മുല്ലപ്പള്ളി നയിക്കും
മുല്ലപ്പള്ളി നയിക്കും
Thursday, September 20, 2018 1:51 AM IST
ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​കും. കെ. ​സു​ധാ​ക​ര​ൻ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, എം.​ഐ. ഷാ​ന​വാ​സ് എ​ന്നി​വ​ർ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​കും. ഇ​ത​ട​ക്കം കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ പ​ട്ടി​ക​യ്ക്കു കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ഗാ​ന്ധി ഇന്നലെ അം​ഗീ​കാ​രം ന​ല്കി.

കെ. ​മു​ര​ളീ​ധ​ര​ൻ പ്ര​ചാ​ര​ണ സ​മി​തി ചെ​യ​ർ​മാ​നാ​ണ്. ബെ​ന്നി ബ​ഹ​നാ​നാ​ണു യു​ഡി​എ​ഫ് ക​ൺ​വീ​ന​റാ​കു​ക. വി.​​​എം. സു​​​ധീ​​​ര​​​ൻ രാ​​​ജി​​​വ​​​ച്ച​​​ശേ​​​ഷം ഒ​​​ഴി​​​വാ​​​യി കി​​​ട​​​ന്ന​​​താ​​​ണു പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നം. എം.​​​എം. ഹ​​​സ​​​നെ ആ​​​ക്ടിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി നി​​​യ​​​മി​​​ച്ചു. പ​​​ക​​​രം പ്ര​​​സി​​​ഡ​​​ന്‍റ് നി​​​യ​​​മ​​​നം നീ​​​ണ്ടു​​​പോ​​​യ​​​തോ​​​ടെ കോ​​​ൺ​​​ഗ്ര​​​സ് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ്ര​​​കാ​​​രം ഹ​​​സ​​​ൻ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റാ​​​യി മാ​​​റി.

ഇ​​​പ്പോ​​​ൾ വി​​​വി​​​ധ ഗ്രൂ​​​പ്പു​​​ക​​​ളു​​​മാ​​​യി മാ​​​സ​​​ങ്ങ​​​ൾ നീ​​​ണ്ട ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കൊ​​​ടു​​​വി​​​ലാ​​​ണു പു​​​തി​​​യ നേ​​​തൃ​​​നി​​​ര​​​യെ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. കേ​ര​ള​ത്തി​ൽ ഗ്രൂ​പ്പു​ത​ർ​ക്ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ നി​യ​മ​നം നീ​ണ്ടു​പോ​യ​തും എം.​എം. ഹ​സ​ൻ പ​ദ​വി​യി​ൽ തു​ട​ർ​ന്ന​തും. പു​തി​യ പി​സി​സി പ്ര​സി​ഡ​ന്‍റി​നെ നി​യ​മി​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളെ​ല്ലാം ഹൈ​ക്ക​മാ​ൻ​ഡ് ക​ണ​ക്കി​ലെ​ടു​ത്തു. പ്രാ​ദേ​ശി​ക, സാ​മു​ദാ​യി​ക സ​ന്തു​ലി​താ​വ​സ്ഥ​യും നേ​താ​ക്ക​ളു​ടെ ക​ഴി​വും പൊ​തു​സ്വീ​കാ​ര്യ​ത​യു​മെ​ല്ലാം പ​രി​ഗ​ണി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ പ്ര​ധാ​ന നേ​താ​ക്ക​ളു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി നേ​ര​ത്തെ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.


ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പാ​യി ദേ​ശീ​യ ത​ല​ത്തി​ലെ വി​വി​ധ സ​മി​തി​ക​ളും സം​സ്ഥാ​ന പി​സി​സി​ക​ളും പു​നഃ​സം​ഘ​ട​ന വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ഗാ​ന്ധി തി​ര​ക്കി​ട്ട ച​ർ​ച്ച​ക​ൾ ന​ട​ത്തി​വ​രി​കയാ​യി​രു​ന്നു. ബി​ഹാ​ർ പി​സി​സി പു​നഃ​സം​ഘ​ടി​പ്പി​ച്ച​തു ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സി​നും യു​ഡി​എ​ഫി​നും മി​ക​ച്ച നേ​ട്ട​മു​ണ്ടാ​ക്കു​ന്ന​തി​നു നേ​തൃ​ത്വം വ​ഹി​ക്കു​ക എ​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണു മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നി​ൽ വ​ന്നു​ചേ​ർ​ന്നി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.