സിപിഎം മാപ്പുപറയണം: ചാണ്ടി ഉമ്മന്‍ എംഎല്‍എ
Saturday, May 18, 2024 2:02 AM IST
കോട്ടയം: സോളാറില്‍ സത്യത്തിന്റെ അംശംപോലുമില്ലാത്ത ആരോപണങ്ങള്‍ അടിച്ചേല്‍പ്പിച്ച് മുഖ്യമന്ത്രിയായിരിക്കേ ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തെയും സിപിഎം ക്രൂശിക്കുകയായിരുന്നുവെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ.
സിപിഎം നേതാക്കള്‍ അവരുടെ അണികളെയും കേരളത്തിലെ ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചാണ് സോളാര്‍ സമരം ആഘോഷിച്ചത്. ഒന്‍പതു വര്‍ഷം പിന്നിടുമ്പോള്‍ അതിലെ ഗൂഢാലോചനകളും പൊള്ളത്തരങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
ബൂമറാംഗ് പോലെ ആരോപണശരങ്ങള്‍ സിപിഎം നേതാക്കളില്‍ തിരിച്ചുകൊള്ളുകയും ചെയ്യുന്നു. ഉമ്മന്‍ ചാണ്ടി എന്ന നേതാവിനെ അവഹേളിക്കാനും അധികാരത്തില്‍ നിന്ന് പുറത്താക്കാനും സിപിഎം കാണിച്ച നിലവാരം കെട്ട നാടകമായിരുന്നു സോളാര്‍ സമരം.
ജനങ്ങളോടും നാടിനോടും പ്രതിബദ്ധതയുണ്ടെങ്കില്‍ സോളാര്‍ നാടകത്തിന്റെ പേരില്‍ സിപിഎം നേതാക്കള്‍ പരസ്യമായി ക്ഷമ ചോദിക്കണമെന്നും ചാണ്ടി ഉമ്മന്‍ പഞ്ഞു.