Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ലൈംഗികാരോപണക്കേസ്; രേവണ്ണ അറസ്റ്റിൽ
നീറ്റ് യുജി പരീക്ഷ ഇന്ന്
രോഹിത് വെമുലയുടെ മരണം: വീണ്ടും അ...
സ്വർണം പിടികൂടിയ സംഭവം; അഫ്ഗാൻ കോൺസൽ ജനറ...
അരവിന്ദർ സിംഗ് ലൗലി ബിജെപിയിൽ
പൂഞ്ചിൽ ഭീകരാക്രമണം: സൈനികന് വീരമൃത്യു
Previous
Next
National News
Click here for detailed news of all items
ഒളിമങ്ങാത്ത പോരാട്ടവീര്യം
Thursday, December 9, 2021 12:31 AM IST
പ്രതിരോധ തന്ത്രങ്ങളുടെ നായകനെയാണ് ജനറൽ ബിപിൻ റാവത്തിന്റെ അകാല വേർപാടിൽ ഇന്ത്യക്കു നഷ്ടമായത്. ചൈനയും പാക്കിസ്ഥാനും ഉയർത്തുന്ന സുരക്ഷാ ഭീഷണികളെ നേരിടുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും മുഖ്യമായി ആശ്രയിച്ചിരുന്ന സൈനിക മേധാവി.
രാജ്യത്തിന്റെ ആദ്യത്തെ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത് രാജ്യത്തെയും പ്രതിരോധ സേനകളെയും അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
സാധാരണയൊരു സൈനിക തലവൻ ആയിരുന്നില്ല ജനറൽ റാവത്ത്. ഇന്ത്യയുടെ പ്രതിരോധ മിസൈൽ ആയിരുന്നു. ഇതിലേറെ പ്രധാനമന്ത്രി മോദിയുടെ വിശ്വസ്തനായ സൈനിക തലവനായിരുന്നു. ധീരതയുടെയും തന്റേടത്തിന്റെയും കൂറുള്ള മുഖം കൂടിയായിരുന്നു അദ്ദേഹം.
സൈനിക തന്ത്രങ്ങളുടെ ചാണക്യൻ. എതു സാഹചര്യവും നേരിടാൻ കര, വ്യോമ, നാവിക സേനകളെ സജ്ജമാക്കുന്ന ഭഗീരഥ യത്നത്തിനിടെയാണു ദുരന്തമെത്തിയത്.
ഫോർ സ്റ്റാർ നക്ഷത്ര പദവി
തുല്യരിൽ ഒന്നാമൻ (ഫസ്റ്റ് എമംഗ് ഈക്വൽസ്) എന്നാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) അറിയപ്പെടുന്നത്. മൂന്നു വർഷമാണു കാലാവധി. കര, വ്യോമ, നാവിക സേനകളുടെ പ്രവർത്തനം ഏകോപിക്കുകയാണു സിഡിഎസിന്റെ നിയമനത്തിന്റെ മുഖ്യലക്ഷ്യമായി പറഞ്ഞത്.
കേന്ദ്രസർക്കാരിന്റെ മുഖ്യ സൈനിക ഉപദേഷ്ടാവ്, ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ സ്ഥിരം ചെയർമാൻ എന്നീ നിലകളിലും ഫോർ സ്റ്റാർ ജനറൽ പദവിയാണ് ബിപിൻ റാവത്തിനുള്ളത്. ആയുധങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട നടപടികൾ, സായുധ സേനകളുടെ പ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ ചുമതലകളും സിഡിഎസിനുണ്ട്.
അമേരിക്ക, ചൈന, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ ലോകത്തിലെ സൈനിക ശക്തികളായ രാജ്യങ്ങൾക്കെല്ലാം സിഡിഎസ് പദവിയുണ്ട്. പ്രതിരോധ സേനകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കേന്ദ്രസർക്കാരിന് ഉപദേശം നൽകുന്നത് സിഡിഎസ് ആണ്. ജനറൽ ബിപിൻ റാവത്തിനു വേണ്ടി മാത്രം തരപ്പെടുത്തിയ പദവിയെന്നു പോലും പറയാം.
