Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കൊടുംചൂട് കുറഞ്ഞേക്കും; നാലു ദിവ...
18 സീറ്റുകളിൽ യുഡിഎഫ് വിജയം സു...
നവജാത ശിശുവിന്റെ കൊലപാതകം; പ്...
പ്രാദേശിക വൈദ്യുതി നിയന്ത്രണം; പ...
സ്കൂളുകൾ ജൂണ്‍ മൂന്നിനു തുറക്കും...
ജോലിഭാരം മൂലം ട്രെയിനികള്‍ ഉള്പ്പ...
Previous
Next
Kerala News
Click here for detailed news of all items
ചടുലനീക്കങ്ങൾ, കുരുക്കു മുറുകുന്നു
Wednesday, July 15, 2020 12:44 AM IST
കൊച്ചി: സ്വർണക്കള്ളക്കടത്തിലും അനുബന്ധ കുറ്റകൃത്യങ്ങളിലും കസ്റ്റംസും എൻഐഎയും ആരംഭിച്ച അന്വേഷണത്തിന്റെ പ്രഥമഘട്ടം കുറ്റമറ്റരീതിയിൽ മുന്നേറുന്നു. അന്വേഷണസംഘത്തിന്റെ ചടുല നീക്കങ്ങളിൽ പകച്ചുനിൽക്കുകയാണ് പ്രതിസ്ഥാനത്തുള്ളവരും സംസ്ഥാന സർക്കാരും. അന്വേഷണം ഏറ്റെടുത്തു മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടാൻ എൻഐഎയ്ക്കായി. രാജ്യാന്തര ബന്ധമുള്ള കേസെന്ന നിലയിൽ ജാഗ്രതയോടെയാണ് ഓരോ നീക്കവും.
നയതന്ത്ര ചാനലിലൂടെ നടത്തിയ സ്വർണക്കടത്ത് ഇതാദ്യമായാണ് പിടികൂടുന്നത്. മുഖ്യപ്രതി സരിത്ത് നൽകിയ മൊഴിയിലൂടെ പലതവണ ഇതുപോലെ സ്വർണം കടത്തിയതായി വെളിവായിട്ടുണ്ട്. 15 കോടിയോളം രൂപ വിലവരുന്ന സ്വർണം കടത്തുന്പോഴാണു പ്രതികൾ പിടിയിലാകുന്നത്. രാജ്യത്തെതന്നെ സ്വർണക്കടത്തു നിയന്ത്രിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് കഴിഞ്ഞദിവസം പിടിയിലായ പെരിന്തൽമണ്ണ സ്വദേശി കെ.ടി. റമീസ്. ഇതിനു പിന്നാലെ മൂവാറ്റുപുഴക്കാരൻ ജലാലും നാടകീയമായി കീഴടങ്ങി. കൂടുതൽ അറസ്റ്റുകൾ വരാനിരിക്കുന്നു.
സ്വപ്ന സുരേഷും സന്ദീപും സരിത്തും ചേർന്ന് രാജ്യത്തേക്ക് എത്തിച്ച നാൽപത് കോടിയോളം വിലമതിക്കുന്ന സ്വർണം ജലാലും സംഘവുമാണ് ഇടപാട് നടത്തിയിരിക്കുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് കൊടുവള്ളി കേന്ദ്രമാക്കി തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ സ്വർണക്കടത്തിനു നേതൃത്വം നൽകുന്നതായി സംസ്ഥാന പോലീസും കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ചു റിപ്പോർട്ട് എൻഐഎയ്ക്കു പോലീസ് കൈമാറിയതായി അറിയുന്നു.
സിനിമാ നടിമാരെയും സെലിബ്രറ്റികളെയും സ്വർണക്കടത്തിനായി നിയോഗിച്ചിരുന്നെന്നും റിപ്പോർട്ടിലുണ്ട്. വിസിറ്റിംഗ് വിസ നൽകി ഇവരെ വിദേശത്തേക്ക് അയയ്ക്കുകയും ഇവരുടെ ബാഗേജിലും അടിവസ്ത്രത്തിലും സ്വർണം മെഴുകുരൂപത്തിലാക്കി കടത്തുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതികളുടെ ബന്ധങ്ങൾ മനസിലാകുന്പോൾ ഇതൊക്കെ സാധ്യമാകുമെന്നുറപ്പാണ്.
