വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞു
Saturday, May 18, 2024 3:04 AM IST
തിരുവനന്തപുരം: വേനൽമഴ ശക്തിപ്പെട്ടതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞു.
90.72 മില്യണ്‍ യൂണിറ്റായിരുന്നു വെള്ളിയാഴ്ചത്തെ പ്രതിദിന ഉപയോഗം. ഈ മാസം അഞ്ചാം തീയതിയലെ 115.94 മില്യണ്‍ യൂണിറ്റാണ് സംസ്ഥാനത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന ഉപയോഗം. ഇതാണ് മഴ ശക്തിപ്പെട്ടതോടെ 100 മില്യണ്‍ യൂണിറ്റിന് താഴെയെത്തിയത്.
പീക്ക് ടൈമിലെ വൈദ്യുതി ആവശ്യകതയിലും ഈ ദിവസങ്ങളിൽ കുറവുണ്ടായി. രാവിലത്തെ വൈദ്യുതി ആവശ്യകതയിലെ സർവകാല റിക്കാർഡ് രേഖപ്പെടുത്തിയത് ഈ മാസം മൂന്നിനാണ്. 4515 മെഗാവാട്ടായിരുന്നു അന്നത്തെ രാവിലത്തെ വൈദ്യുതി ഉപയോഗം.