വിമർശനങ്ങൾക്കു മീതെ പറന്ന്
2019 ഡിസംബർ 31ന് കരസേനാ മേധാവി സ്ഥാനത്തു നിന്നു വിരമിച്ച അതേ ദിവസമാണ് ജനറൽ ബിപിൻ റാവത്തിനെ ഇന്ത്യയുടെ ആദ്യത്തെ സിഡിഎസ് ആയി നിയമിച്ചത്. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സിഡിഎസ് രൂപീകരണം പ്രഖ്യാപിച്ചു മാസങ്ങൾക്കു ശേഷമായിരുന്നു നിയമനം. കരസേനാ മേധാവി സ്ഥാനത്തു നിന്നു ബിപിൻ റാവത്ത് വിരമിക്കാൻ വേണ്ടി സിഡിഎസ് നിയമനം കേന്ദ്രം നീട്ടിവച്ചുവെന്നതാണു യാഥാർഥ്യം. പ്രധാനമന്ത്രി മോദിക്ക് അത്രയേറെ പ്രിയങ്കരനായിരുന്നു ജനറൽ റാവത്ത്.
1999ലെ കാർഗിൽ യുദ്ധത്തെ തുടർന്നാണു മൂന്നു സേനാ വിഭാഗങ്ങളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനെ നിയമിക്കണമെന്ന നിർദേശം ശക്തമായത്. കാർഗിലിലെ ഇന്ത്യൻ ഭൂമിയിൽ പാക്കിസ്ഥാൻ സൈനികർ കടന്നുകയറി നിലയുറപ്പിക്കാൻ ഇടയായതിലെ സുരക്ഷാവീഴ്ചയാണ് ഇത്തരമൊരു ആവശ്യത്തിലേക്കു പ്രധാനമായും നയിച്ചത്.
സൈനിക വിഭാഗങ്ങളുടെ സംയുക്ത തലവനെ നിയമിക്കുന്നതിനെതിരേ സേനാ വിഭാഗങ്ങൾക്കിടയിൽ ആശങ്കയുണ്ടായിരുന്നു. കര, വ്യോമ, നാവിക സേനാ മേധാവികളുടെ മുകളിൽ മറ്റൊരു തലവനെ നിയമിക്കുന്നത് സേനാമേധാവികളുടെ മനോവീര്യം തകർക്കുമെന്ന ആരോപണവും ഉയർന്നിരുന്നു. വിമർശനങ്ങളെ വകവയ്ക്കാതെയായിരുന്നു മോദി സർക്കാർ ജനറൽ റാവത്തിനെ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്.
തിളക്കമേറിയ യുദ്ധവീര്യം
നാലു പതിറ്റാണ്ടിലേറെ നീണ്ട സൈനിക സേവനത്തിന്റെ കരുത്താണ് ജനറൽ ബിപിൻ റാവത്തിനുള്ളത്. കരസേനാ മേധാവിയും സംയുക്ത സൈനിക മേധാവിയുമായ ഇന്ത്യയിലെ ആദ്യത്തെയാൾ. 2016 ഡിസംബറിൽ ആയിരുന്നു കരസേനാ മേധാവിയായത്. സർവീസിൽ തന്നേക്കാൾ മുതിർന്ന പ്രവീണ് ബക്ഷി, പി.എം. ഹാരീസ് എന്നീ രണ്ടു ലഫ്റ്റനന്റ് ജനറൽമാരെ മറികടന്നായിരുന്നു റാവത്തിന്റെ നിയമനം.
1983ൽ ലഫ്. ജനറൽ എസ്.കെ. സിൻഹയെ മറികടന്ന് ജനറൽ എ.എസ്. വൈദ്യയെ കരസേനാ മേധാവിയാക്കിയ ശേഷം രാജ്യത്തെ രണ്ടാമത്തെ സംഭവം. കരസേനാ മേധാവിയുടെ പദവിയിൽ നിന്നു വിരമിച്ച 2019 ഡിസംബർ 31 മുതൽ സിഡിഎസ് ആയി നിയമിക്കപ്പെട്ടു.
