​ല്ലാ​ത്ത​വ​നാ​യി ജീ​വി​ച്ചു​വ​രു​ന്ന ക​രി​ങ്ക​ൽ ക്വാ​റി തൊ​ഴി​ലാ​ളി​യാ​യ സെ​ൽ​വ​ൻ എ​ന്ന പ​രു​ക്ക​ൻ സ്വ​ഭാ​വ​ക്കാ​ര​നാ​യ യു​വാ​വി​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് താ​മ​ര എ​ന്ന നാ​ടോ​ടി പെ​ൺ​കു​ട്ടി ആ​ക​സ്മി​ക​മാ​യി ക​ട​ന്നു​വ​രു​ന്നു.

ഒ​ന്നി​ച്ച് ജീ​വി​ത​മാ​രം​ഭി​ച്ച അ​വ​ർ​ക്കൊ​രു പെ​ൺ​കു​ഞ്ഞ് ഉ​ണ്ടാ​യ​തോ​ടു​കൂ​ടി അ​വ​രു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്ക് ചി​റ​കു​ക​ൾ മു​ള​ച്ചു തു​ട​ങ്ങി... സ​ന്തോ​ഷ​ക​ര​മാ​യ ദി​ന​ങ്ങ​ൾ മു​ന്നോ​ട്ട് പോ​കു​ന്ന​തി​നി​ട​യി​ൽ സെ​ൽ​വ​ന്‍റെ സ​ന്തോ​ഷ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ട് കൊ​ണ്ട് ചി​ല അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്നു.

അ​ത് സെ​ൽ​വ​ന്‍റെ ജീ​വി​ത താ​ളം ത​ന്നെ തെ​റ്റി​ക്കു​ന്നു...​കാ​ല​ത്തി​ന്‍റെ ഒ​ഴു​ക്കി​ൽ വ​ന്നു ചേ​ർ​ന്ന മാ​റ്റ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലാ​കു​ന്ന സെ​ൽ​വ​ന് ക​ഴി​യാ​തെ പോ​കു​ന്നു.

ഹൃ​ദ​യ​ബ​ന്ധ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം കു​റ​ഞ്ഞു വ​രു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ഒ​രു പ​റ്റം ന​ല്ല മ​നു​ഷ്യ​രു​ടെ ക​രു​ത​ലും സെ​ൽ​വ​ന്‍റെ ജീ​വി​ത​ത്തെ തി​രി​ച്ച് കൊ​ണ്ട് വ​രാ​ൻ അ​വ​ർ ന​ട​ത്തു​ന്ന ശ്ര​മ​വും ഒ​പ്പം
അ​ച്ഛ​ന്‍റെ​യും മ​ക​ളു​ടെ​യും ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ തീ​വ്ര​ത​യും ദൃ​ശ്യ​വ​ൽ​ക്ക​രി​ക്കു​ന്ന സി​നി​മ​യാ​ണ് ക​ഥ​യാ​ണ് ഉ​ൾ​കാ​ഴ്ച്ച.

സെ​ൽ​വ​നാ​യി നി​ര​വ​ധി സി​നി​മ​ക​ളി​ലൂ​ടെ പ്ര​സി​ദ്ധ​നാ​യ റ​ഫീ​ഖ് ചൊ​ക്ലി, താ​മ​ര​യാ​യി നി​ദാ​ഷ, മ​ക​ളാ​യി ഫ്ര​ഷ്‌​ന മ​രി​യ ജ്യൂ​വ​ൽ എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

അ​നി​ൽ ആ​ല​ത്തു​കാ​വ്, ജോ​ബി അ​ല​ക്സ്‌, ബി​ജു രാ​മ​മം​ഗ​ലം, ര​ജി​ഷ് തൃ​ക്കാ​രി​യൂ​ർ, വി​ലു, റീ​ന ഉ​ല​ഹ​ന്നാ​ൻ, ശൈ​ലേ​ഷ്, ക​ണ്ണ​ൻ കു​മ​ളി, സു​ബി ചാ​ല​ക്കു​ടി, രാ​ജേ​ഷ് കോ​ഴി​ക്കോ​ട്, അ​നൂ​പ് ആ​ല​മ​റ്റം, സു​ഗു​ണ​ൻ കോ​ത​മം​ഗ​ലം, മ​നു ബാ​ല​ൻ, ഷി​ബു, സു​ധീ​ർ മൂ​വാ​റ്റു​പു​ഴ, ജ്യോ​തി അ​യ്യ​പ്പ​ൻ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

ടി.​എ​സ്. ബാ​ബു ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. മേ​ക്ക​പ്പ്-​സു​ധാ​ക​ര​ൻ പെ​രു​മ്പാ​വൂ​ർ, എ​ഡി​റ്റിം​ഗ്-​ഷ​മീ​ർ കെ.​കെ, ക​ല- സ​നൂ​പ് പെ​രു​മ്പാ​വൂ​ർ, പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.