ഒ​രു കോ​ടി ഒ​പ്പു​ക​ൾ ശേ​ഖ​രി​ക്കു​മെ​ന്നു ബിജെപി
ഒ​രു കോ​ടി ഒ​പ്പു​ക​ൾ ശേ​ഖ​രി​ക്കു​മെ​ന്നു ബിജെപി
Saturday, November 17, 2018 12:05 AM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യെ സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള സ​​​മ​​​ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഭ​​​വ​​​ന​​​സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​മെ​​​ന്നും ഒ​​​രു​​​കോ​​​ടി ഒ​​​പ്പു​​​ക​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​മെ​​​ന്നും ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള. കൊ​​​ച്ചി​​​യി​​​ൽ ബി​​​ജെ​​​പി സം​​​സ്ഥാ​​​ന കോ​​​ർ ക​​​മ്മ​​​റ്റി, എ​​​ൻ​​​ഡി​​​എ യോ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഈ ​​മാ​​സം 25 മു​​​ത​​​ൽ 30 വ​​​രെ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ​​​ര​​​സ്യ​​​മാ​​​യി ഒ​​​പ്പു​​ശേ​​​ഖ​​​ര​​​ണം ന​​​ട​​​ത്തും. ശ​​​ബ​​​രി​​​മ​​​ല​​​യെ ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള ഇ​​​ട​​​ത് നീ​​​ക്കം ഉ​​​പേ​​​ക്ഷി​​​ക്കു​​​ക, ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ആ​​​ചാ​​​ര​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ക എ​​​ന്നീ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​യാ​​​യി​​​രി​​​ക്കും ഭ​​​വ​​​ന​​​സ​​​ന്ദ​​​ർ​​​ശ​​​നം. എ​​​ൻ​​​ഡി​​​എ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം താ​​​ഴെ​​​ത്ത​​​ലം വ​​​രെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തും.

ഡി​​​സം​​​ബ​​​ർ അ​​​ഞ്ചു മു​​​ത​​​ൽ പ​​​ത്തു വ​​​രെ പ​​​ഞ്ചാ​​​യ​​​ത്ത് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ശ​​​ബ​​​രി​​​മ​​​ല സം​​​ര​​​ക്ഷ​​​ണ സ​​​ദ​​​സു​​​ക​​​ൾ ന​​​ട​​​ത്തും. ച​​​ട​​​ങ്ങി​​​ൽ ഗു​​​രു​​​സ്വാ​​​മി​​​മാ​​​രെ ആ​​​ദ​​​രി​​​ക്കും. ഭ​​​ക്ത​​​രെ പ​​​ര​​​സ്യ​​​മാ​​​യി വെ​​​ല്ലു​​​വി​​​ളി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് തൃ​​​പ്തി ദേ​​​ശാ​​​യി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ഭ​​​ര​​​ണ​​​കൂ​​​ടം അ​​​ടി​​​ച്ചേ​​​ൽ​​​പി​​​ക്കു​​​ന്ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഭ​​​ക്ത​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.