എം​സി​വൈ​എം സു​വ​ർ​ണജൂ​ബി​ലി ആ​ഘോ​ഷ​ സ​മാ​പ​നം ഇ​ന്ന്
Friday, January 18, 2019 11:45 PM IST
പു​​ന്ന​​മൂ​​ട്: മ​​ല​​ങ്ക​​ര സു​​റി​​യാ​​നി ക​​ത്തോ​​ലി​​ക്ക സ​​ഭ​​യു​​ടെ യു​​വ​​ജ​​ന പ്ര​​സ്ഥാ​​ന​​മാ​​യ എം​​സി​​വൈ​​എം സ​​ഭാ​​ത​​ല സു​​വ​​ർ​​ണ ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ഇ​​ന്നു മാ​​വേ​​ലി​​ക്ക​​ര പു​​ന്ന​​മൂ​​ട് സെ​​ന്‍റ് മേ​​രീ​​സ് ക​​ത്തീ​​ഡ്ര​​ലി​​ൽ ന​​ട​​ക്കും.

രാ​​വി​​ലെ 8.30നു ​​സു​​വ​​ർ​​ണ ജൂ​​ബി​​ലി യൂ​​ത്ത് ക്രോ​​സ് പ്ര​​യാ​​ണ​​ങ്ങ​​ളു​​ടെ സ്വീ​​ക​​ര​​ണം ന​​ട​​ക്കും. തു​​ട​​ർ​​ന്നു ന​​ട​​ക്കു​​ന്ന സു​​വ​​ർ​​ണ ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ സ​​മാ​​പ​​ന​ സ​​മ്മേ​​ള​​നം ക​ർ​ദി​നാ​ൾ മാ​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​മി​സ് കാ​​തോ​​ലി​​ക്കാ​​ബാ​​വ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. എം​​സി​​വൈ​​എം സ​​ഭാ​​ത​​ല പ്ര​​സി​​ഡ​​ന്‍റ് ടി​​നു കു​​ര്യാ​​ക്കോ​​സ് അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും.


യു​​വ​​ജ​​ന ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ റ​​വ.​ വി​​ൻ​​സ​​ന്‍റ് മാ​​ർ പൗ​​ലോ​​സ് മെ​​ത്രാ​​പ്പോ​​ലീ​ത്ത മു​​ഖ്യ​​സ​​ന്ദേ​​ശം ന​​ൽ​​കും. മാ​​വേ​​ലി​​ക്ക​​ര രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ബി​​ഷ​​പ് ഡോ. ​ജോ​​ഷ്വാ മാ​​ർ ഇ​​ഗ്നാ​​ത്തി​​യോ​​സ് അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.