മതവിശ്വാസങ്ങളിലേക്കുള്ള കടന്നുകയറ്റം അപകടകരം: മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
മതവിശ്വാസങ്ങളിലേക്കുള്ള കടന്നുകയറ്റം അപകടകരം: മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
Friday, November 9, 2018 12:35 AM IST
കൊ​ച്ചി: മ​ത​വി​ശ്വാ​സ​ങ്ങ​ളി​ലേ​ക്ക് അ​ധി​കാ​ര​മു​പ​യോ​ഗി​ച്ചു​ള്ള ക​ട​ന്നു​ക​യ​റ്റം ഏ​തു​ഭാ​ഗ​ത്തു​നി​ന്നാ​ണെ​ങ്കി​ലും അ​ത് ജ​നാ​ധി​പ​ത്യ​ത്തി​നും മ​തേ​ത​ര​ത്വ​ത്തി​നും അ​പ​ക​ട​ക​ര​മാ​ണെ​ന്നു ബി​ഷ​പ് മാ​ർ റെ​മിജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ. പാ​ലാ​രി​വ​ട്ടം പി​ഒ​സി​യി​ൽ ചേ​ർ​ന്ന ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് കേ​ന്ദ്ര​സ​മി​തി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ത​വി​ശ്വാ​സ​ങ്ങ​ളെ ബ​ഹു​മാ​നി​ക്കാ​നും മ​ത​സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്കാ​നും സ​ർ​ക്കാ​രു​ക​ൾ​ക്കു ബാ​ധ്യ​ത​യു​ണ്ടെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

വി​ജ്ഞാ​ന​കൈ​ര​ളി എ​ഡി​റ്റോ​റി​യ​ലി​ന്‍റെ​യും ശ​ബ​രി​മ​ല സം​ബ​ന്ധി​ച്ച സ​മ​കാ​ലീ​ന സം​ഭ​വ​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ത്തി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കേ​ണ്ട ന​യ​വും സം​വി​ധാ​ന​ങ്ങ​ളും പ്ര​തി​ക​ര​ണ​ങ്ങ​ളും വി​ശ്വാ​സി​ക​ളു​ടെ താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രി​ക്ക​ണ​മെ​ന്നും മ​റി​ച്ചു​ണ്ടാ​കു​ന്ന​പ​ക്ഷം ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​നെ​തി​രേ പ​ര​സ്യ​നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​കു​മെ​ന്നും കേ​ന്ദ്ര​സ​മി​തി അം​ഗീ​ക​രി​ച്ച പ്ര​മേ​യം പ​റ​യു​ന്നു.

പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ന്‍റെ പുനരു​ദ്ധാ​ര​ണ​ത്തി​നും കാ​ർ​ഷി​ക പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ലും റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​ലും സ​ർ​ക്കാ​ർ മെ​ല്ലെ​പ്പോ​ക്കു ന​യ​മാ​ണ് കൈ​ക്കൊ​ള്ളു​ന്ന​ത്. ല​ഭ്യ​മാ​യ പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തി​ലും പു​ന​രു​ദ്ധാ​ര​ണ മാ​സ്റ്റ​ർ​പ്ലാ​ൻ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ലും സ​ർ​ക്കാ​ർ പ​രാ​ജ​യ​മാ​ണെ​ന്നും കേ​ന്ദ്ര​സ​മി​തി വി​ല​യി​രു​ത്തി.


ആ​സ​ന്ന​മാ​യ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും സം​ര​ക്ഷി​ക്കാ​ൻ കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടു​കൂ​ടി ക​ത്തോ​ലി​ക്കാ സ​മു​ദാ​യം ഉ​ണ​ർ​ന്നു​പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ൾ ഇ​ന്ന് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന കാ​ർ​ഷി​ക പ്ര​തി​സ​ന്ധി​ക്കും സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കും ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ലൂ​ടെ പ​രി​ഹാ​രം കാ​ണാ​നു​ള്ള അ​വ​സ​ര​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പെ​ന്നും അ​തി​നാ​യി ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ എ​ല്ലാ ഘ​ട​ക​ങ്ങ​ളും ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ല​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സ​മ്മേ​ളി​ച്ച യോ​ഗ​ത്തി​ൽ ഫാ.​ ജി​യോ ക​ട​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി പു​ഞ്ച​ക്കു​ന്നേ​ൽ, ട്ര​ഷ​റ​ർ പി.​ജെ.​ പാ​പ്പ​ച്ച​ൻ, കെ​സി​എ​ഫ് ജ​ന​റ​ൽ ​സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കോ​യി​ക്ക​ര, ജോ​സ് മേ​നാ​ച്ചേ​രി, പ്ര​ഫ. ജോ​യി മു​പ്രാ​പ്പ​ള്ളി​ൽ, സാ​ജു അ​ല​ക്സ്, ആ​ന്‍റ​ണി കെ.​ജെ., സെ​ലി​ൻ മു​ണ്ട​മ​റ്റം, പ്ര​ഫ. ജാ​ൻ​സ​ൺ ജോ​സ​ഫ്, അ​ഡ്വ. ബി​ജു കു​ണ്ടു​കു​ളം, ജോ​ർ​ജ് കെ.​സി., മോ​ഹ​ൻ ഐ​സ​ക്, തോ​മ​സ് പീ​ടി​ക​യി​ൽ, പ്ര​ഫ. ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ൽ, ബെ​ന്നി ആ​ന്‍റ​ണി, പീ​റ്റ​ർ ഞ​ര​ള​ക്കാ​ട്ട്, ബി​റ്റി നെ​ടു​നി​ലം, ഫീ​സ്റ്റി മാ​ന്പി​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.