ബൈക്കിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവം: കേസ് ഡയറി ഹാജരാക്കണമെന്നു ഹൈക്കോടതി
Saturday, May 18, 2024 3:04 AM IST
കൊച്ചി: അമിതവേഗത്തില്‍ ഓടിച്ച ബൈക്കിടിച്ച് മൂവാറ്റുപുഴ നിര്‍മല കോളജിലെ വിദ്യാര്‍ഥിനി നമിത കൊല്ലപ്പെട്ട സംഭവത്തിലെ കേസ് ഡയറി ഹാജരാക്കണമെന്നു ഹൈക്കോടതി. പ്രതി ആന്‍സണ്‍ റോയി നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവ്.
പ്രതിയുടെ മാനസികാരോഗ്യം സംബന്ധിച്ച റിപ്പോര്‍ട്ട് നല്കാന് ജയില്‍ സൂപ്രണ്ടിനും കോടതി നിര്‍ദേശം നല്കി. തുടര്‍ന്ന് ഹര്‍ജി 28ന് പരിഗണിക്കാന്‍ മാറ്റി. 2023 ജൂലൈ 26നാണ് നമിതയുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. കോളജിനു മുന്നിലൂടെ പാഞ്ഞുവന്ന ബൈക്ക് പെണ്‍കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
സംഭവത്തിനുമുമ്പ് മാത്രമല്ല ഇപ്പോഴും ആന്‍സണ്‍ മാനസിക പ്രശ്നങ്ങളുണ്ടെന്ന വാദമാണ് പ്രതിയുടെ അഭിഭാഷകന് ഉന്നയിച്ചത്. എന്നാല്‍ അപകടദിവസം പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി.