‘സ്റ്റാ​​​​പ്കോ​​​​ർ 2018’: അ​ന്താ​രാഷ്‌ട്ര പവിഴപ്പുറ്റ് സ​മ്മേ​ള​നം ല​ക്ഷ​ദ്വീ​പി​ൽ ഇന്നു മുതൽ
Monday, October 22, 2018 1:40 AM IST
കൊ​​​​ച്ചി: പ​​​​വി​​​​ഴ​​​​പ്പു​​​​റ്റു​​​​ക​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണം സം​​​​ബ​​​​ന്ധി​​​​ച്ച മൂ​​​​ന്നാ​​​​മ​​​​ത് അ​​​​ന്താ​​​​രാ​​​ഷ്‌​​​ട്ര സ​​​​മ്മേ​​​​ള​​​​നം ‘സ്റ്റാ​​​​പ്കോ​​​​ർ 2018’ ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ൽ ഇ​​​​ന്ന് ആ​​​​രം​​​​ഭി​​​​ക്കും. കേ​​​​ന്ദ്ര​​​മ​​​​ന്ത്രി ഡോ. ​​​​ഹ​​​​ർ​​​​ഷ​​​വ​​​​ർ​​​​ധ​​​​ൻ മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി പ​​​​ങ്കെ​​​​ടു​​​​ക്കും. 24 വ​​​​രെ ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ലെ ബ​​​​ങ്കാ​​​​രം ദ്വീ​​​​പി​​​​ലാ​​​​ണ് സ​​​​മ്മേ​​​​ള​​​​നം.

കേ​​​​ന്ദ്ര പ​​​​രി​​​​സ്ഥി​​​​തി, വ​​​​നം, കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​ന മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ കീ​​​​ഴി​​​​ലു​​​​ള്ള സു​​​​വോ​​​​ള​​​​ജി​​​​ക്ക​​​​ൽ സ​​​​ർ​​​​വേ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ല​​​​ക്ഷ​​​​ദ്വീ​​​​പ് കാ​​​​ലാ​​​​വ​​​​സ്ഥാ വ​​​​നം​​​വ​​​​കു​​​​പ്പാ​​​​ണു സ​​​​മ്മേ​​​​ള​​​​നം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ദ്വീ​​​​പു​​​​ക​​​​ളു​​​​ടെ നി​​​​ല​​​​നി​​​​ൽ​​​​പ്പി​​​​നാ​​​​യി പ​​​​വി​​​​ഴ​​​​പ്പു​​​​റ്റു​​​​ക​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നാ​​​​യി ന​​​​യ​​​​ങ്ങ​​​​ളും, മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളും ആ​​​​വി​​​​ഷ്ക​​​​രി​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​താ​​​​ണ് വി​​​​ഷ​​​​യം. ഡ​​​​യ​​​​റ​​​​ക്ട​​​ർ ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് ഫോ​​​​റ​​​​സ്റ്റ് ആ​​​​ൻ​​​ഡ് സ്പെ​​​​ഷ​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി സി​​​​ദ്ധാ​​​​ന്ത ദാ​​​​സ്, അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് ഫോ​​​​റ​​​​സ്റ്റ് എം.​​​​എ​​​​സ് നേ​​​​ഗി, അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എ.​​​​കെ. മേ​​​​ത്ത എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും.

വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള 77 പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​ണു സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.