സ്വപ്നയുമായി പ്രമുഖരുടെ ബന്ധം
സ്വർണക്കടത്ത് കേസിലെ പ്രതികളും സംസ്ഥാന സർക്കാരിലെ പ്രമുഖരും തമ്മിലുള്ള അടുത്തബന്ധം ദുരൂഹമാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണ് അതിൽ പ്രമുഖൻ. നാലുവർഷമായി ഇദ്ദേഹം നടത്തിപ്പോന്ന ഇടപാടുകൾ സംസ്ഥാനത്തിനും രാജ്യതാൽപര്യത്തിനും വിരുദ്ധമാണെന്നു ഭരണക്കാർതന്നെ വിലയിരുത്തിയിട്ടുണ്ട്. കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷുമായുള്ള പ്രമുഖരുടെ അവിഹിത ഇടപാടുകൾ ഏതറ്റംവരെ പോയെന്നു കാണാനിരിക്കുന്നതേയുള്ളൂ.
ക്രൈംബ്രാഞ്ച് കേസുണ്ടായിരുന്ന പ്രതിക്ക് ഒരു യോഗ്യതയുമില്ലാതെ സുപ്രധാന പദവി നൽകിയത് സർക്കാരാണ്. നിയമനങ്ങൾക്കുള്ള വ്യവസ്ഥകളും ചട്ടങ്ങളും സ്വപ്നയുടെ കാര്യത്തിൽ കാറ്റിൽപ്പറന്നു. നിയമസഭാ സെക്രട്ടേറിയറ്റിലും മന്ത്രിമന്ദിരങ്ങളിലും യഥേഷ്ടം ചുറ്റിക്കറങ്ങാൻ അവർക്ക് സാധിച്ചു. അവർ സമർപ്പിച്ച സർട്ടിഫിക്കറ്റുകളെല്ലാം വ്യാജമാണെന്നും വ്യക്തമായി. ഐടി വകുപ്പിൽ പുറംജോലി മാത്രമേ നൽകിയിരുന്നുള്ളൂ എന്നാണു മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി നേതാക്കളുമെല്ലാം ആവർത്തിച്ചത്. പുറംജോലിക്കാരിക്ക് ഒന്നര ലക്ഷം രൂപ ശന്പളവും സംസ്ഥാന സർക്കാർ മുദ്രയുള്ള തിരിച്ചറിയൽ കാർഡും! ന്യായീകരിക്കാൻ കുറച്ചു ബുദ്ധിമുട്ടും.
ഐടി വകുപ്പിനെതിരേ സംസാരിക്കുന്പോഴെല്ലാം സർക്കാരിനെ താറടിക്കാനുള്ള നീക്കമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഗത്യന്തരമില്ലാതെ ശിവശങ്കറിനെ പ്രിൻസിപ്പൽ സെക്രട്ടറി, ഐടി സെക്രട്ടറി സ്ഥാനങ്ങളിൽനിന്നു നീക്കി. അവധി അപേക്ഷ അംഗീകരിക്കുകയും ചെയ്തു. അവസാനം എൻഐഎ രംഗത്തു വന്നതോടെ സർക്കാർതല അന്വേഷണവും പ്രഖ്യാപിച്ചു. അവിശ്വാസ നീക്കവുമായി പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ മുഖം രക്ഷിക്കാൻ ഇതൊന്നും പോരെന്ന നിലയിലാണ് കാര്യങ്ങൾ.
