എന്‍സിആര്‍ടി പാഠപുസ്തകം വ്യാജമായി അച്ചടിച്ചു വിതരണം; രണ്ടു സ്ഥാപനങ്ങള്‍ക്കെതിരേ കേസ്
എന്‍സിആര്‍ടി പാഠപുസ്തകം വ്യാജമായി അച്ചടിച്ചു വിതരണം; രണ്ടു സ്ഥാപനങ്ങള്‍ക്കെതിരേ കേസ്
Wednesday, May 8, 2024 1:58 AM IST
കൊ​​ച്ചി: പ​​ക​​ര്‍പ്പ​​വ​​കാ​​ശം ലം​​ഘി​​ച്ച് കേ​​ന്ദ്ര​​സ​​ര്‍ക്കാ​​രി​​ന്‍റെ നാ​​ഷ​​ണ​​ല്‍ കൗ​​ണ്‍സി​​ല്‍ ഓ​​ഫ് എ​​ഡ്യു​​ക്കേ​​ഷ​​ണ​​ല്‍ റി​​സ​​ര്‍ച്ച് ട്രെ​​യി​​നിം​​ഗ് (എ​​ന്‍സി​​ആ​​ര്‍ടി) എ​​ന്ന സ്ഥാ​​പ​​ന​​ത്തി​​ന്‍റെ പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ള്‍ വ്യാ​​ജ​​മാ​​യി അ​​ച്ച​​ടി​​ച്ചു വി​​ത​​ര​​ണം ചെ​​യ്ത ര​​ണ്ടു സ്ഥാ​​പ​​ന​​ങ്ങ​​ള്‍ക്കെ​​തി​​രേ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു.

എ​​റ​​ണാ​​കു​​ളം ടി​​ഡി റോ​​ഡി​​ലു​​ള്ള സൂ​​ര്യ ബു​​ക്‌​​സ്, കാ​​ക്ക​​നാ​​ട് പ​​ട​​മു​​ക​​ള്‍ ഭാ​​ഗ​​ത്തു​​ള്ള മൗ​​ല​​വി ബു​​ക്ക് ആ​​ന്‍ഡ് സ്റ്റേ​​ഷ​​ന​​റി എ​​ന്നീ സ്ഥാ​​പ​​നങ്ങൾക്കെ​​തി​​രേ​​യാ​​ണ് എ​​റ​​ണാ​​കു​​ളം സെ​​ന്‍ട്ര​​ല്‍ പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത​​ത്.

പ​​ത്താം ക്ലാ​​സി​​ലെ മാ​​ത്ത​​മാ​​റ്റി​​ക്‌​​സ്, ഡെ​​മോ​​ക്രാ​​റ്റി​​ക് പൊ​​ളി​​റ്റി​​ക്‌​​സ് 2, സോ​​ഷ​​ല്‍ സ​​യ​​ന്‍സ് ക​​ണ്ടം​​പ​​റ​​റി ഇ​​ന്ത്യ എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളു​​ടെ​​യും ഒ​​മ്പ​​താം ക്ലാ​​സി​​ലെ സോ​​ഷ്യ​​ല്‍ സ​​യ​​ന്‍സ് ഇ​​ന്ത്യ ആ​​ന്‍ഡ് ദ് ക​​ണ്ടം​​പ​​റ​​റി വേ​​ള്‍ഡ്, ഇ​​ക്ക​​ണോ​​ണി​​ക്‌​​സ് സോ​​ഷ്യ​​ല്‍ സ​​യ​​ന്‍സ് ക​​ണ്ടം​​പ​​റ​​റി ഇ​​ന്ത്യ, സോ​​ഷ​​ല്‍ സ​​യ​​ന്‍സ് ഡെ​​മോ​​ക്രാ​​റ്റി​​ക് പൊ​​ളി​​റ്റി​​ക്‌​​സ് എ​​ന്നീ പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ളു​​മാ​​ണ് അ​​ച്ച​​ടി​​ച്ചു വി​​ത​​ര​​ണം ചെ​​യ്ത​​ത്. സം​​ഭ​​വ​​ത്തി​​ല്‍ പോ​​ലീ​​സ് വി​​ശ​​ദ​​മാ​​യ അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.