മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള അവാർഡ് ഡോ. മനു ഹരിലാലിന്
Saturday, May 18, 2024 2:02 AM IST
കാഞ്ഞിരപ്പള്ളി: ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്കാരത്തിനു കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളജ് മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനിയറിംഗ് വിഭാഗം മേധാവി ഡോ. മനു ഹരിലാൽ അർഹനായി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകദിനമായ ജൂൺ മൂന്നിന് അവാർഡ് നൽകും.
കൊല്ലം അമൃത വിശ്വ വിദ്യാപീഠത്തിൽനിന്നു മെക്കാനിക്കൽ എൻജിനിയറിംഗിൽ ബി ടെക് ബിരുദവും ട്രിച്ചി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു മെറ്റീരിയൽ സയൻസിൽനിന്ന് എംടെക്കും കരസ്ഥമാക്കിയ മനു ഹരിലാൽ ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ചിൽനിന്നാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.
ഭാര്യ ജയലക്ഷ്മി (തദ്ദേശ സ്വയംഭരണവകുപ്പിൽ ഓവർസിയർ). മകൻ അതിരഥ് മനു.