കുസാറ്റിൽ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ പരിശീലന കോഴ്സ്
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല(കുസാറ്റ്)യിലെ സ്കൂൾ ഓഫ് എൻജിനിയറിംഗ് മെക്കാനിക്കൽ വിഭാഗം നടത്തുന്ന ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ ആൻഡ് മെഷർമെന്റ് ഹ്രസ്വകാല കോഴ്സ് ഒക്ടോബർ ഒന്നിന് ആരംഭിക്കും. നാല് ആഴ്ച ദൈർഘ്യമുള്ള കോഴ്സിന് മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ അനുബന്ധ ബ്രാഞ്ചുകളിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. ഫീസ് 11,800 രൂപ. ഫോണ്: 9496215993.