ജോണ്‍ ബ്രിട്ടാസാണ് വിളിച്ചതെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
Saturday, May 18, 2024 3:04 AM IST
തൃശൂര്‍: ചെറിയാന് ഫിലിപ്പിന്റെ ഫോണില്‍നിന്നാണു ജോൺ ബ്രിട്ടാസ് തന്നെ വിളിച്ചതെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തൃശൂരിൽ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
സോളാർ സംബന്ധിച്ച പുതിയ വെളിപ്പെടുത്തലില്‍ വിവാദം ഇല്ല. സമരം അവസാനിപ്പിക്കാന്‍ നടപടി എടുക്കേണ്ടതു തന്റെ ഉത്തരവാദിത്വം ആയിരുന്നു.
അവര്‍ മുന്നോട്ടുവച്ച ഡിമാന്‍ഡുകളില്‍ അംഗീകരിക്കാന്‍ കഴിയുന്നത് അംഗീകരിച്ചതോടെ സമരം തീര്‍ന്നെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സമരം തീര്‍ക്കണമെന്ന് എല്‍ഡിഎഫിനും ആഗ്രഹം ഉണ്ടായിരുന്നതായി തിരുവഞ്ചൂര്‍ കൂട്ടിച്ചേർത്തു.