തളിപ്പറമ്പ് : മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി രണ്ടു പേരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വ ഉരുവച്ചാൽ സ്വദേശികളായ പി.എം. അജിനാസ് (31) കെ. നിഖിൽ ( 30 ) എന്നിവരെയാണ് ഇന്നലെ രാത്രി 12 ഓടെ എസ് ഐ പി.സി. സജ്ഞയ് കുമാർ അറസ്റ്റ് ചെയ്തത്.
ധർമശാലയിൽ നടന്ന വാഹന പരിശോധനയ്ക്കിടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ്
യുവാക്കളുടെ കൈയിൽനിന്നു മയക്കുമരുന്ന് പിടികൂടിയത്. 600 മില്ലി ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ച കെ എൽ 13 യു 304 1 യമഹ ബൈക്കും കസ്റ്റഡിയിലെടുത്തു.
ജില്ലയിൽ മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്നു പോലീസ് പറഞ്ഞു. ഗ്രേഡ് എസ് ഐ മാരായ മനോജ് കുമാർ, സജീവൻ, എഎസ്ഐ ഷാജൻ, സിപിഒ ജിജു ജേക്കബ്, ഡ്രൈവർ വിനോദ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ റിമാൻഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.