കിഴക്കൻ ലഡാക്കിലെ ചൈനയുടെ കടന്നാക്രമണങ്ങൾക്കെതിരേ വിജയകരമായ തന്ത്രങ്ങൾ ആവിഷ്കരിച്ചതു റാവത്തിന്റെ ബുദ്ധിയിലാണ്. 1962-ലെ യുദ്ധത്തിനു ശേഷം 1987ൽ സുമദോരൊംഗ് വാലിയിൽ ചൈനയുടെ കടന്നാക്രമണം ഉണ്ടായപ്പോൾ റാവത്തിന്റെ ബറ്റാലിയനായിരുന്നു ചൈനീസ് പട്ടാളത്തെ തുരത്തിയത്.
വിഘടനവാദികൾക്കും ഭീകരർക്കും എതിരേയുള്ള യുദ്ധതന്ത്രങ്ങളിലെ വിദഗ്ധൻ എന്നാണ് റാവത്ത് അറിയപ്പെട്ടിരുന്നത്. അതിശൈത്യ മേഖലകളിലും മലന്പ്രദേശങ്ങളിലും യുദ്ധം ചെയ്യുന്നതിൽ പ്രത്യേക മികവുണ്ടായിരുന്നു റാവത്തിന്.
സൈനിക പാരന്പര്യം
1978ലാണ് കരസേനയിൽ റാവത്ത് കമ്മീഷൻ ചെയ്തത്. കിഴക്കൻ മേഖലയിലെ നിയന്ത്രണ രേഖയിലെ ഇൻഫൻട്രി ബറ്റാലിയനെ കമാൻഡ് ചെയ്തു. കാഷ്മീർ താഴ്വരയിൽ രാഷ്ട്രീയ റൈഫിൾസ്, 19 ഇൻഫൻട്രി ഡിവിഷൻ എന്നിവയെ നയിച്ചു. ദക്ഷിണ കമാൻഡിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ് പദവിയിലിരുന്ന ശേഷമാണ് കരസേനാ ഉപമേധാവിയും മേധാവിയുമായത്.
ബ്രിഗേഡിയർ പദവിയിലിരിക്കെ കോംഗോയിൽ വിവിധ രാജ്യങ്ങളിലെ സൈനികർ ഉൾപ്പെട്ട സമാധാന സേനയുടെ കമാൻഡറായും പ്രവർത്തിച്ചിരുന്നു. വെല്ലിംഗ്ടൻ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജിൽ നിന്നു ബിരുദം.
അമേരിക്കയിലെ കൻസാസിലുള്ള ഫോർട്ട് ലീവെൻവർത്തിലെ ജനറൽ സ്റ്റാഫ് കോളജിൽനിന്ന് ഉന്നത കമാൻഡ് കോഴ്സ് പാസായി. പ്രതിരോധ പഠനത്തിൽ എംഫിൽ നേടുകയും ചെയ്തു. മദ്രാസ് സർവകലാശാലയിൽനിന്നു 2011ൽ മാനേജ്മെന്റ്, കംപ്യൂട്ടർ സയൻസ് ഡിപ്ലോമകളും നേടി.
ഉത്തരാഖണ്ഡിലെ പോരിയിൽ സൈനിക പാരന്പര്യമുള്ള ഗഡ്വാളി കുടുംബത്തിലാണ് 1958 മാർച്ച് 16ന് റാവത്തിന്റെ ജനനം. കരസേനയിൽ ലഫ്. ജനറലായി വിരമിച്ച ലക്ഷ്മണ് സിംഗാണു പിതാവ്. എംഎൽഎ ആയിരുന്ന കിഷൻ സിംഗ് പർമാറിന്റെ മകളാണ് അമ്മ. ഡെറാഡൂണിലെ കേന്പ്രിയൻ, ഷിംലയിലെ സെന്റ് എഡ്വേർഡ്സ് എന്നീ സ്കൂളുകളിലെ പഠനശേഷം ഖൻഡക്വസാല നാഷണൽ ഡിഫൻസ് അക്കാഡമിയിലും തുടർന്ന് ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാഡമിയിലും ചേർന്നു. ഇവിടെ സ്വോർഡ് ഓഫ് ഓണർ നേടി.