ഫൈസൽ പ്രധാന കണ്ണി
സ്വർണക്കടത്തുകേസിലെ പ്രധാനകണ്ണി തൃശൂർ സ്വദേശി ഫൈസൽ ഫരീദാണ്. ബിബിഎ പഠിക്കാൻ സ്റ്റുഡന്റ്സ് വീസയിൽ ദുബായിലേക്കു പോയ ഫൈസലിനെക്കുറിച്ച് അന്വേഷിക്കുന്പോൾ എൻഐഎ കോടതിയിൽ നൽകിയ റിപ്പോർട്ട് പ്രകാരം തീവ്രവാദബന്ധങ്ങൾ പുറത്തു വന്നേക്കാം. വിവിധ വിദേശരാജ്യങ്ങളിൽ ഫൈസലിനു ഡയമണ്ട്, സ്വർണക്കടത്ത് ബിസിനസുണ്ടെന്നാണു പുറത്തു വരുന്ന വിവരം.
യുഎഇയിൽ താമസിക്കുന്ന ഫൈസൽ ഫരീദിനെ കസ്റ്റഡിയിൽ ലഭിക്കാൻ ഉടൻ ഇന്റർപോളിന് ബ്ലൂ നോട്ടീസ് അയയ്ക്കാനാണ് എൻഐഎയുടെ നീക്കം. ഇതിനായി കോടതിയിൽനിന്ന് ഓപ്പണ്‍ വാറന്റ് തേടിയിട്ടുണ്ട്. കുറ്റവാളിയെന്നു സംശയിക്കുന ആളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ബ്ലൂ നോട്ടീസ് നൽകുന്നത്. കേസിലെ മൂന്നാം പ്രതിയാണു ഫൈസൽ. എൻഐഎ അന്വേഷിക്കുന്ന ഫൈസൽ ഫരീദ് താനല്ലെന്നും സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും ഫൈസൽ മാധ്യമങ്ങളോട് പറഞ്ഞുവെങ്കിലും ഇതു തെറ്റാണെന്നു തെളിഞ്ഞു. ഫൈസൽ താമസിക്കുന്നത് ദുബായ് അൽറാഷിദിയയിലാണെന്നാണു വിവരം. ഇയാൾ ഭീകരവാദ ബന്ധമുള്ള കേസിലെ പ്രതിയാണെന്ന് എൻഐഎ അധികൃതർ പറയുന്നു. ഫൈസലിന് ദുബായിൽ ഉന്നത ബന്ധങ്ങളുണ്ടെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഫൈസൽ പിടിയിലാകുന്നതോടെ കേരളത്തിലെ പ്രമുഖ കള്ളക്കടത്തുകാരും തീവ്രവാദസംഘടന നേതാക്കളും അകത്തേക്കു പോകേണ്ടിവരുമെന്നാണു സൂചന.
പിടികിട്ടാപ്പുള്ളിയായിരുന്ന ജലാൽ
ഇന്നലെ കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങിയ മൂവാറ്റുപുഴ സ്വദേശി ജലാൽ വർഷങ്ങളായി കേരള പോലീസും കസ്റ്റംസും അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയാണ്. രാജ്യത്തേക്കു വിവിധ വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തുന്നതിന് ആളുകളെ നിയോഗിച്ചിരുന്നത് ജലാലാണെന്നാണു കസ്റ്റംസ് തിരിച്ചറിഞ്ഞിട്ടുള്ളത്. കേരളത്തിലെ വിമാനത്താവളങ്ങൾക്കു പുറമേ ചെന്നൈ, മുംബൈ, ബംഗളൂരു വിമാനത്താവളങ്ങളിലൂടെ നിരവധി ആളുകളെ നിയോഗിച്ച് ഇയാൾ സ്വർണം കടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ മുന തന്നിലേക്കു നീളുന്നത് തിരിച്ചറിഞ്ഞാണ് രണ്ടു പേർക്കൊപ്പം കസ്റ്റംസ് ഓഫീസിലെത്തി ഉദ്യോഗസ്ഥർക്കു മുന്‍പാകെ കീഴടങ്ങിയത്. നെടുന്പാശേരിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ സ്വർണക്കടത്ത് കേസിൽ പ്രതിയാക്കപ്പെട്ട സംഭവത്തിലും ജലാലിന് പങ്കുണ്ടെന്നു കണ്ടെത്തിയിരുന്നു. രണ്ടു വർഷം മുന്‍പ് തിരുവനന്തപുരം വിമാനത്താവളം വഴി ജലാൽ അഞ്ചു കിലോ സ്വർണം കടത്തിയതായി സമ്മതിച്ചിട്ടുണ്ട്. വിവിധ വിമാനത്താവളങ്ങളിലൂടെ ജലാൽ 60 കോടി രൂപയുടെ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് വിവരം. പിടിയിലുള്ള കെ.