കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) വിവിധ കോഴ്സുകൾക്കായി നടത്തുന്ന കോമണ്‍ അഡ്മിഷൻ ടെസ്റ്റിന് (ക്യാറ്റ്) ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഓണ്‍ലൈനായി മാത്രമാണ് പരീക്ഷ.
പ്രധാന തീയതികൾ ഫെബ്രുവരി 21 വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. പിഴയോടെ ഫെബ്രുവരി 28 വരെ അപേക്ഷിക്കാൻ സൗകര്യമുണ്ട്. ഫീസ് അടയ്ക്കേണ്ട അവസാന തീയതി മാർച്ച് ഒന്ന്. ഇന്റർനാഷണൽ സ്റ്റുഡന്റ്സിന് ഏപ്രിൽ 30 വരെ രജിസ്റ്റർ ചെയ്യാം. അഡ്മിറ്റ് കാർഡുകൾ മാർച്ച് 20 മുതൽ ഏപ്രിൽ ഏഴു വരെ ഡൗൺലോഡ് ചെയ്യാം. ഏപ്രിൽ 06, 07 തീയതികളിലാണ് പ്രവേശന പരീക്ഷ.
കോഴ്സുകൾ
ബിടെക്, അഞ്ചു വർഷ എംഎസ്സി ഫോട്ടോണിക്സ്, എംഎ ഹിന്ദി, ബിബിഎ, എൽഎൽബി (ഓണേഴ്സ്), എംഎ അപ്ലൈഡ് ഇക്കണോമിക്സ്, എംബിഎ തുടങ്ങി നിരവധി കോഴ്സുകളുണ്ട്. കുസാറ്റ് വെബ്സൈറ്റിൽനിന്നു കോഴ്സുകളുടെ പൂർണവിവരം ലഭിക്കും. സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഐടി, മെക്കാനിക്കൽ, സേഫ്റ്റി ആൻഡ് ഫയർ എൻജിനിയറിംഗ്, ഷിപ് ടെക്നോളജി, മറൈൻ, പോളിമർ സയൻസ് ആൻഡ് എൻജിനിയറിംഗ് തുടങ്ങിയവയാണു ബിടെക് കോഴ്സുകൾ.
ബിടെക്, ഇന്റഗ്രേറ്റഡ് എംഎസ്സി, അഞ്ചു വർഷ ബിബിഎ എൽഎൽബി,അഞ്ചു വർഷ ബികോം എൽഎൽബി കോഴ്സുകൾക്കാണ് ക്യാറ്റ് വഴി അഡ്മിഷൻ നടത്തുന്നത്. കൂടാതെ ദീൻദയാൽ ഉപാധ്യായ കൗശൽ സ്കീം പദ്ധതി പ്രകാരമുള്ള വൊക്കേഷണൽ കോഴ്സുകൾക്കും പൊതു പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷൻ. 18 സ്പെഷലൈസേഷനുകളിൽ എംടെക് കോഴ്സുകൾക്കും എംഫിൽ, പിഎച്ച്ഡി പ്രോഗ്രാമുകൾക്കും ഇപ്പോൾ അപേക്ഷിക്കാം.
യോഗ്യത ബിടെക് കോഴ്സുകൾക്കും അഞ്ചു വർഷ എംഎസ്സി ഫോട്ടോണിക്സ് കോഴ്സിനും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് 50 ശതമാനം മാർക്കോടെ പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത.
ബിടെക് (ഇൻസ്ട്രമെന്റേഷൻ ടെക്നോളജി): ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് ഒന്നിച്ച് 60 ശതമാനം മാർക്കും മാത്തമാറ്റിക്സിനു മാത്രം 50 ശതമാനം മാർക്കും നേടി പ്ലസ്ടു പാസായിരിക്കണം. ബിടെക് നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിഗ് കോഴ്സിന് പ്ലസ് ടു 60 ശതമാനം മാർക്ക് നേടിയവർക്കും മാത്തമറ്റിക്സിനു മാത്രമായി 50 ശതമാനം മാർക്ക് നേടിയവർക്കും അപേക്ഷിക്കാം. മറൈൻ എൻജിനിയറിംഗ് കോഴ്സ് പൂർണമായും റസിഡൻഷൽ രീതിയിലുള്ളതാണ്. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് നിശ്ചയിക്കുന്ന മറ്റു യോഗ്യതകളും ഉണ്ടായിരിക്കണം.