നിലപാടുകളിലുറച്ച കാർക്കശ്യം
വിവാദ പ്രസ്താവനകളുടെ ആചാര്യനാണു ജനറൽ റാവത്ത്. കഴിഞ്ഞ സെപ്റ്റംബർ 15ന് റാവത്ത് ചൈനയെക്കുറിച്ചു നടത്തിയ വിവാദ പരാമർശം പിന്നീട് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ തള്ളേണ്ടി വന്നു.
ഇറാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളുമായുള്ള ചൈനയുടെ ബന്ധം വളരുന്നതിന്റെ പശ്ചാത്തലത്തിൽ പശ്ചാത്യ സംസ്കാരങ്ങളുമായി തട്ടിച്ചു നോക്കിയാൽ "രണ്ടു സംസ്കാരങ്ങളുടെ ഏറ്റുമുട്ടൽ’ ആയി കാണാമെന്ന പരാമർശമാണ് വിവാദമായത്. ഇന്ത്യയുടെ അഭിപ്രായം അല്ലിതെന്നു പിറ്റേന്നുതന്നെ ചൈനീസ് വിദേശകാര്യ മന്ത്രിയെ വിളിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി അറിയിച്ചു.
പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരാക്രമണങ്ങളെ തകർക്കാൻ ആവശ്യമെങ്കിൽ യുദ്ധമോ മറ്റൊരു മിന്നലാക്രമണമോ വേണമെന്ന നിലപാട് അദ്ദേഹം മറച്ചുവച്ചിരുന്നില്ല.
പാക്കിസ്ഥാനെതിരേയും ഭീകരതയ്ക്കെതിരേയും പ്രത്യേകമായൊരു കാർക്കശ്യം റാവത്തിൽ കാണാനായിരുന്നു. പ്രധാനമന്ത്രി മോദിയുടെ രാഷ്ട്രീയ താത്പര്യംകൂടി കണക്കിലെടുത്താണ് റാവത്ത് പാക്കിസ്ഥാനെതിരേ പലപ്പോഴും തുറന്നടിച്ചിരുന്നതെന്നു സംശയിച്ചവരെ കുറ്റപ്പെടുത്താനാകില്ല.
ഇന്ത്യയുടെ തീരാനഷ്ടം
ഭീകരവാദത്തിന്റെ വേരുകൾ അറുത്തുമാറ്റുന്നതു വരെ യുദ്ധം തുടരുമെന്ന് ബിപിൻ റാവത്ത് മുന്പൊരിക്കൽ തമിഴ്നാട്ടിലെ തഞ്ചാവൂരിൽ പറഞ്ഞു. തീവ്രവാദികൾക്കു ധനസഹായവും പിന്തുണയും നൽകുന്ന രാജ്യങ്ങൾ ഉള്ളിടത്തോളം കാലം തീവ്രവാദം നിലനിൽക്കും.
നിഴൽയുദ്ധത്തിനായി അവർ തീവ്രവാദികളെ ഉപയോഗിക്കും. ആയുധങ്ങളും പണവും നൽകും. പാക്കിസ്ഥാന്റെ മണ്ണിൽ തീവ്രവാദം വളരുന്നതാണു ഇന്ത്യയുടെ പ്രധാന ഭീഷണിയെന്നതായിരുന്നു റാവത്തിന്റെ നിലപാട്.
ചൈനയും പാക്കിസ്ഥാനും ആശ്വസിക്കുന്പോഴും ജനറൽ റാവത്തിന്റെ വേർപാട് ഇന്ത്യക്ക് തീരാനഷ്ടമാകും. ഏതു പ്രതികൂല സാഹചര്യത്തിലും എത്ര വന്പൻ ശത്രുക്കളിൽ നിന്നും രാജ്യത്തെയും ജനതയെയും സംരക്ഷിക്കാൻ ജനറൽ റാവത്തിന്റെ ചോരാത്ത പോരാട്ടവീര്യവും ധീരതയും വഴികാട്ടിയാകുമെന്നതിൽ സംശയമില്ല. സംയുക്ത സൈനിക തലവന്റെ ഓർമകൾ രാജ്യത്തെ പ്രതിരോധ സേനകൾക്കാകെ ആവേശവും കരുത്തുമാകട്ടെ. ജനറലിന് രാജ്യത്തിന്റെ സല്യൂട്ട്.
