ക​ള്ള​നോ​ട്ട് കേ​സിൽ എ​ൻ​ഐ​എ എ​ഫ്ഐ​ആ​ർ സ​മ​ർ​പ്പി​ച്ചു
Thursday, November 15, 2018 12:30 AM IST
കൊ​​​ച്ചി: തൃ​​​ശൂ​​​രി​​​ൽ ഇ​​ത​​ര​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​യി​​​ൽ​​​നി​​​ന്നു ക​​​ള്ള​​​നോ​​​ട്ട് പി​​​ടി​​​കൂ​​​ടി​​​യ കേ​​​സി​​​ൽ എ​​​ൻ​​​ഐ​​​എ എ​​​ഫ്ഐ​​​ആ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ചു. കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ പ​​​ശ്ചി​​​മ ബം​​​ഗാ​​​ൾ സ്വ​​​ദേ​​​ശി അ​​​ലി ഹ​​​സ​​​നെ പ്ര​​​തി​​​യാ​​​ക്കി​​​യാ​​​ണ് എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്.

തൃ​​​ശൂ​​​ർ ഈ​​​സ്റ്റ് പോ​​​ലീ​​​സ് ഓ​​​ഗ​​​സ്റ്റി​​​ൽ 4,000 രൂ​​​പ​​​യാ​​ണു പ്ര​​​തി​​​യി​​​ൽ​​​നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. പി​​​ന്നീ​​​ടു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ര​​​ണ്ടു ല​​​ക്ഷ​​​ത്തി​​​ലേ​​​റെ രൂ​​​പ ക​​​ണ്ടെ​​​ത്തി.

കേ​​​സ് ഏ​​​റ്റെ​​​ടു​​​ത്ത​​​തി​​​നു തൊ​​​ട്ടു​​പി​​​ന്നാ​​​ലെ എ​​​റ​​​ണാ​​​കു​​​ളം പ്ര​​​ത്യേ​​​ക എ​​​ൻ​​​ഐ​​​എ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ ഈ​ ​​മാ​​​സം 22 വ​​​രെ ജു​​​ഡീ​​​ഷ​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ൽ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.