ബിബിഎ എൽഎൽബി (ഓണേഴ്സ്): 60 ശതമാനം മാർക്കോടെ സയൻസ്, കൊമേഴ്സ് ഗ്രൂപ്പിലോ അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ ആർട്സ് ഗ്രൂപ്പിലോ പ്ലസ്ടു പാസായിരിക്കണം. ഉയർന്ന പ്രായം 20 വയസ്.
എൽഎൽഎം: 45 ശതമാനം മാർക്കോടെ എൽഎൽബി പാസായവർക്ക് അപേക്ഷിക്കാം.
എംഎ ഹിന്ദി സാഹിത്യം: ഹിന്ദി ഐച്ഛികമായി ബിഎ കഴിഞ്ഞവർക്ക് അപേക്ഷിക്കാം.
എംബിഎ: 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. സിമാറ്റ് സ്കോർ നേടിയിരിക്കണം. ബിടെക് പ്രോഗ്രാമുകളുടെ രണ്ടാം വർഷത്തേക്ക് പ്രവേശനം നേടാനുള്ള ലാറ്ററൽ എൻട്രി ടെസ്റ്റിനും (എൽഇടി) ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഓരോ ബ്രാഞ്ചിലും 60 ശതമാനം മാർക്കോടെ എൻജിനിയറിംഗ് ഡിപ്ലോമ ഉള്ളവർക്ക് എൽഇടിക്ക് അപേക്ഷിക്കാം.
എംഎ അപ്ലൈഡ് ഇക്കണോമിക്സ്: 55 ശതമാനം മാർക്കോടെ ബിഎ ഇക്കണോമിക്സ്, ബികോം, ബിബിഎ. അല്ലങ്കിൽ 65 ശതമാനം മാർക്കോടെ ബിഎസ്സി മാത്തമാറ്റിക്സ് അല്ലങ്കിൽ സ്റ്റാറ്റിസ്റ്റിക്സ്.
എംസിഎ: മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് ഏതെങ്കിലും വിഷയത്തിൽ ബിരുദം. അല്ലങ്കിൽ ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, എൻജിനിയറിംഗ് എന്നിവയിൽ 55 ശതമാനം മാർക്കോടെ ബിരുദം.
എംഎസ്സി കെമിസ്ട്രി: കെമിസ്ട്രി, പോളിമർ കെമിസ്ട്രി, എൻവയണ്മെന്റൽ കെമിസ്ട്രി, ഇൻഡസ്ട്രിയൽ കെമിസ്ട്രി, പെട്രോകെമിക്കൽസ് എന്നിവയിൽ 55 ശതമാനം മാർക്കോടെ ബിരുദം. മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം.
ബയോ ടെക്നോളജി: ലൈഫ് സയൻസ്, അഗ്രിക്കൾച്ചർ, മെഡിക്കൽ സയൻസ്, കെമിക്കൽ സയൻസ്, കെമിക്കൽ എൻജിനിയറിംഗ് എന്നിവയിൽ 55 ശതമാനം മാർക്കോടെ ബിരുദം.
ബയോപോളിമർ സയൻസ്: സെന്റർ ഫോർ ബയോപോളിമർ സയൻസാണ് കോഴ്സ് നടത്തുന്നത്. 50 ശതമാനം മാർക്കോടെ ബിഎസ്സിയാണു യോഗ്യത. ഇലക്ട്രോണിക്സ് സയൻസ് (സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷൽ ഇന്റലിജൻസ്, റോബോട്ടിക്സ്, മൈക്രോവേവ്, ഇലക്ട്രോണിക്സ് ആൻഡ് കംപ്യൂട്ടർ ടെക്നോളജി) ഇലക്ട്രോക്സിലോ ഫിസിക്സിലോ 60 ശതമാനം മാർക്കോടെ ബിഎസ്സി.