ജോർജ് കള്ളിവയലിൽ
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ലൈംഗികാരോപണക്കേസ്; രേവണ്ണ അറസ്റ്റിൽ
നീറ്റ് യുജി പരീക്ഷ ഇന്ന്
രോഹിത് വെമുലയുടെ മരണം: വീണ്ടും അന്വേഷണത്തിനു നീക്കം
സ്വർണം പിടികൂടിയ സംഭവം; അഫ്ഗാൻ കോൺസൽ ജനറൽ രാജിവച്ചു
അരവിന്ദർ സിംഗ് ലൗലി ബിജെപിയിൽ
പൂഞ്ചിൽ ഭീകരാക്രമണം: സൈനികന് വീരമൃത്യു
പ്രജ്വലിനെതിരേ വീണ്ടും ലുക്കൗട്ട് നോട്ടീസ്
ആനന്ദബോസിനെതിരേയുള്ള ആരോപണം: സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും
അനന്ത്നാഗിൽ സൈനികവാഹനം അപകടത്തിൽപ്പെട്ടു
രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചില്ലെന്ന് കാസ്പറോവ്
ഗുജറാത്തിലെ ബിജെപി കോട്ടയിൽ ഹാട്രിക് പ്രതീക്ഷയുമായി മോദി
അഗ്നിവീർ പദ്ധതി അവസാനിപ്പിക്കും: രാഹുൽ
ഫണ്ടില്ല: പുരിയിലെ കോൺഗ്രസ് സ്ഥാനാർഥി പിന്മാറി
എഎപിയുടെ പ്രചാരണഗാനത്തിന് തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി
മൂന്ന് ആപ് സ്ഥാനാർഥികൾകൂടി പത്രിക നൽകി
രാഹുൽ റായ്ബറേലിയിൽ, പ്രിയങ്ക ഇല്ല
കേജരിവാളിന് ഇടക്കാല ജാമ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി
കൈക്കൂലിക്കേസിൽ ബിജെപി എംഎൽഎയുടെ മകൾ അറസ്റ്റിൽ
ലൈംഗികാരോപണം: സത്യം ജയിക്കുമെന്ന് ഗവർണർ സി.വി. ആനന്ദബോസ്
പ്രജ്വലിനെതിരേ മാനഭംഗക്കേസ് രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി
രേവണ്ണയും പ്രജ്വലും ഊരാക്കുടുക്കിലേക്ക്
സൽമാന്റെ വസതിക്കുമുന്നിലെ വെടിവയ്പ്: പ്രതി മരിച്ച നിലയിൽ
സിപിഐ ദേശീയ സെക്രട്ടറി അതുൽ അഞ്ജാൻ അന്തരിച്ചു
കോൺഗ്രസ് 50 സീറ്റിൽപോലും വിജയിക്കില്ലെന്നു മോദി
രോഹിത് വെമുല ദളിതനായിരുന്നില്ലെന്നു പോലീസ് റിപ്പോർട്ട്
അമേഠിയിൽ 25 വർഷത്തിനുശേഷം കോണ്ഗ്രസിന് നെഹ്റു കുടുംബത്തിനു പുറത്തുനിന്നു സ്ഥാനാർഥി
വാരാണസിയിൽ 13ന് മോദിയുടെ റോഡ് ഷോ ; 14ന് പത്രിക സമർപ്പിക്കും
സഞ്ജയ് നിരുപം ഷിൻഡെ പക്ഷത്ത്
രാഹുൽ അടുത്ത മഹാത്മാവ്, ഗാന്ധി കൗശലക്കാരൻ ; വിവാദ പ്രസ്താവനയുമായി ഗുജറാത്ത് കോൺഗ്രസ് നേതാവ്
റായ്ബറേലിയുടെ കോൺഗ്രസ് ബന്ധം; ഫിറോസ് ഗാന്ധി മുതൽ രാഹുൽ വരെ
ഗുജറാത്തിലെ 25 സീറ്റിൽ ചൊവ്വാഴ്ച വോട്ടെടുപ്പ്
അപരൻമാരെ തടയാൻ സാധിക്കില്ല: സുപ്രീംകോടതി
ശിവസേനാ നേതാവിനെ കൊണ്ടുപോകാനെത്തിയ ഹെലികോപ്റ്റർ നിയന്ത്രണംവിട്ടു, പൈലറ്റിനു പരിക്ക്
മകനെതിരേ പ്രചാരണം നടത്തുമെന്ന് ഗജാനൻ കീർത്തികർ
ഛത്തീസ്ഗഡ് മദ്യ അഴിമതി: 205 കോടിയുടെ ആസ്തി ഇഡി കണ്ടുകെട്ടി
അമേഠിയിൽ മത്സരിക്കാൻ രാഹുൽ?
