സെപ്റ്റംബറിനു ശേഷം പിഎഫ് ഹയർ പെൻഷനു വേണ്ടി ഓരോരുത്തരും എത്ര രൂപ അടക്കേണ്ടി വരുമെന്ന അറിയിപ്പ് ലഭിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. പണം അടച്ചു കഴിഞ്ഞാൽ എത്ര മാസത്തിനുള്ളിൽ ഹയർ പെൻഷൻ ലഭിക്കുമെന്നു കൂടി ഇപിഎഫ്ഒ വ്യക്തമാക്കണം.
പണം അടക്കാൻ മൂന്നു മാസത്തെ സമയം അനുവദിക്കുമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. ഈ മൂന്നു മാസം കഴിഞ്ഞാണോ ഹയർ പെൻഷൻ ലഭിക്കുന്നതെന്നു വ്യക്തമല്ല. അതേപോലെ ആദ്യം പണം അടയ്ക്കുന്നവർക്ക് പിറ്റേ മാസം മുതൽ ഹയർ പെൻഷൻ കിട്ടിതുടങ്ങുമോയെന്നും ഇപിഎഫ്ഒ വ്യക്തമാക്കണം.
ബി.പി. തോമസ്കുട്ടി, കളമശ്ശേരി