പരാമര്‍ശം രാഷ്ട്രീമായി തെറ്റ്; നിയമപരമായി തെറ്റല്ല: ഹരിഹരന്
Saturday, May 18, 2024 3:04 AM IST
കോഴിക്കോട്: പ്രസംഗത്തിനിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ആര്‍എംപിഐ നേതാവ് കെ.എസ്. ഹരിഹരനെ വടകര പോലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു.
യുഡിഎഫും ആര്‍എംപിഐയും വടകരയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെ.കെ. ശൈലജയെയും നടി മഞ്ജുവാര്യരേയും ബന്ധപ്പെടുത്തി നടത്തിയ വിവാദ പ്രസംഗത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ പ്രസംഗത്തിനുശേഷം ഹരിഹരന്റെ തേഞ്ഞിപ്പലത്തെ വീടിനു നേരേ ബോംബേറിഞ്ഞിരുന്നു.
ഇന്നലെ രാവിലെയാണ് ആര്‍എംപിഐ പ്രവര്‍ത്തര്‍ക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തി ഹരിഹരന് ജാമ്യത്തില്‍ ഇറങ്ങിയത്. താന്‍ നടത്തിയ പരാമര്‍ശം രാഷ്ട്രീയമായി തെറ്റാണെന്നും എന്നാല്‍ നിയമപരമായി തെറ്റല്ലെന്നും പോലീസ് സ്റ്റേഷനില്‍നിന്നു പുറത്തിറങ്ങിയ കെ.എസ്. ഹരിഹരന് മാധ്യമങ്ങളോടു പറഞ്ഞു.
തന്റെ വീടിനുനേര്‍ക്ക് ബോംബെറിഞ്ഞവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. മലപ്പുറം ജില്ലയിലാണ് താന്‍ താമസിക്കുന്നത്. ഇവിടം സെന്‍സിറ്റീവായ സ്ഥലമാണ്. ഇത്തരം പ്രദേശത്ത് ബോംബ് സഫോടനമുണ്ടായാല് ഉദാസീനമായി കാണുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.