ഇറ്റാവാ മിഷൻ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
ബ്രിജ് ഭൂഷണെ മാറ്റി, മകൻ സ്ഥാനാർഥി
പട്നായിക്കിന്റെ പിൻഗാമി താനാണെന്ന സൂചന നൽകി പാണ്ഡ്യൻ
സാരണിൽ രോഹിണിയെ നേരിടാൻ ലാലു പ്രസാദ് യാദവും!
കെ. ചന്ദ്രശേഖർ റാവുവിന് 48 മണിക്കൂർ പ്രചാരണവിലക്ക്
എന്റെ പിതാവിന് അനന്തരാവകാശമായി ലഭിച്ചത് രക്തസാക്ഷിത്വം: പ്രിയങ്ക
ഇൻഡോറിൽ കോൺഗ്രസ് സ്ഥാനാർഥി ‘നോട്ട’
രാഹുലിനെ പ്രധാനമന്ത്രിയാക്കാൻ ആഗ്രഹം പാക്കിസ്ഥാന്: മോദി
മോദി വീണ്ടും വന്നാൽ സംവരണവും ജോലിയും ഉണ്ടാകില്ലെന്ന് രാഹുൽ
സിവാനിൽ മുഹമ്മദ് ഷഹാബുദ്ദീന്റെ ഭാര്യ സ്വതന്ത്ര സ്ഥാനാർഥി
മേനക ഗാന്ധി പത്രിക സമർപ്പിച്ചു
അസൻസോളിൽ ബിഹാറി ബാബു-സർദാർജി പോരാട്ടം
സാംഗ്ലിയിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതു ചർച്ച കൂടാതെയെന്ന് ശരദ് പവാർ
ഡൽഹി വനിതാ കമ്മീഷൻ പാനലിൽനിന്ന് 223 പേരെ പുറത്താക്കി ലഫ്. ഗവർണർ

More from other section
കൊടുംചൂട് കുറഞ്ഞേക്കും; നാലു ദിവസം മഴയ്ക്കു സാധ്യത
Kerala
നിജ്ജാർ വധം: കാനഡയിൽ മൂന്ന് ഇന്ത്യക്കാർ അറസ്റ്റിൽ
International
കൂടുതൽ നഗരങ്ങളിലേക്ക് സർവീസുമായി സിയാൽ
Business
ഓ... മുംബൈ...
Sports

Latest News
പൂന്തുറയിൽ കടലാക്രമണം; മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
സംസ്ഥാനത്ത് ഇന്നു മുതൽ നാലു ദിവസം മഴയ്ക്കു സാധ്യത
Latest News
പൂന്തുറയിൽ കടലാക്രമണം; മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
സംസ്ഥാനത്ത് ഇന്നു മുതൽ നാലു ദിവസം മഴയ്ക്കു സാധ്യത
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ജമ്മു: ജമ്മു-കാഷ്മീരിലെ പൂഞ്ചിൽ വ്യോമസേനാംഗങ്ങൾ സഞ്ചരിച്ച വാഹനങ്ങൾക്കു നേരേ ഭീക...
Top