ടി. റമീസുമായി ജലാലിന് അടുത്ത ബന്ധമാണുള്ളത്. കടത്തിക്കൊണ്ടു വരുന്ന സ്വർണം ആർക്ക്, എവിടെ കൈമാറണമെന്ന കാര്യത്തിൽ കൃത്യമായ ധാരണയുള്ളത് ഇവർക്ക് രണ്ടു പേർക്കുമാണ്. ചോദ്യം ചെയ്യലിൽ ഇതേക്കുറിച്ച് അറിയാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. തിരുവനന്തപുരം യുഎഇ കോണ്‍സലേറ്റിന്റെ നയതന്ത്ര ബാഗിലൂടെ നേരത്തെ കടത്തിക്കൊണ്ടുവന്ന 27 കിലോ സ്വർണം റമീസിന് ലഭിച്ചിട്ടില്ലെന്നാണ് മൊഴി. അങ്ങനെയെങ്കിൽ ഈ സ്വർണം എവിടെ പോയെന്നും കണ്ടെത്തേണ്ടതുണ്ട്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊടുംചൂട് കുറഞ്ഞേക്കും; നാലു ദിവസം മഴയ്ക്കു സാധ്യത
18 സീറ്റുകളിൽ യുഡിഎഫ് വിജയം സുനിശ്ചിതമെന്ന് കെപിസിസി
നവജാത ശിശുവിന്റെ കൊലപാതകം; പ്രതിയായ യുവതി റിമാന്‍ഡില്‍
പ്രാദേശിക വൈദ്യുതി നിയന്ത്രണം; പീക് ലോഡിൽ 178 മെഗാവാട്ടിന്റെ കുറവ്
സ്കൂളുകൾ ജൂണ്‍ മൂന്നിനു തുറക്കും
ജോലിഭാരം മൂലം ട്രെയിനികള്‍ ഉള്‍പ്പെടെ 40 എസ്ഐമാര്‍ ജോലി ഉപേക്ഷിച്ചു
ഉഷ്ണതരംഗ സാധ്യത; തൊഴിൽസമയ ക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം
ബംഗാൾ ഗവർണർക്ക് കരിങ്കൊടി
51 തദ്ദേശ സ്ഥാപനങ്ങൾക്ക് ഗ്യാപ് ഫണ്ടായി 15 കോടി അനുവദിച്ചു
ഡോ. വന്ദന ദാസ് കൊലപാതകക്കേസ്: പ്രതിയെ നേരിട്ട് ഹാജരാക്കണമെന്ന് കോടതി
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം മേയർക്കും എംഎൽഎയ്ക്കുമെതിരേ കേസ്
ഫാ. ഏബ്രഹാം കൈപ്പന്‍പ്ലാക്കല്‍ അനുസ്മരണം
റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ സിഎസ്ഐ കൊച്ചിൻ മഹായിടവക ബിഷപ് ഇൻ-ചാർജ്
വോട്ട് ചെയ്യാതിരുന്ന യുഡിഎഫ് അനുഭാവികളുടെ പട്ടിക തയാറാക്കാൻ കോണ്‍ഗ്രസ്
ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് ലൈസന്‍സ് ഏർപ്പെടുത്തും
ജെസ്ന തിരോധാനം: തുടരന്വേഷണ ഹർജിയിൽ ഉത്തരവ് ബുധനാഴ്ച
അരളിപ്പൂവിനു ക്ഷേത്രങ്ങളിൽ തത്കാലം വിലക്കില്ല
താമിര്‍ ജിഫ്രി കസ്റ്റഡി മരണം: പ്രതികൾ റിമാന്‍ഡിൽ
അമ്മ കൊന്നു വലിച്ചെറിഞ്ഞ ചോരക്കുഞ്ഞ് എന്തു പിഴച്ചു?
കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്
ഇങ്ങു തരാമായിരുന്നില്ലേ ആ കുഞ്ഞിനെ...!
കള്ളക്കടൽ: ഇന്നും നാളെയും കടലാക്രമണത്തിനു സാധ്യത
വൈദ്യുതി ഉപയോഗം കൂടിയാൽ പ്രാദേശിക നിയന്ത്രണം
നിലപാട് മയപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്
13 വയസിൽ താഴെയുള്ള കുട്ടികളെ ആശ്രിതനിയമനത്തിൽനിന്ന് ഒഴിവാക്കും
സംസ്ഥാനത്ത് അത്യുഷ്ണം തുടരുന്നു
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സര്‍ക്കുലറിന് സ്റ്റേ ഇല്ല
ന്യൂസിലാൻഡിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാസപ്പടി കേസ്; കൂടുതൽ രേഖകൾ പുറത്തുവിട്ട് മാത്യു കുഴൽനാടൻ
സത്യഭാമയ്ക്കെതിരായ പരാതി; ഇലക്ട്രോണിക് തെളിവുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം
ഇ.പി. ജയരാജനെ പുറത്താക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം ഘടകകക്ഷികള്‍ക്കുമില്ല: സതീശൻ
ഓണ്‍ലൈനിലൂടെ 25 കോടിയുടെ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ
റായ്ബറേലിയില്‍ രാഹുല്‍ഗാന്ധിയെ പിന്തുണയ്ക്കുമെന്നു ബിനോയ് വിശ്വം
കാത്തലിക് എൻജിനിയറിംഗ് കോളജ് അസോസിയേഷന്; ഫാ. ജോണ്‍ വര്‍ഗീസ് പ്രസിഡന്റ് റവ. ഡോ. ജോസ് കുറിയേടത്ത് സെക്രട്ടറി
ശതാബ്ദി നിറവില്‍ സെന്റ് ജോസഫ് ഓര്‍ഫനേജ് പ്രസ്
കെ. സുധാകരൻ ഇന്ന് കെപിസിസി പ്രസിഡന്റ് ചുമതല ഏറ്റെടുക്കും
ബസും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
കൊച്ചി നടുങ്ങി...ഇനിയും വിശ്വസിക്കാനാകാതെ
മേയർ ആര്യക്കെതിരേ കെഎസ്ആർടിസി ഡ്രൈവർ ഇന്ന് കേസ് ഫയൽ ചെയ്യും
ജെസ്ന തിരോധാന കേസ് ;മുദ്രവച്ച കവറിൽ രേഖകൾ ഹാജരാക്കി
മാളവിക ജയറാം വിവാഹിതയായി
മൂന്നു പേർ മണൽ കയത്തിൽ മുങ്ങി മരിച്ചു
വേനൽച്ചൂട്: 100 കോടിയുടെ കൃഷിനാശം
ലൈംഗികപീഡനം: യുവതിയുടെ മൊഴിയില്‍ അന്വേഷണം
സ്കൂട്ടർ അപകടത്തിൽ അമ്മയും മകളുമടക്കം മൂന്നുപേർ മരിച്ചു
ബിഷപ് ഡോ. റോയ്സ് മനോജ് വിക്ടർ ചുമതലയേറ്റു
ഇൻഡോർ ബിഷപ്പിന് സ്വീകരണം
ഉഷ്ണതരംഗം: റേഷൻകട സമയത്തിൽ മാറ്റം
പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 32 വർഷം കഠിനതടവ്
സിബിഎസ്ഇ പരീക്ഷാഫലങ്ങൾ 20നുശേഷം
ആശങ്കയറിയിച്ച് കെസിബിസി പ്രോ-ലൈഫ് സമിതി
സമയത്തെച്ചൊല്ലി തമ്മിലടി; പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു
വൈദ്യുതി ഉപയോഗത്തിൽ കുറവില്ല; പുറത്തുനിന്നെത്തിച്ച വൈദ്യുതിയിലും റിക്കാർഡ്
ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ: ഡോ. ജോർജ് ഓണക്കൂർ പ്രസിഡന്റ്
അമ്മക്കരുതലിൽനിന്നും ഏഴു കുരുന്നുകൾ സ്നേഹപ്രപഞ്ചത്തിലേക്ക്
