പി.കെ. നവാസിനെതിരായ കേസിലെ തുടര്‍നടപടികള്‍ക്കുള്ള സ്റ്റേ നീട്ടി
Saturday, May 18, 2024 2:02 AM IST
കൊച്ചി: എംഎസ്എഫ് വനിതാവിഭാഗമായ ഹരിത നേതാവിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ. നവാസിനെതിരായ കേസിലെ തുടര്‍നടപടികള്‍ക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി.
2021 ജൂണ്‍ 22ന് നടന്ന എംഎസ്എഫ് നേതൃയോഗത്തില്‍ പി.കെ.നവാസ് വനിതാ നേതാവിനുനേരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയില്‍ വെള്ളയില്‍ പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിലെ തുടര്‍ നടപടികള്‍ നേരത്തെ കോടതി രണ്ടാഴ്ചത്തേക്കു സ്റ്റേ ചെയ്തിരുന്നു.
ഈ സ്റ്റേയാണ് ഒരു മാസത്തേക്കുകൂടി ജസ്റ്റീസ് വിജു ഏബ്രഹാം നീട്ടിയത്. കേസ് റദ്ദാക്കാന്‍ നവാസ് നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.