കാനഡ/കൊച്ചി: സീറോ മലബാർ സഭയുടെ യുവജനവിഭാഗം എസ്എംവൈഎം ഗ്ലോബൽ സമിതിയും കാനഡയിലെ മിസിസ്സാഗ രൂപതയിലെ ദേശീയ-അന്തർദേശീയ യുവജന വിഭാഗവും ഒരുമിച്ച് ‘ബ്രദ്റണ്‍’ എന്ന പേരിൽ ഓണ്‍ലൈൻ സംഗമം നടത്തി.
കോവിഡ് ഒരു വലിയ പാഠപുസ്തകമായി കാണണമെന്നും ഈ അവസരം കുടുംബാംഗങ്ങൾ തമ്മിലുള്ള ഹൃദയഐക്യം വർധിപ്പിക്കാൻ ഉപകരിക്കണമെന്നും ആമുഖസന്ദേശം നൽകി സീറോ മലബാർ യുവജന കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പണ്ടാരശേരിൽ പറഞ്ഞു. കോവിഡ് മൂലം സംജാതമായ പരിമിതികൾ ആത്മീയവും മാനസികവുമായ ശക്തിപ്പെടുത്തലിനായി ഉപകരിക്കണമെന്നു മിസിസാഗ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലുവേലിൽ പറഞ്ഞു.
രണ്ടു ഘട്ടങ്ങളിലായി നടത്തിയ സംഗമത്തിൽ കാനഡയിലെ എസ്എംവൈഎം ദേശീയ-അന്തർദേശീയ സമിതികളെ പ്രതിനിധീകരിച്ച് ഇരുനൂറോളം യുവജനങ്ങൾ പങ്കുചേർന്നു.
മോൺ. പത്രോസ് ചന്പക്കര, ഫാ. മാർട്ടിൻ, സീറോ മലബാർ യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ. ജോസഫ് ആലഞ്ചേരിൽ, എസ്എംവൈഎം മിസിസ്സാഗ രൂപത ഡയറക്ടർ ഫാ. ജോജോ ചങ്ങനാംതടത്തിൽ, ഫാ. സജി, ഫാ. സിറിൽ തയ്യിൽ, എസ്എംവൈഎം ഗ്ലോബൽ പ്രസിഡന്റ് അരുണ്‍ ഡേവിസ്, ബിവിൻ, വർഗീസ്, എസ്എംവൈഎം മിസിസ്സാഗ അന്തർദേശീയ ഭാരവാഹികളായ ജെറിൻ രാജ്, സിസി ആൻപോൾ, എബി സെബാൻ, ദേശീയ ഭാരവാഹികളായ എബി കയ്യാനിയിൽ, ഗിഫ്റ്റിൻ വർഗീസ്, ജോസ് മാനാടൻ, അസോസിയേറ്റ് ഡയറക്ടർമാരായ ആൻ വർഗീസ്, നിർമൽ തോമസ്, ആനിമേറ്റർ ബോബൻ മാത്യു, എസ്എംവൈഎം കേരള റീജൺ ഭാരവാഹികളായ ജൂബിൻ, അഞ്ജുമോൾ, ആൽവിൻ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.