അയനം കഥാ പുരസ്കാരം: കൃതികൾ ക്ഷണിച്ചു
അനുമതി ഇല്ലാതെ ലീവ്; 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരേ നടപടി
നീറുന്ന ഓർമയിൽ കുക്കി വിദ്യാർഥിനികൾ
കണ്ണൂരിലും തളിപ്പറന്പിലും ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല
പ്ലസ് വൺ അധികസീറ്റ്; 178 ബാച്ചുകള്‍ തുടരും
ലോഡ് ഷെഡിംഗ് ഉടനില്ല
ഇടുക്കിയിലെ ജലനിരപ്പ് 2337.28 അടി
ആക്രമണം: അഞ്ചുപേർ അറസ്റ്റിൽ
സൂപ്പര്‍ മാര്‍ക്കറ്റില്‍ നാലാം തവണയും മോഷണം
സര്‍വമത സമ്മേളന ശതാബ്ദി സെമിനാര്‍
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം;യു ടേണെടുത്ത് ഡ്രൈവിംഗ് സ്കൂളുകൾ
പത്തുമുതൽ 12 സീറ്റു വരെ ലഭിച്ചേക്കുമെന്നു സിപിഐ
ബസ് ഡ്രൈവറുടെ പരാതി: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം: മെമ്മറി കാർഡ് കാണാനില്ല
മെമ്മറി കാർഡ് കാണാതായതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന: വി.ഡി. സതീശൻ
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം: പ്രതികരണവുമായി എ.എ. റഹീം എംപി
പകൽ താപനില ഉയരും; 12 ജില്ലകളിൽ യെല്ലോ അലർട്ട്
എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആറു വരെ അവധി
ചില്ലറയുടെ പേരില്‍ തര്‍ക്കം കണ്ടക്ടർ തള്ളിയിട്ട വയോധികന് മരിച്ചു
കരുവന്നൂര്‍ തട്ടിപ്പ്: പ്രതികള്‍ക്ക് സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് കൈമാറി

More from other section
ലൈംഗികാരോപണക്കേസ്; രേവണ്ണ അറസ്റ്റിൽ
National
നിജ്ജാർ വധം: കാനഡയിൽ മൂന്ന് ഇന്ത്യക്കാർ അറസ്റ്റിൽ
International
കൂടുതൽ നഗരങ്ങളിലേക്ക് സർവീസുമായി സിയാൽ
Business
ഓ... മുംബൈ...
Sports
More from other section
ലൈംഗികാരോപണക്കേസ്; രേവണ്ണ അറസ്റ്റിൽ
National
നിജ്ജാർ വധം: കാനഡയിൽ മൂന്ന് ഇന്ത്യക്കാർ അറസ്റ്റിൽ
International
കൂടുതൽ നഗരങ്ങളിലേക്ക് സർവീസുമായി സിയാൽ
Business
ഓ... മുംബൈ...
Sports
Latest News
പന്തീരാങ്കാവില്‍ കെഎസ്ഇബി ഓഫീസ് ആക്രമിച്ച സംഭവം; കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരേ കേസ്
സംസ്ഥാനത്ത് പലയിടത്തും കടലാക്രമണം; വീടുകളില്‍ വെള്ളം കയറി; ഓറഞ്ച് അലേര്‍ട്ട് തുടരുന്നു
Latest News
പന്തീരാങ്കാവില്‍ കെഎസ്ഇബി ഓഫീസ് ആക്രമിച്ച സംഭവം; കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരേ കേസ്
സംസ്ഥാനത്ത് പലയിടത്തും കടലാക്രമണം; വീടുകളില്‍ വെള്ളം കയറി; ഓറഞ്ച് അലേര്‍ട്ട് തുടരുന്നു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: ലോഡ് ഷെഡിംഗ് ഒഴിവാക്കി പ്രാദേശിക വൈദ്യുതി നിയന്ത്രണം ഏ...
Top