ഹൈഡ്രോ കെമിസ്ട്രി: കെമിസ്ട്രി, പോളിമർ കെമിസ്ട്രി, ഇൻഡസ്ട്രിയൽ കെമിസ്ട്രി, പെട്രോകെമിക്കൽസ്, എൻവയണ്‍മെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് എന്നിവയിൽ ബിരുദം. ഫിസിക്സും മാത്തമാറ്റിക്സും ഉപ വിഷയമായി പഠിച്ചിരിക്കണം.
ഇൻഡ്സ്ട്രിയൽ ഫിഷറീസ്: സുവോളജി, ബോട്ടണി, ഫിഷറീസ് എന്നിവയിൽ 55 ശതമാനം മാർക്കോടെ ബിരുദം.
ഇൻസ്ട്രുമെന്റേഷൻ: ഇൻസ്ട്രുമെന്റേഷൻ, ഫിസിക്സ്, ഇലക്ട്രോണിക്സ് എന്നിവയിൽ 60 ശതമാനം മാർക്കോടെ ബിരുദം.
മാത്തമാറ്റിക്സ്: 55 ശതമാനം മാർക്കോടെ മാത്തമാറ്റിക്സിൽ ബിരുദം.
മെറ്റീരിയോളജി, ഓഷ്യനോഗ്രാഫി: ഫിസിക്സിലോ മാത്തമാറ്റിക്സിലോ 55 ശതമാനം മാർക്കോടെ ബിരുദം.
ഫിസിക്സ്: 55 ശതമാനം മാർക്കോടെ ഫിസിക്സിൽ ബിരുദം. സ്റ്റാറ്റിസ്റ്റിക്സ്: സ്റ്റാറ്റിസ്റ്റിക്സിലോ മാത്തമാറ്റിക്സിലോ 55 ശതമാനം മാർക്കോടെ ബിരുദം.
സീഫുഡ് സേഫ്റ്റി ആൻഡ് ട്രേഡ്: ഫിഷറീസ്, ഫുഡ് സയൻസ്, ബയോകെമസ്ട്രി, സുവോളജി, മൈക്രോബയോളജി എന്നിവയിൽ 55 ശതമാനം മാർക്കോടെ ബിരുദം. അല്ലങ്കിൽ ബിഎഫ്എസ്സി, ബിടെക് ഫുഡ് സയൻസ്, ഫുഡ് പ്രോസസിംഗ് ടെക്നോളജിയിൽ ബിരുദം.
ഇരട്ട ബിരുദ പ്രോഗ്രാമുകളായ മാസ്റ്റർ ഓഫ് ഇന്റലെക്ച്വൽ പ്രോപ്പർട്ടി റൈറ്റ്, പിഎച്ച്ഡി, എൽഎൽഎം പിഎച്ച്ഡി പ്രോഗ്രാമുകൾക്കും അപേക്ഷിക്കാവുന്നതാണ്.
എംഐപിക്കു നിയമം, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് ഹിസ്റ്ററി, മാനേജ്മെന്റ്, സയൻസ് ആൻഡ് ടെക്നോളജി എന്നിവയിൽ 55 ശതമാനം മാർക്കോടെ ബിരുമാണു യോഗ്യത.
എൽഎൽഎമ്മിന് 55 ശതമാനം മാർക്കോടെ നിയമ ബിരുദമാണു യോഗ്യത. എംടെക് പ്രോഗ്രാമുകൾക്കു ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. ഗേറ്റ് സ്കോർ ഇല്ലാത്തവരുടെ അഭാവത്തിൽ ഡാറ്റിന്റെ അടിസ്ഥാനത്തിലുള്ളവരെയും പരിഗണിക്കും.
പരീക്ഷാ കേന്ദ്രങ്ങൾ ബിടെക്കിനും ഇന്റഗ്രേറ്റഡ് എംഎസ്സിക്കും ടെസ്റ്റ് സെന്ററുകൾ: തിരുവനന്തപുരം, കൊല്ലം, അടൂർ, തൊടുപുഴ, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കൽപ്പെറ്റ, കാസർഗോഡ്, ന്യൂഡൽഹി, കോൽക്കത്ത, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, ജഷഡ്പൂർ, അലഹബാദ്, ലക്നോ, റാഞ്ചി, വാരണാസി, കോട്ട, ദുബായി, അബുദാബി,ഷാർജ.
ത്രിവത്സര എൽഎൽബി, ലാറ്ററൽ എൻട്രി പ്രോഗ്രാമുകൾ ഒഴികെയുള്ള മറ്റു പ്രവേശന പരീക്ഷകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. ത്രിവത്സര എൽഎൽബി, ലാറ്ററൽ എൻട്രി പ്രോഗ്രാമുകൾക്കു എറണാകുളത്തു മാത്രമായിരിക്കും പരീക്ഷാ കേന്ദ്രം.
ഡിപ്പാർട്ട്മെന്റൽ അഡ്മിഷൻ ടെസ്റ്റ് അതതു ഡിപ്പാർട്ട്മെന്റുകളിൽ വച്ചു മാത്രമായിരിക്കും നടത്തുക. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.
അപേക്ഷാ ഫീസ് ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് 100 രൂപ. സംവരണ വിഭാഗങ്ങൾക്ക് 50 രൂപ. 1000 രൂപയാണ് മറ്റു കോഴ്സുകൾക്ക് അപേക്ഷാ ഫീസ്. കേരളത്തിലെ പട്ടിക ജാതിവർഗക്കാർക്ക് 500 രൂപ. ഗൾഫിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്ക് 6000 രൂപ. അബുദാബി, ഷാർജ, ദുബായ് പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കുന്നവർക്ക് 10000 രൂപ.
അപേക്ഷിക്കേണ്ട വിധം അപേക്ഷകർ നിശ്ചിത തീയതിക്കുള്ളിൽ ഓണ്‍ലൈനായി അപേക്ഷകൾ സമർപ്പിക്കുകയും ഫീസ് ഒടുക്കുകയും ചെയ്തിരിക്കണം. ഔദ്യോഗിക വെബ്സൈറ്റിൽ കൂടി മാത്രമേ ഓണ്‍ലൈൻ അപേക്ഷകൾ സമർപ്പിക്കാവൂ.
ന്യൂ കാൻഡിഡേറ്റ് രജിസ്ട്രേഷൻ സമയത്ത് മെയിൽ ഐഡിയും മൊബൈൽ നന്പറും രജിസ്റ്റേർഡ് മെയിൽ ഐഡി/മൊബൈൽ നന്പർ എന്നാണ് അറിയപ്പെടുക. എല്ലാ അറിയിപ്പുകലും സന്ദേശങ്ങലും അയക്കുന്നത് ഇതിലേക്ക് മാത്രമായിരിക്കും. അപേക്ഷകർ മെയിൽ ഐഡിയും പാസ് വേർഡും എഴുതി സൂക്ഷിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. അപേക്ഷകർ തങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നന്പർ എല്ലാ അഡ്മിഷൻ നടപടികളും പൂർത്തിയാകുന്നതുവരെ ലൈവ് ആയിരിക്കണം. പൊതുസ്വഭാമുള്ള അറിയിപ്പുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വ്യക്തിപരമായ നിർദേശങ്ങൾ അപേക്ഷകന്റെ ഹോം പേജിൽ ലഭ്യമാകും. അപേക്ഷകർ നിർബന്ധമായും തങ്ങളുടെ ഹോം പേജ് പതിവായി സന്ദർശിക്കേണ്ടതും അതിൽ പറയുന്ന നിർദേശങ്ങൾ വീഴ്ചകൂടാതെ പാലിക്കേണ്ടതുമാണ്.സീറ്റ് വിഭജനത്തിന്റെ പൂർണരൂപം/ഓപ്ഷൻ രജിസ്ട്രേഷനുള്ള നിർദേശങ്ങൾ/കൗണ്‍സലിംഗിനും/അഡ്മിഷനുമുള്ള നിർദേശം/ സ്പോട്ട് അഡ്മിഷൻ റൂൾസ് എന്നിവ യഥാസമയം വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. അപേക്ഷകർ നിർബന്ധമായും ഇവ വായിച്ചിരിക്കേണ്ടതും നിർദേശം കൃത്യമായി പാലിക്കണം.
[email protected] , 0484 2577159 / 0484 2577100. admis sions.cusat.ac.in.